ഭരണപരാജയങ്ങൾ നമ്മൾ പെട്ടന്ന് മറക്കും, അതിനായി നമ്മുടെ സർക്കാർ ഇതുപോലത്തെ ഓരോ അപ്പക്കഷ്ണം ഇടയ്ക്കിടയ്ക്ക് ഇട്ടു തന്നുകൊണ്ടേ ഇരിക്കും

65

Karthik Hariharan

നിങ്ങൾ അറിഞ്ഞോ ⁉️
കോവിഡ് കേസുകളുടെ കാര്യത്തിൽ ഇന്ത്യ ഇന്നോ നാളെയോ റഷ്യയെ മറികടന്നു മൂന്നാം സ്ഥാനം പിടിക്കും. പിന്നെ ഒരു ആഞ്ഞു ശ്രമം ആയിരിക്കും ഒന്നിനായി. ഈ പോക്കാണ് പോകുന്നതെങ്കിൽ അധികം താമസം ഉണ്ടാവില്ല അതിന്.

നിങ്ങൾ അറിഞ്ഞോ ⁉️
ലഡാക്ക് നിവാസികൾ തന്നെ പറഞ്ഞത് ചൈന എന്ത് മാത്രം നമ്മുടെ രാജ്യത്തിനു അകത്തോട്ടു കയറിയെന്നു? ടിക്കി ടോക്കിയും വേറെ കുറേ ഊച്ചാളി സാധനങ്ങളെയും വലിയ വായിൽ നിരോധിച്ചതല്ലാതെ കേന്ദ്ര സർക്കാർ ഒരു വിരൽ നൊടിച്ചോ നമ്മുടെ പട്ടാളക്കാരുടെ വീരമൃത്യുവിന്?

നിങ്ങൾ അറിഞ്ഞോ ⁉️
പെട്രോൾ ഡീസൽ വില സർവകാല റെക്കോർഡ് എത്തിയതും ഡീസൽ വില പെട്രോളിനെ പലയിടങ്ങളിലും മറികടന്നതും? ഇതിനെല്ലാം കാരണം നമ്മുടെ കൊറോണ ലോക്ക്ഡൌൺ കാലത്ത്, കൃത്യമായി പറഞ്ഞാൽ എണ്ണ വില ഒരു വീപ്പ അങ്ങോട്ട് കൊടുത്താൽ വെറുതെ എണ്ണ തരുന്നതും മാത്രമല്ല ഇങ്ങോട്ട് പത്തു മുപ്പതു ഡോളറും കൂടി തരുന്ന ആ കാലത്ത്, നമ്മുടെ സർക്കാർ പത്തു രൂപയോളം പെട്രോൾ ഡീസൽ തീരുവ വർധിപ്പിച്ചത് കാരണം ആണെന്ന് എത്രപേർക്ക് ഇന്ന് ഓർമയുണ്ടാക്കും?

ഇല്ല അതൊക്കെ നമ്മൾ പെട്ടന്ന് മറക്കും. അതിനായി നമ്മുടെ സർക്കാർ ഇതുപോലത്തെ ഓരോ അപ്പക്കഷ്ണം ഇടയ്ക്കിടയ്ക്ക് ഇട്ടു തന്നുകൊണ്ടേ ഇരിക്കും. നമ്മൾ ഇതൊക്കെ ട്രോളികൊണ്ടിരിക്കും, മോദിജിയും സംഘവും മണ്ടന്മാരാണെന്നു വരുത്തുന്ന വ്യഗ്രതയിൽ ആയിരിക്കും, മറുകൂട്ടർ രാജ്യസ്നേഹ സർട്ടിഫിക്കറ്റ് എടുത്തോണ്ട് യുദ്ധത്തിന് വരും.‼️

അതിനൊക്കെ ഇടയിൽ മുകളിൽ പറഞ്ഞതെല്ലാം നമ്മൾ മറക്കും. ട്രോളുന്നവർ ഇനി പറ ആരാണ് മണ്ടൻ എന്ന്? അത് മോദിജിയും സംഘവും ആണോ അതോ ട്രോളി രസിക്കുന്ന നമ്മളൊക്കെയോ ⁉️ ⁉️