fbpx
Connect with us

Featured

കൊറോണ കാലത്തെ ചൈനയുടെ തെറ്റായ കണക്കും ഇന്ത്യയുടെ ശരിക്കണക്കും

കോവിഡ് കണക്കുകളിൽ ചൈന കൃത്രിമത്വം കാണിച്ചു എന്നത് ഇപ്പോഴും കേൾക്കുന്നതാണ്. അതെ പറയുന്നതിൽ നൂറു ശതമാനവും ശെരിയാകാം, കാരണം ചൈന ഒരു ജനാധിപത്യ രാജ്യമല്ല. അതുകൊണ്ട് തന്നെ മറ്റു ജനാധിപത്യ രാജ്യങ്ങളിലെ

 104 total views

Published

on

Karthik Hariharan
കൊറോണ കാലത്തെ ചൈനയുടെ തെറ്റായ കണക്കും ഇന്ത്യയുടെ ശരിക്കണക്കും
കോവിഡ് കണക്കുകളിൽ ചൈന കൃത്രിമത്വം കാണിച്ചു എന്നത് ഇപ്പോഴും കേൾക്കുന്നതാണ്. അതെ പറയുന്നതിൽ നൂറു ശതമാനവും ശെരിയാകാം, കാരണം ചൈന ഒരു ജനാധിപത്യ രാജ്യമല്ല. അതുകൊണ്ട് തന്നെ മറ്റു ജനാധിപത്യ രാജ്യങ്ങളിലെ രീതി അവിടെയില്ല. ആ പിടിവള്ളി കൊണ്ട് ഒരു കുന്തവും ചെയ്യാതെ ഇരുന്ന എല്ലാ രാജ്യങ്ങളും അവരുടെ തെറ്റ് മറച്ചു വയ്ക്കാനുള്ള പിടിവള്ളിയായി ഇപ്പോഴും പറയുന്നത് അവർ കൃത്രിമത്വം കാണിച്ചു അല്ലായിരുന്നേൽ അവർക്ക് നമ്മളെക്കാളും രോഗികൾ ഉണ്ടായേനെ എന്നാണ്. സ്വാഭാവികമായും ദേശീയതയിൽ ഊന്നിയ നമ്മൾ ഇന്ത്യക്കാരും ഈ പ്രചാരണങ്ങൾ ഏറ്റു പിടിക്കുമ്പോൾ സ്വന്തം കാലിനടിയിലെ മണ്ണൊലിച്ചു പോകുന്നത് അറിയുന്നുമില്ല.
ഇനി സോ കാൾഡ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമ്മുടെ രാജ്യം പറയുന്നത് എല്ലാം ശെരിയാണോ? നമ്മൾ അത്രയ്ക്ക് സുതാര്യമാണോ? ഇതിനുത്തരം അല്ല എന്ന് തന്നെയാണ്.
ഇപ്പോഴും അണ്ടർ ടെസ്റ്റിംഗ് നടത്തുന്ന ജനസാന്ദ്രത വളരെ കൂടിയ ഉത്തർപ്രദേശ്, ബംഗാൾ, ബീഹാർ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളും അത്യാവശ്യം നല്ല രീതിയിൽ ടെസ്റ്റിംഗ് നടത്തുന്ന സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങളായ മുംബൈ, ചെന്നൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഉറപ്പായും നമ്മുടെ ഇപ്പോഴത്തെ കണക്കുകൾ പ്രകാരമുള്ളതിന്റെ എത്രയോ ഇരട്ടി രോഗികൾ ഉണ്ടാകും എന്ന് നിസ്സംശയം പറയാം. അതുപോലെ നമ്മൾ കണക്കാക്കുന്ന മരണ നിരക്കുകളും കൃത്യമാണോയെന്നു ഉറപ്പില്ല. ഇതിനെല്ലാം പുറമെ സ്റ്റേറ്റുകൾ തമ്മിലുള്ള ഒരു സ്റ്റാറ്റസ് യുദ്ധവും ആയതു പോലെ തോന്നുന്നു കൊറോണ കണക്ക്, അതായത് കുറവ് കണക്കുള്ളയാൾ ജയിക്കും എന്ന ലൈൻ.
ഇത്രയും രോഗികൾ ഉണ്ടായിട്ടും രോഗികളിൽ പലരുടെയും സോഴ്സ് ഏതാണെന്നു അറിയാഞ്ഞിട്ടും സാമൂഹ്യ വ്യാപനം നടന്നിട്ടില്ല എന്ന് സമർത്ഥിക്കാനാണ് നമ്മുടെ സർക്കാരിനു താല്പര്യം. ഒരുപക്ഷെ ടെസ്റ്റിംഗിന്റെ ദൗർലഭ്യം ആയിരിക്കാം അതിനർത്ഥം. പക്ഷെ അതുകാരണം ഇപ്പോൾ പലരുടെയും ധാരണ നമ്മൾ സേഫ് ആണ് എന്നാണ്. അതുകൊണ്ട് തന്നെ പലരും മുൻകരുതലുകൾ പോലും എടുക്കുന്നുണ്ടാവില്ല. അതിന്റെ ഫലമായി ആരോഗ്യപ്രവർത്തകർക്ക് പോലും നിരന്തരം അസുഖം പിടിപെടുന്നു.
ഉദാഹരണത്തിന് കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അഞ്ചു ശതമാനത്തിൽ താഴെ, അതായത് ഏകദേശം 25ഓളം രോഗികൾക്കാണ് എവിടുന്നു വന്നു എന്ന ഉത്തരം കിട്ടാത്തത്. ഭാഗ്യത്തിന് അവരിൽ നിന്നും വലിയ രീതിയിൽ പകർച്ച ഇതുവരെ ഉണ്ടായില്ല. ഇവർ പോകെ ബാക്കിയുള്ളവരുടെ സോഴ്സുകൾ താഴെ പറയുന്നതിൽ ഏതെങ്കിലും ഒന്നാണ്.
1. വിദേശത്ത് നിന്നും വന്നു
2. മറ്റൊരു സംസ്ഥാനത്തു നിന്നും വന്നു
3. ഇന്നയാളിൽ നിന്നും പകർന്നു
എന്നാൽ മറ്റൊരു സംസ്ഥാനത്തു നിന്നും വന്നു എന്നതിന് രാജ്യത്തിനു ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ സാമൂഹ്യ വ്യാപനം നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട് എന്ന് തന്നെ പറയേണ്ടി വരും. ഒരു ലേഖനം താഴെ കൊടുക്കുന്നു, പോയിന്റ് ബൈ പോയിന്റ് പറഞ്ഞിട്ടുണ്ട്.
+++++++++++++++++++++
കടപ്പാട് മനോമ

