ഇന്നത്തെ കോവിഡ് കാലത്ത് നമ്മൾ കേൾക്കുന്ന സ്ഥിരം പദങ്ങളും ഒരു സാധാരണക്കാരന്റെ നിർചനങ്ങളും

33

Karthik Hariharan

 

 1. R0 അഥവാ ആർ നോട്ട് (R naught)
  ഒരു വ്യാധി ഒരാളിൽ നിന്നും എത്രപേരിൽ പകരും എന്നതിന്റെ ഏകദേശ കണക്ക്. വാക്‌സിനേഷൻ കണ്ടുപിടിക്കാത്ത രോഗം ആണെങ്കിൽ ഈ തോത് വളരെ കൂടുതൽ ആയിരിക്കും. അതുപോലെ ഒരുപാട് ആളുകൾ കൂട്ടം കൂടുന്ന അവസ്ഥ ഉണ്ടായാലും വളരെയധികം കൂടും. ഇതുകൊണ്ടാണ് നമ്മൾ ലോക്ക്ഡൌൺ ആയത്.
  R0 ഒന്നിൽ താഴെ ആണെങ്കിൽ ആ അസുഖം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാനുള്ള സാധ്യത വളരെ കുറവാണു. അങ്ങനെ തനിയെ അതില്ലാതായിക്കൊള്ളും.
  R0 ഒന്നാണെങ്കിൽ ആണെങ്കിൽ അസുഖമുള്ളയാളിൽ നിന്നും ഒരാൾക്ക് പകരാം. വ്യാധി അവിടെ തന്നെ കാണും, കുറച്ചു പേർ ഇൻഫെക്ടഡ് ആകും, എന്നാൽ അതൊരു പകർച്ചവ്യാധി ആയി വളരില്ല, ക്രമേണ പൊട്ടിപുറപ്പെട്ട സ്ഥലത്തു തന്നെ അതില്ലാതായിക്കൊള്ളും.
  ഇനി R0 ഒന്നിൽ കൂടുതൽ ആണെങ്കിൽ അസുഖം വന്ന ഒരാളിൽ നിന്നും ഒന്നിൽ കൂടുതൽ ആളുകളിലേക്ക് പകരാം, അവർ ഓരോരുത്തരിലും നിന്നും പിന്നേം കുറെ പേർക്ക്. അങ്ങനെ അസുഖത്തിന് വാക്‌സിനേഷൻ ഇല്ലെങ്കിൽ അഥവാ ഉണ്ട് പക്ഷെ എടുത്തിട്ടില്ലെങ്കിൽ അത് ക്രമേണ ഒരു പ്രദേശത്തെ ബാധിക്കുന്ന പകർച്ചവ്യാധി ആകാം. ഇനി കോവിഡ് ബാധയുടെ R0 ലേറ്റസ്റ്റ് പഠനങ്ങൾ പ്രകാരം അതി മാരകമായ 5.7 ആണ്, അതായത് ഒരാളിൽ നിന്നും ഉദ്ദേശം ആര് പേർക്ക് ബാധഏൽക്കുന്നു എന്നർത്ഥം!!
 2. പകർച്ചവ്യാധി, മഹാമാരി (Epidemic, Pandemic)
  പകർച്ചവ്യാധി എന്നാൽ ഒരു പ്രദേശത്തെ ആകെ ബാധിക്കുന്ന തരത്തിൽ ഒരസുഖം വളർന്നു പന്തലിക്കുന്നു.
  മഹാമാരി എന്നാൽ അത് ലോകത്തെ പകുതിയിൽ കൂടുതൽ രാജ്യങ്ങളെയും ബാധിക്കുന്നു. ലോകാരോഗ്യ സംഘടന ഒരു അസുഖത്തെ മഹാമാരി ആയി പ്രഖ്യാപിച്ചാൽ രാജ്യങ്ങൾ അതിനനുസരിച്ചുള്ള മുൻകരുതലുകൾ എടുക്കണം, രാജ്യത്തിനു പുറത്തു നിന്ന് വരുന്ന വഴികൾ എല്ലാം നിയന്ത്രിക്കണം, രാജ്യത്തിനകത്തു രോഗം സ്ഥിതീകരിച്ചു കാഴ്‌ചഞ്ഞെങ്കിൽ അതിനനുസരിച്ചുള്ള അകത്തെ സഞ്ചാരങ്ങളും നിയന്ത്രിക്കേണ്ടതായി വരും. ഏ നിയന്ത്രണങ്ങൾ എത്ര വേഗം ഫലപ്രദമായി നടത്തുന്നോ അത്രയും ഫലപ്രദമായി അസുഖത്തെ പ്രതിരോധിക്കാം.
