കുത്തിത്തിരുപ്പുകാർ ആൾക്കാരെ കൊണ്ട് അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു

50

Karthik Hariharan

ഇന്നത്തെ പാസ്സ് വിഷയത്തിൽ എനിക്ക് മനയിലായവ.

 1. കുത്തിത്തിരുപ്പുകാർ ആൾക്കാരെ കൊണ്ട് അതിർത്തിയിൽ പ്രശ്നം ഉണ്ടാക്കാൻ നോക്കുന്നു.
 2. സർക്കാരിന് അതിർത്തിയിലെ കാര്യം ഇത്രയും വലിയ ഒരു തലവേദന ഉണ്ടാക്കും എന്നത് മുൻകൂട്ടി അറിയാൻ സാധിച്ചില്ല, അതുപോലെ എല്ലാ ഒഫീഷ്യൽ അതിർത്തികളിലും ടെന്റുകൾ പോലത്തെ കുറച്ചു താത്കാലിക സൗകര്യങ്ങൾ കൂടി ഒരുക്കേണ്ടി ഇരിക്കുന്നു. ഭക്ഷണവും വെള്ളവും ഉൾപ്പെടെ. നമ്മൾ ഇതുവരെ കാണുകയും കേൾക്കുകയും ചെയ്തിട്ടില്ലാത്ത സംഭവ വികാസങ്ങൾ വരുമ്പോൾ ചെറിയ വീഴ്ചകൾ വരുക സ്വാഭാവികമാണ്, അത് തിരുത്തി മുന്നേറാൻ സാധിക്കണം.
 3. കേരളത്തിനകത്തെ റെഡ് സോൺ അല്ലാത്ത തിരുവനന്തപുരം എന്ന എന്റെ ജില്ലയിൽ നിന്നും തൊട്ടപ്പുറത്തെ കൊല്ലം ജില്ലയിൽ പോലും മതിയായ കാരണതോട് കൂടിയ അംഗീകൃത പാസ്സ് ഇല്ലാതെ സഞ്ചരിക്കാൻ ഇന്നത്തെ സ്ഥിതിയിൽ കഴിയില്ല. അപ്പൊ പിന്നെ ഏതു സംസ്ഥാനത്തെ ഏതു സോണിൽ നിന്നാണ് വരുന്നത് എന്നൊന്നും അറിയിക്കാതെ വെറുതെ അതിർത്തിയിൽ വന്നു നിന്നാൽ ചുമ്മാ കേറി പോരാം എന്ന് കരുതുന്നത് വിഡ്ഢിത്തമാണ്.
 4. പാസ് എടുത്തു ഊഴം കാത്തു വരുക. തിരികെ വരാൻ താല്പര്യമുള്ള എല്ലാവരെയും ജനിച്ച മണ്ണിൽ സുരക്ഷിതമായി കടത്തി വിടാനുള്ള ബാധ്യത എല്ലാ സർക്കാരുകൾക്കും ഉണ്ട് എന്ന് മനസിലാക്കുക. നമ്മുടെ മൗലികാവകാശമായ സഞ്ചാര സ്വാതന്ത്ര്യം പോലും ഈ അവസ്ഥയിൽ സർക്കാരുകൾക്ക് നിഷേധിക്കേണ്ടി വന്നിട്ടുണ്ട്, അതിനാൽ ഇപ്പോഴത്തെ സ്ഥിതിയിൽ ഇതെ ഉള്ളൂ മാർഗം.
 5. ഒരു താത്കാലിക പരിഹാരം എന്ന നിലയിൽ ഇപ്പൊ കുടുങ്ങി കിടക്കുന്ന 135 പേർക്കുള്ള അടിയന്തിര സൗകര്യം സർക്കാർ ഒരുക്കി കൊടുക്കുക, എല്ലാറ്റിലുമുപരി മനുഷ്യ ജീവനാണ് വലുത്. പാസ്സ് കിട്ടിയില്ല എന്ന കാരണം കൊണ്ട് ഇപ്പൊ കുടുങ്ങിയ ഒരാളെങ്കിലും മരണപ്പെട്ടാൽ ഇതുവരെ ചെയ്ത നല്ലകാര്യങ്ങൾക്ക് എന്ത് ഫലം.
 6. കോടതി എടുത്തു പറഞ്ഞിട്ടുണ്ട് ഈ 135 ആളുകൾക്ക് മാത്രമായി താത്കാലികമായി വിധി പുറപ്പെടുവിക്കുകയാണ്, മറ്റൊരാളും സർക്കാർ നിർദേശങ്ങൾ പാലിക്കാതെ തിരിച്ചു വരണ്ടായെന്നു. അതായത് കുത്തിത്തിരുപ്പുണ്ടാക്കിയവരും കണ്ടം വഴി പൊയ്ക്കോണം ദയവു ചെയ്തു.