 

ഇതിനകം എല്ലാവർക്കും സുപരിചിതമുഖമായ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ, പത്രസമ്മേളനങ്ങളിൽ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു കലയായി വളർത്തിയിരിക്കുന്ന ഉദ്യോഗസ്ഥനാണ്.

രാജ്യത്തു കോവിഡിന്റെ സമൂഹവ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് ഇക്കഴിഞ്ഞ തിങ്കളാഴ്ച പത്രപ്രവർത്തകർ അദ്ദേഹത്തോടു ചോദിക്കുകയുണ്ടായി. പതിവുപോലെ അഗർവാൾ പിടികൊടുത്തില്ല: ‘ചില ക്ലസ്റ്ററുകളിൽ താരതമ്യേന കൂടുതൽ രോഗം പടർന്നിട്ടുണ്ട്. ഈ ഇടങ്ങളെ ശരിക്കും നിയന്ത്രിച്ചില്ലെങ്കിൽ രോഗവർധനയുടെ തോതു കൂടാമെന്ന് എയിംസിലെ ഡയറക്ടർ വരെ പറഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ, ഇപ്പോഴത്തെ സ്ഥിതി കൂടുതൽ വഷളാകാതെ തുടരാൻ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. സമൂഹവ്യാപനത്തിലേക്കു പോകാതിരിക്കാൻ കണ്ടെയ്മെന്റിനുള്ള ശ്രമങ്ങൾ പതിന്മടങ്ങു വർധിപ്പിക്കേണ്ടിയിരിക്കുന്നു’.