 3. മരണ നിരക്ക് (Mortality rate)
  ഒരു വ്യാധി കാരണം ഒരു പ്രദേശത്തെ അല്ലെങ്കിൽ രാജ്യത്തെ എത്ര പേർ മരണപെട്ടു എന്ന സംഖ്യ രോഗം മിഴുവനായും എത്രപേർക്ക് ബാധിച്ചു എന്ന സാംഖ്യയോട് ഹരിച്ചാൽ കിട്ടുന്ന ശതമാനകണക്കാണ് മരണ നിരക്ക്. പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇപ്പഴും ഓടിക്കൊണ്ടിരിക്കുന്ന ഒരു മാരിയുടെ മരണനിരക്ക് കണക്കാക്കാൻ വളരെ ബുദ്ധിമുട്ടാണ്. അത് രാജ്യങ്ങളെയും, ഭൂപ്രകൃതിയെയും, അതാതു സ്ഥലത്തെ മനുഷ്യന്റെ പ്രതിരോധ ശേഷിയെയും, പ്രായം തീരെ കുറഞ്ഞ കുട്ടികൾ ഉള്ളതും പ്രായം ഒരുപാടുള്ളവരുള്ള രാജ്യങ്ങൾ എന്നിങ്ങനെ പല കാര്യങ്ങളെ ആശ്രയിച്ചിരിക്കും. കോവിഡ് ബാധയുടെ പകർച്ച (R0) അതിമാരകമാണെങ്കിലും മരണ നിരക്ക് ലോകാരോഗ്യസംഘടനയുടെ കണക്കു പ്രകാരം ശരാശരി അഞ്ചു ശതമാനത്തിൽ താഴെ ആണ്.
 4. ക്വാറന്റൈൻ, ഇൻക്യൂബേഷൻ പീരിയഡ് (Quarantine, Incubation period)
  ഒരു പകർച്ചവ്യാധി പിടിപെട്ടേക്കാം എന്ന് സംശയം ഉള്ളയാൾ സമൂഹത്തിലെ മറ്റൊരു വ്യക്തിക്ക് രോഗം പടരാതിരിക്കാൻ നിശ്ചിത കാലത്തേക്ക് ഒറ്റപെട്ടു താമസിക്കണം. ഒറ്റപ്പെടൽ എന്നുവച്ചാൽ വീട്ടുകാരോട് പോലും സമ്പർക്കം ഉണ്ടാവാത്ത രീതിയിൽ ആയിരിക്കണം. ഈ നിശ്ചിത കാലത്തെ അസുഖത്തിന്റെ ഇൻക്യൂബേഷൻ പീരിയഡ് എന്നും ഒറ്റപെട്ടു താമസിക്കുന്നതിനെ ക്വാറന്റൈൻ എന്നും വിളിക്കുന്നു. കോവിഡ് രോഗത്തിന്റെ ഇൻക്യൂബേഷൻ പീരിയഡ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം 14 മുതൽ 28 വരെ ദിവസമാണ്. ഇൻക്യൂബേഷൻ പീരിയഡിൽ ആണ് അസുഖം പകരാനുള്ള സാധ്യത ഉള്ളത്. അതായത് രോഗബാധ ഉണ്ടോ എന്ന് സംശയിക്കുന്ന വ്യക്തി ഇൻക്യൂബേഷൻ പീരിയഡിൽ പൂർണമായും ക്വാറന്റൈനിൽ കഴിഞ്ഞാൽ ആ വ്യക്തിക്ക് രോഗബാധ ഉണ്ടായാലും അയാളിൽ നിന്നും മറ്റൊരാൾക്ക് ഉണ്ടാവാനുള്ള സാധ്യത വളരെ കുറവായിരിക്കും.
 5. ഐസൊലേഷൻ (Isolation)
  ഐസൊലേഷൻ എന്ന പദത്തിന്റെ മലയാളം അർത്ഥവും ഒറ്റപ്പെടൽ എന്ന് തന്നെയാണെങ്കിലും ഇവിടെ ഉദ്ദേശിക്കുന്ന അർത്ഥം വേറെയാണ്. രോഗം ബാധിച്ചയാൾ പൂർണമായും ഒറ്റപെടണം എന്നാണ് ഈ പദത്തിന്റെ അർത്ഥം. രോഗം ബാധിച്ച ഒരാളാണെങ്കിൽ ഒരു മുറിയിലോ, അതല്ല ഒരുപാട് പേരുണ്ടെങ്കിൽ ഒരു വലിയ ഹാൾ പോലത്തെ സ്ഥലങ്ങളിലോ ഒറ്റപെട്ടു ചികിത്സ നേടണം.
