കണക്കുകൾ ശെരിക്കും പേടിപെടുത്തുന്നുണ്ട്

41

Karthik Hariharan

മെയ്‌ 9നു 62000 കേസുകൾ ഉണ്ടായിരുന്ന സ്ഥാനത്തു ഇന്ന് മെയ്‌ 22നു ഒന്നേകാൽ ലക്ഷത്തോളം കേസുകൾ. അതായത് പതിമൂന്നു ദിവസം കൊണ്ട് ഇരട്ടിച്ചു, മെയ്‌ 9ലെ കണക്കു പ്രകാരം ആണേൽ 11 ദിവസം കൊണ്ട് ഇരട്ടിക്കും ആയിരുന്നെങ്കിൽ ഇപ്പോൾ രണ്ടു ദിവസങ്ങൾ കൂടി കൂടുതൽ എടുത്തു. പക്ഷെ കഴിഞ്ഞ മൂന്ന് നാലു ദിവസങ്ങളിലെ കണക്കുകൾ പ്രകാരവും ലോക്ക്ഡൌൺ ഇളവുകളും കാരണം ഇനി ഇത്രയും പോലും എടുക്കാൻ സാധ്യത ഇല്ല. ഏകദേശം ജൂൺ രണ്ടോ മൂന്നിനോ ഇന്ത്യയിലെ കേസുകൾ രണ്ടര ലക്ഷം ആകും, ജൂൺ 15നകം അഞ്ചു ലക്ഷവും, ജൂൺ അവസാനത്തിനു മുന്നേ തന്നെ ഒരു മില്ലിയണും 😪

കണക്കുകൾ ശെരിക്കും പേടിപെടുത്തുന്നുണ്ട്. ഒപ്പം തുടർച്ചയായി രണ്ടായിരത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്യുകയും ഇന്ന് മാത്രം മൂവ്വായിരത്തിനടുത്തു റിപ്പോർട്ട് ചെയ്യപ്പെടുന്ന മഹാരാഷ്ട്ര കോവിഡിൽ ഇന്ത്യയിലെ ന്യൂയോർക്ക് ആകുന്നു.

മുംബൈയിലെ കേസുകളും മരണങ്ങളും മാത്രമെടുത്താൽ ഇന്ത്യയിലെ തൊണ്ണൂറു ശതമാനം സംസ്ഥാനങ്ങളെകാളും കൂടുതൽ ഉണ്ടാകും. തൊട്ടു പുറകെ ഉള്ള താനെയും പൂനെയും പോലും ഇന്ത്യയിലെ 75ശതമാനത്തിലധികം സംശങ്ങളിൽ റിപ്പോർട്ട് ചെയ്തതിൽ കൂടുതൽ കേസുകൾ‼️ഒപ്പം തന്നെ തമിഴ്നാടിലെ ചെന്നൈയും ഗുജറാത്തിലെ അഹമ്മദാബാദും.❗️ആക്റ്റീവ് കേസുകൾ പ്രതീക്ഷിച്ചതിനെകാളും കുറവുണ്ട്, ഒരു പക്ഷെ പുതിയ ICMR ഗൈഡ്‌ലൈൻ പ്രകാരം പത്തു നാൾ കഴിഞ്ഞു ടെസ്റ്റ്‌ പോലും നടത്തണ്ട, ആശുപത്രി വിടാം എന്ന മാർഗനിർദേശമാകാം കാരണം. പക്ഷെ ടോട്ടൽ കേസുകളും മരണ നിരക്കുകളും മെയ്‌ 9ൽ പറഞ്ഞ പോലെ തന്നെ ഉണ്ട്, രണ്ടു ദിവസം കൂടുതൽ എടുത്തെങ്കിലും. കരുതിയിരിക്കുക..

മെയ്‌ 9ലെ വിശകലനം

സമ്പൂർണ ലോക്ക്ഡൗണിൽ ആണെന്ന് പറയപ്പെടുന്ന ഇന്ത്യയിൽ ഏപ്രിൽ 28ലെ കണക്കും ഇന്ന് മെയ്‌ 9ലെ കണക്കും ആണ് ചുവടെ, അതായത് പതിനൊന്നു ദിവസം കൊണ്ട് ടോട്ടൽ കേസുകളും ആക്റ്റീവ് കേസുകളും മരണ നിരക്കും ഇരട്ടിച്ചു.

ഈ കണക്കുകൾ പ്രകാരം അടുത്ത അഞ്ചു 11 ദിവസത്തെ ഇടവേള വച്ചുള്ള കണക്കുകൾ ഫോർകാസ്റ്റ് ചെയ്താൽ ഇപ്രകാരമാവും, അതായത് ഏകദേശം രണ്ടു മാസത്തിനപ്പുറം.
1. മെയ്‌ 20 ആകുമ്പോൾ ടോട്ടൽ കേസ് 1.25 ലക്ഷം ആയിട്ടുണ്ടാകും, അതുപോലെ ആക്റ്റീവ് കേസുകൾ 85000, മരണ നിരക്ക് 4000
2. മെയ്‌ 31 – ടോട്ടൽ 2.5 ലക്ഷം, ആക്റ്റീവ് 1.7 ലക്ഷം, മരണം 8000
3. ജൂൺ 11- ടോട്ടൽ 5 ലക്ഷം, ആക്റ്റീവ് 3.5 ലക്ഷം, മരണം 16000
4. ജൂൺ 22 – ടോട്ടൽ 10 ലക്ഷം, ആക്റ്റീവ് 7 ലക്ഷം, മരണം 32000
5. ജൂലൈ 3 – ടോട്ടൽ 20 ലക്ഷം, ആക്റ്റീവ് 14 ലക്ഷം, മരണം 62000
ഇതേപടി പോകുകയാണെങ്കിൽ മാത്രം ഉണ്ടാകാൻ സാധ്യതയുള്ള ഏറ്റവും ശുഭാപ്തി വിശ്വാസത്തോടെയുള്ള കണക്കുകൾ ആണിത്. ആക്റ്റീവ് കേസുകൾ മുകളിൽ പറഞ്ഞതിലും വളരെയധികം വർധിക്കും, കാരണം ഒരേ സമയം കൂടുതൽ ആളുകൾക്ക് രോഗം പിടിപെടും.