രാജ്യത്തു സമൂഹവ്യാപനം നടന്നിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞുവരുന്നത്. എന്നാൽ, ഇതേ ആരോഗ്യമന്ത്രാലയം മാർച്ച് 28ന് രാജ്യത്തു പരിമിതമായ തോതിൽ സമൂഹവ്യാപനം നടന്നതായി പറഞ്ഞിട്ടുണ്ട്. ഐസിഎംആർ ശാസ്ത്രജ്ഞർ ഏപ്രിൽ ആദ്യം പുറത്തിറക്കിയ ഒരു പഠനക്കുറിപ്പിൽ, രാജ്യത്തെ 15 സംസ്ഥാനങ്ങളിലെ 36 ജില്ലകളിൽ സമൂഹവ്യാപനം നടന്നതായി പറയുന്നുണ്ട്. എന്നാൽ, അതിനുശേഷം ഐസിഎംആറും ആരോഗ്യമന്ത്രാലയവും സമൂഹവ്യാപനം നടന്നിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

പകർച്ചവ്യാധികൾ സംബന്ധിച്ച ശാസ്ത്രത്തിലെ (എപ്പിഡെമിയോളജി) പാഠപുസ്തകങ്ങളിൽ സമൂഹവ്യാപനത്തെക്കുറിച്ചുള്ള നിർവചനം അർഥശങ്കയ്ക്കിടയാക്കാത്ത വിധം സുവ്യക്തമാണ്: അസുഖമുള്ള ‘ക’ എന്ന ആളിൽനിന്നു ‘ഖ’യിലേക്കു രോഗം പടർന്നാൽ അതിനെ പറയുക, ‘ക’യിൽനിന്നു രോഗം ‘ഖ’യിലേക്കു പകർന്നുവെന്നാണ്. എന്നാൽ, ‘ഖ’യ്ക്കു രോഗം എവിടെനിന്നു കിട്ടിയതാണെന്നു കണ്ടുപിടിക്കാനായില്ലെങ്കിൽ, രോഗം സമൂഹത്തിൽനിന്ന് ആരോ പകർത്തിയതാണെന്നു കരുതുന്നു.

Advertisementഫെബ്രുവരി 25ന് യുഎസിൽ രോഗികളുടെ എണ്ണം വെറും 60 ആയിരുന്നപ്പോഴാണ്, കലിഫോർണിയയിൽ ആരിൽനിന്നാണു രോഗം പടർന്നതെന്ന് അറിയാത്ത ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. അപ്പോൾത്തന്നെ യുഎസിൽ സമൂഹവ്യാപനം നടന്നതായി അധികൃതർ അറിയിച്ചു. മാർച്ച് 11ന് 456 രോഗികളും വെറും 9 മരണങ്ങളും ഉണ്ടായിരുന്നപ്പോഴാണ് യുകെയിൽ ആദ്യത്തെ സമൂഹവ്യാപന കേസ് അംഗീകരിക്കുന്നത്. ഈ കേസുകളുടെ ചുവടുപിടിച്ചു പോകുകയാണെങ്കിൽ, തമിഴ്‌നാട്ടിലെ 20 വയസ്സുകാരനായ രോഗിക്ക് ആരിൽനിന്നാണു രോഗം കിട്ടിയതെന്നു തിട്ടപ്പെടുത്താനാകാത്ത മാർച്ച് 18 മുതലാണ് ഇന്ത്യയിൽ ആദ്യമായി സമൂഹവ്യാപനമുണ്ടായതെന്നു കാണാം.