 6. കോൺടാക്ട് ട്രേസിങ് (Contact Tracing) – ഒരു പകർച്ചവ്യാധി ബാധിച്ചയാൾ അയാളുടെ ഇൻക്യൂബേഷൻ പീരിയഡിൽ എത്ര പേരോട് സമ്പർക്കം പുലർത്തിയിരുന്നു എന്ന ലിസ്റ്റ് തയ്യാറാക്കലിനെ കോൺടാക്ട് ട്രേസിങ് എന്ന് പറയുന്നു. പ്രധാനമായും ഈ പട്ടികയിൽ ഉള്ളവരെയെല്ലാം ക്വാറന്റൈൻ ചെയ്യിക്കാനാണ് ഇത് തയ്യാറാക്കുന്നത്. അത് വഴി രോഗത്തിന്റെ ചങ്ങല മുറിക്കാനും. പകർച്ചവ്യാധി ഒരു സമൂഹത്തിൽ അതിന്റെ തുടക്കത്തിൽ നിൽകുമ്പോൾ കോൺടാക്ട് ട്രേസിങ് കാര്യക്ഷമമായി നടത്തിയാൽ വ്യാപനം വലിയ തോതിൽ തടയുവാൻ സാധിക്കും. എന്നാൽ സാമൂഹ്യവ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ ഇതുകൊണ്ട് പ്രത്യേകം പ്രയോജനം ഉണ്ടാകാൻ സാധ്യത കുറവാണ്.
 7. സാമൂഹ്യ വ്യാപനം (Community Spread)
  ഒരു പകർച്ചവ്യാധി ബാധിച്ച ഒരുകൂട്ടം ആൾക്കാർക്ക് ആ രോഗം എവിടെ നിന്നും വന്നു എന്ന് കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ സാമൂഹ്യ വ്യാപനം നടന്നു എന്ന് അനുമാനിക്കാം, അതായത് ഒരു സമൂഹത്തിലെ മിക്കവർക്കും രോഗബാധ ഉണ്ടായി എന്ന് അനുമാനിക്കാം. സാമൂഹ്യ വ്യാപനം ഉണ്ടായിക്കഴിഞ്ഞാൽ പിന്നെ ട്രെസിങ്ങും മറ്റും നടത്തിയിട്ടില്ല കാര്യമില്ല, വരുന്നവർക്കെല്ലാം ചികിത്സ കൊടുക്കുകയെ വഴിയുള്ളു. അതുവഴി ആശുപത്രികൾ ഓവർലോഡ് ആവാനും സാധ്യതകൾ ഉണ്ട്. ഇറ്റലിയിൽ ഒക്കെ ആർക്ക് ചികിത്സ കൊടുക്കണം, ആരൊക്കെ മരിക്കണം എന്ന് വരെ ഡോക്ടർമാർക്ക് തീരുമാനിക്കേണ്ടതായി വന്നു, ഹോസ്പിറ്റലുകൾ ഓവർലോഡ് ആയത് കാരണം. ഇങ്ങനെ സംഭവിക്കുന്ന സ്ഥലങ്ങൾ പൊതുവെ മൊത്തത്തിൽ അടച്ചിടുകയാണ് പതിവ്, ആ സമൂഹത്തിനു പുറത്തു രോഗം പടരരുത് എന്ന ഉദ്ദേശത്തോടെ.
 8. റിവേഴ്‌സ് ക്വാറന്റൈൻ (Reverse Quarantine)
  രോഗബാധ സംശയിക്കുന്നയാൾ സ്വയം ഒറ്റപെട്ടു നിൽക്കുന്നതാണ് ക്വാറന്റൈൻ എങ്കിൽ രോഗം വരാതിരിക്കാൻ വേണ്ടി സമൂഹത്തിലെ ദുർബലരായ, അതായത് അസുഖം പിടിപെടാൻ സാധ്യത കൂടുതൽ ഉള്ള വ്യക്തികൾ, ഉദാഹരണത്തിന് പ്രായമേറിയവർ, ചെറിയ കുട്ടികൾ, mattasukhangal ഉള്ളവർ, പ്രതിരോധശേഷി താരതമ്യേന കുറഞ്ഞവർ എന്നിങ്ങനെ ഉള്ളവർ വ്യാപന സമയത്തു കുറച്ചു കാലത്തേക്ക് ഒറ്റപെട്ടു കഴിയുക എന്നതാണ് റിവേഴ്‌സ് ക്വാറന്റൈൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.