അതായത് പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിട്ടും അത് നേരാംവണ്ണം പലയിടത്തും നടന്നിട്ടില്ല എന്നതിന്റെ തെളിവാണിത്. ഗുജറാത്തിലൊക്കെ മുഖം രക്ഷിക്കാൻ PMO നേരിട്ട് ഇടപെടുന്നു എന്ന് കേൾക്കുന്നു, അതിശക്തമായി അടച്ചിടും എന്നൊക്കെയും കേൾക്കുന്നു. ഈ പറയുന്ന പലയിടത്തും സാമൂഹ്യവ്യാപനം നല്ല രീതിയിൽ ഉണ്ടായിട്ടുണ്ട് എന്ന് തന്നെ അനുമാനിക്കേണ്ടി വരും, സർക്കാർ അത് നിഷേധിക്കുമ്പോഴും.

എടുത്തു പറയേണ്ടത് മുകളിലെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ഈ പതിനൊന്ന് ദിവസത്തിൽ അടി കിട്ടിയിരിക്കുന്നത് പഞ്ചാബിൽ ആണ്, മറ്റെല്ലായിടങ്ങളിലും ഇരട്ടി ആണെങ്കിൽ ഇവിടെ കേസുകൾ വർധിച്ച തോത് അഞ്ചിരട്ടിയാണ് ഈ ദിവസങ്ങളിൽ, ഒരുപക്ഷേ ടെസ്റ്റിംഗ് കൂടിയത് കൊണ്ടാകും. അതുപോലെ തന്നെ തമിഴ്നാട്, ബംഗാൾ എന്നിവിടങ്ങളിൽ ഇത് മൂന്നിരട്ടി ആണ്. പതിനൊന്നു ദിവസം മുന്നേ കേരളത്തിൽ 486 ആയിരുന്നെങ്കിൽ ഈ പതിനൊന്നു ദിവസത്തിൽ ഇവിടെ കൂടിയത് വെറും 20 എണ്ണം! ഇനി എന്തുണ്ടാകും എന്നതിന് എനിക്കുത്തരം ഇല്ല. എന്തായാലും ഒരു കാര്യത്തിൽ ഇപ്പോൾ സമാധാനം ഉണ്ട്, ഇറ്റലിയിലും അമേരിക്കയിലും ഇരട്ടിക്കുന്നത് രണ്ടും മൂന്നും ദിവസം കൂടുമ്പോ ആയിരുന്നെങ്കിൽ ഇവിടെ അത് പതിനൊന്നു ദിവസം എടുക്കുന്നു,

ലോക്ക്ഡൌൺ എഫക്ട് കൊണ്ടാകും, പക്ഷെ ഇനിയും എന്തായാലും ഇതുപോലെ അടച്ചിട്ടു മുന്നോട്ട് പോകുവാൻ കഴിയില്ല, അങ്ങനെ വന്നാൽ, ഇരട്ടിക്കൽ തോത് ഒരു അഞ്ചു ദിവസം ഒക്കെ ആയാൽ, നമ്മുടെ ഹെൽത്ത്‌ സിസ്റ്റം ഓവർ ലോഡ് ആയാൽ! സോ കാൾഡ് ഹെർഡ്‌ ഇമ്മ്യൂണിറ്റിക്കായി കാക്കാം, അല്ലെങ്കിൽ വാക്‌സിനായി കാക്കാം. പക്ഷെ അതിനിടയ്ക്ക് എത്ര പേര് കോവിഡ് കാരണം മരിച്ചു വീഴും എന്നുറപ്പില്ല, കോവിഡ് മരണത്തെക്കാളും എത്ര ഇരട്ടിപ്പേർ പട്ടിണി കാരണം മരിക്കുമെന്നും.

തത്കാലം എല്ലാവരും വേണ്ട മുൻകരുതലുകൾ എടുക്കുക, പ്രായമുള്ളവരെയും മറ്റു രോഗമുള്ളവരെയും പറഞ്ഞു ബോധ്യപ്പെടുത്തി അകത്തിരുത്തുക, റിവേഴ്‌സ് ക്വാറന്റൈൻ നിർബന്ധമായും അവരോട് പാലിക്കാൻ ബോധവത്കരണം നടത്തുക. അങ്ങനെ ചുരുങ്ങിയ പക്ഷം അവനവനു രോഗം വരാതെ നോക്കുക എന്നതാണ് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ രാജ്യസ്നേഹം.

Advertisements