യുഎസിൽ അധികൃതർ പറഞ്ഞത് സമൂഹവ്യാപനം ആരോഗ്യപ്രവർത്തകർക്കുള്ള മുന്നറിയിപ്പായി കരുതണമെന്നാണ്. സമൂഹവ്യാപനമുണ്ടായി എന്ന് അംഗീകരിക്കാത്തത് ഇന്ത്യയിൽ ആരോഗ്യപ്രവർത്തകരുടെ ജീവഹാനിക്കു വഴിവച്ചിട്ടുണ്ടെന്നാണ് വെല്ലൂർ മെഡിക്കൽ കോളജിലെ മുൻ പ്രഫസർമാരായ ഡോ. ടി. ജേക്കബ് ജോണും ഡോ. എം.എസ്.ശേഷാദ്രിയും ചൂണ്ടിക്കാണിക്കുന്നത്. ഡോക്ടർമാരും മറ്റ് ആരോഗ്യപ്രവർത്തകരുമായ ഒട്ടേറെപ്പേർ മരിച്ച കണക്കുകൾ നമ്മുടെ മുന്നിലുണ്ട്. ഡൽഹിയിൽ രോഗബാധിതരായ പതിനഞ്ചിൽ ഒരാൾ ആരോഗ്യപ്രവർത്തകനായിരുന്നു.

സമൂഹവ്യാപനം അംഗീകരിക്കാനുള്ള ആരോഗ്യമന്ത്രാലയത്തിന്റെ വൈമുഖ്യം, പരിശോധനാ ക്ഷമതയുടെ കുറവു കൊണ്ടായിരിക്കാം എന്ന് ചിലർ ഊഹിക്കുന്നു. അതൊരു കാരണമായി പറഞ്ഞുകൂടാ. ഒരു പകർച്ചവ്യാധിയെ നേരിടുമ്പോൾ ഭരണകൂടം ജനങ്ങളോട് ഏറ്റവും സുതാര്യമായി ഇടപെടണം എന്നാണു ചരിത്രം പഠിപ്പിക്കുന്നത്. റോസാപ്പൂവിനെ എന്തു പേരിട്ടു വിളിച്ചാലും അതു റോസ് തന്നെയായിരിക്കുമെന്ന് ഷെയ്ക്സ്പിയർ പറഞ്ഞതു സമൂഹവ്യാപനത്തിനും ബാധകമാണ്.

അതുകൊണ്ട്, രോഗവ്യാപനത്തെ എന്തു പേരിട്ടു വിളിച്ചാലും അതിനെതിരായ തന്ത്രങ്ങൾ, എപ്പിഡെമിയോളജി പാഠപുസ്തകങ്ങളിൽ സമൂഹവ്യാപനത്തെ നേരിടാനുള്ളവ തന്നെയായാലേ ജനങ്ങളുടെ ആത്മവിശ്വാസത്തിനു കോട്ടം തട്ടാതിരിക്കുകയുള്ളൂ.

Advertisementചുനി ഗോസ്വാമി: പ്രതിഭയുടെ ധൂർത്ത്

ചുനി ഗോസ്വാമി അന്തരിച്ചിട്ടു കുറച്ചു ദിവസങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹത്തെക്കുറിച്ച് എഴുതേണ്ടിയിരിക്കുന്നു. ഫുട്ബോൾ കാണിയെന്ന നിലയിലുള്ള എന്റെ ജീവിതത്തിലെ ആദ്യ ഏടിൽ അദ്ദേഹത്തിന്റെ പേരുണ്ട്. കുട്ടിയായിരുന്നപ്പോൾ ഞാൻ ആദ്യമായി ഫുട്ബോൾ കളി കാണാൻ പോയത് എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ, 1955-56ലെ സന്തോഷ് ട്രോഫിക്കാണ്. ആൾത്തിരക്കും ബഹളവും അന്ധാളിപ്പും കാരണം എനിക്കു കളി മനസ്സിലായതേ ഇല്ല.

തിരു – കൊച്ചിയും ബംഗാളും തമ്മിലായിരുന്നു മത്സരം. മീശമുളയ്ക്കാത്ത പതിനെട്ടുകാരനായ ചുനി ഗോസ്വാമിക്കു പന്തു കിട്ടുമ്പോഴെല്ലാം വലിയ ആരവം ഉയർന്നിരുന്നു. പ്രത്യേകിച്ച് മഹിളാ ഗാലറിയിൽനിന്ന്. അതെന്തുകൊണ്ടാണെന്ന് എനിക്കു പിടികിട്ടിയില്ല. ഏതായാലും പന്തുകളി എന്താണെന്നു ശരിക്കു മനസ്സിലാകുന്നതിനു മുൻപു തന്നെ, ഫുട്ബോളിന്റെ ഒരു ശീലം എനിക്കു കിട്ടി: വീരാരാധന.