ഇനി എന്തിനാണ് പാസ്സ് എടുത്തു കാത്തു നിൽക്കേണ്ടത്. കേരളം ഇപ്പോൾ പിന്തുടരുന്ന രീതി താഴെക്കൊടുക്കുന്നു.

 1. പാസ്സ് ആവശ്യം ഉള്ള വ്യക്തി അപേക്ഷ സമർപ്പിക്കുന്നു (വെബ്സൈറ്റ് വഴി)
 2. ഏതാണോ ഡെസ്റ്റിനേഷൻ ആ ജില്ലാ അധികാരികൾക്ക് കിട്ടുന്നു (റിക്വസ്റ്റ് route ആകുന്നു)
 3. ആദ്യ റിവ്യൂ ശേഷം ഈ അപേക്ഷ പഞ്ചായത്ത് അല്ലെങ്കിൽ മുനിസിപ്പാലിറ്റി ക്ക് കൈമാറുന്നു
 4. പഞ്ചായത്ത് ഇത്‌ അതാത് വാർഡിന് കൈമാറുന്നു
 5. ഓരോ വാർഡിലും മെമ്പർ, ആരോഗ്യ പ്രവർത്തകർ, ആശ വർക്കർ തുടങ്ങിയ ആളുകൾ ഉൾപ്പെടുന്ന ഒരു ടീം വരുന്ന വ്യക്തിയുടെ വീട്ടിൽ ഹോം ക്വാറന്റൈൻ ഉള്ള സൗകര്യം ഉണ്ടോ എന്ന് നോക്കുന്നു (സിംഗിൾ ബെഡ്‌റൂം വിത്ത്‌ അറ്റാച്ഡ് ബാത്ത്റൂം). അതു പോലെ ഹൈറിസ്ക് കാറ്റഗറി ഉള്ള ആരെങ്കിലും ആ വീട്ടിൽ ഉണ്ടോ എന്ന് അന്വേഷിക്കുന്നു.
 6. ഹോം ക്വാറന്റൈൻ സാധ്യം അല്ല എങ്കിൽ തൊട്ടടുത്ത ക്വാറന്റൈൻ സെന്റർ എവിടെ ആണ് എന്ന് അന്വേഷിക്കുന്നു.
 7. അവിടെ ആവശ്യത്തിന് സൗകര്യം ഉണ്ട് എന്ന് ഉറപ്പ് വരുത്തുന്നു.
 8. സ്ത്രീകൾ ആണ് എങ്കിൽ മതിയായ സുരക്ഷ ഉണ്ടോ എന്ന് ഉറപ്പ് വരുത്തുന്നു.
 9. ഈ ഡീറ്റെയിൽസ് എല്ലാം പഞ്ചായത്തിനും പിന്നീട് ജില്ലാ ഭരണം കൂടത്തിനും കൈമാറുന്നു.
 10. ജില്ലാ ഭരണകൂടം വീണ്ടും റിവ്യൂ ചെയ്ത് എല്ലാം ഓക്കേ ആണെങ്കിൽ പാസ്സ് ഇഷ്യൂ ചെയ്യുന്നു.
  ഈ രീതി ഇങ്ങനെ തന്നെ തുടരേണ്ടത് കേരളീയ സമൂഹത്തിന്റെ സുരക്ഷയ്ക്ക് ആവശ്യമാണ്.
Advertisements