പിന്നെ ചുനി ഗോസ്വാമി എറണാകുളത്തു വരുന്നത് 1959ൽ ഏഷ്യൻ കപ്പിന്റെ വെസ്റ്റ് സോൺ മത്സരങ്ങൾക്കായിരുന്നു. അദ്ദേഹം ബസിൽനിന്ന് ഇറങ്ങുന്നതു കാണാൻ മൈതാനത്തിനു പുറത്ത്, അകത്തുള്ള അത്ര തിരക്കുണ്ടായിരുന്നു. ഇറാനുമായുള്ള അവിസ്മരണീയ മത്സരത്തിൽ ഗോസ്വാമിയുടെ മാന്ത്രികമായ വൺ ടച്ച് ഗോൾ കണ്ട് ഞാൻ അമ്പരന്നു. യൂസഫ് ഖാന്റെ പെനൽറ്റിയും ബലറാമിന്റെ ഫീൽഡ് ഗോളും ചേർത്ത് 3-1ന് ഇന്ത്യ ജയിച്ചു.

Advertisement1962ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ഗോസ്വാമിയായിരുന്നു. റേഡിയോയിലൂടെ കേട്ട, ഇന്ത്യയും ദക്ഷിണ കൊറിയയുമായുള്ള ഫൈനൽ ഇപ്പോഴും ഞാനോർക്കുന്നു. അന്ന് ഇന്തൊനീഷ്യയിൽ ഇന്ത്യാവിരുദ്ധ വികാരം തിളച്ചുമറിയുകയായിരുന്നു. ഇന്ത്യയ്ക്കു പന്തു കിട്ടുമ്പോഴെല്ലാം കൂകലുകൾ. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളായിട്ടും ഇന്ത്യ ജയിച്ചു.

ഇന്ത്യ കണ്ട ഏറ്റവും വലിയ ഫുട്ബോൾ കളിക്കാരനായ ഗോസ്വാമി, 27–ാം വയസ്സിൽ ഫുട്ബോളിൽനിന്നു വിരമിച്ചു. പിന്നെ ക്രിക്കറ്റിലായി ശ്രദ്ധ. അതിലൊരു ഇടത്തരം കളിക്കാരനാകാനേ അദ്ദേഹത്തിനു സാധിച്ചുള്ളൂ. ഗോസ്വാമി എന്നെ ഓർമിപ്പിക്കാറുള്ളത്, സത്യജിത് റേയുടെ ‘ജൽസാഘർ’ എന്ന ചിത്രത്തിലെ ജമീന്ദാറെയാണ്. ചുനി ഗോസ്വാമി ധൂർത്തടിച്ചതു തന്റെ അതുല്യപ്രതിഭയെയാണ്. ഫുട്ബോളിൽ ഇന്ത്യ നാലാം സ്ഥാനം നേടിയ 1956ലെ മെൽബൺ ഒളിംപിക്സിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നതിനു പകരം, ഗോസ്വാമി ഇന്റർ യൂണിവേഴ്സിറ്റി ട്രോഫിയിൽ കൊൽക്കത്ത യൂണിവേഴ്സിറ്റിക്കായി കളിക്കാൻ മുംബൈയിലേക്കു പോകുകയാണു ചെയ്തത്.

++++++++++++++++++++++++
ഇവിടെ പറഞ്ഞതിനർത്ഥം ചൈന മികച്ചതാണ് എന്ന് സ്ഥാപിക്കൽ അല്ല, ഉറപ്പായും അത് കള്ള കണക്കുകൾ തന്നെയാണ്, മറിച്ചു നമ്മൾ ഇപ്പോൾ എവിടെ നില്കുന്നു എന്ന് പറയാൻ ശ്രമിക്കൽ മാത്രമാണ്. ചൈനയുടെ ഔദ്യോഗിക കൊറോണ കണക്കുകൾ ഇന്ന് ഇന്ത്യ ഓവർടേക്ക് ചെയ്തു. എത്രയും വേഗം രാജ്യത്തിനു ഇതിനെ നിയന്ത്രിക്കാൻ ആകട്ടെ എന്ന് പ്രത്യാശിക്കുന്നു.
**

 105 total views,  1 views today

Advertisement
Entertainment13 mins ago

ബോളീവുഡിന്റെ നിറസൗന്ദര്യമായിരുന്ന സൊനാലി ബെന്ദ്രേ വീണ്ടും

Entertainment44 mins ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment1 hour ago

ഒന്നിലധികം ട്വിസ്റ്റുകളും സസ്പെൻസുകളുമായി ‘ട്രോജൻ ‘ മെയ് 20 ന്, ട്രോജൻ എന്ന മൂവിയെ കുറിച്ച്‌ ഡോക്ടർ ജിസ് ബൂലോകം ടീവിയോട്

Entertainment1 hour ago

മോഡേൺ സാരിയിൽ അതിസുന്ദരിയായി അനുപമ പരമേശ്വരൻ

Entertainment1 hour ago

എനിക്ക് എന്തിനാണ് നീ ആ നോട്ടം തരുന്നത്. ചോദ്യവുമായി എസ്തർ അനിൽ.

Entertainment1 hour ago

ദുബായിൽ സ്കൈഡൈവിംഗ് ആഘോഷമാക്കി മലയാളികളുടെ പ്രിയപ്പെട്ട നടി. ഇത് ആരാണെന്ന് മനസ്സിലായോ?

Entertainment1 hour ago

ഓറഞ്ചിൽ അതിസുന്ദരിയായി പ്രിയാമണി.

Entertainment1 hour ago

ഒരു ലക്ഷം രൂപയിലധികം വിലവരുന്ന കളിപ്പാട്ടം ആവശ്യപ്പെട്ട മകൻ.വൈറലായി നവ്യയുടെ വാക്കുകൾ.

Entertainment1 hour ago

ആ വേദന അനുഭവിച്ചവർക്ക് അറിയാം, വൈറലായി മീരാജാസ്മിൻ്റെ വീഡിയോ.

Entertainment1 hour ago

വയറു കാണിക്കില്ല എന്നൊക്കെ പോലെയുള്ള പ്രശ്നങ്ങൾ എനിക്കില്ല. അത്തരം വേഷങ്ങൾ അശ്ലീലമായി ഞാൻ കാണുന്നില്ല. പക്ഷേ ഒരു കാര്യമുണ്ട്. തുറന്നുപറഞ്ഞ് രജിഷ വിജയൻ

Entertainment1 hour ago

ഒടുവിൽ ആ ഇഷ്ടം തുറന്നു പറഞ് അനുശ്രീ. അടിപൊളിയായിട്ടുണ്ട് എന്ന് ആരാധകർ.

Entertainment2 hours ago

കാലങ്ങള്‍ക്കു മുന്നേ നിയമത്തിലെ പഴുതുകളെ തുറന്നു കാട്ടിയ ഒരു സാധരണക്കാരനുണ്ടായിരുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment1 month ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment3 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment4 weeks ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment44 mins ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment2 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment2 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment3 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment5 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment5 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Entertainment6 days ago

പ്രിയവാര്യർ മലയാളത്തിലേക്ക് തിരിച്ചുവരുന്നു, വരവ് രജിഷയ്ക്കൊപ്പം

Uncategorized6 days ago

കങ്കണ റനൌട്ട് കേന്ദ്ര കഥാപാത്രമാകുന്ന ‘ദാക്കഡ്’ ഒഫീഷ്യൽ ട്രെയിലർ 2

Entertainment6 days ago

ഉലകനായകന്റെ അടിപൊളി ഡാൻസ്, വിക്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുന്നു

Entertainment7 days ago

‘ഡിയർ ഫ്രണ്ട്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Advertisement