കോവിഡും ബോയലിംഗ് ഫ്രോഗ് സിൻഡ്രോമും

31

Karthik Hariharan

ഇന്നത്തെ കേരളത്തിലെ റിക്കവറി റേറ്റ് കണ്ടു തുള്ളി ചാടി ഗോ കാറോണ പാടി ആഘോഷിക്കാൻ തീരുമാനിച്ചയാളാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഇപ്പോൾ എത്തി നില്കുന്നത് ബോയലിംഗ് ഫ്രോഗ് സിൻഡ്രോം എന്ന് പറയുന്ന അവസ്ഥയിലാണ്.  അതായത് ഒരു തവളയെ കൊല്ലാൻ തിളച്ച വെള്ളത്തിൽ പൊടുന്നുന്നേ എടുത്തിട്ടിട്ടാൽ അതിന്റെ പ്രതികരണശേഷി കാരണം അപ്പോൾ തന്നെ ചാടി രക്ഷപെടും. അതെ സമയം അതിനെ വെള്ളത്തിൽ ഇട്ടിട്ടാണ് വെള്ളം തിളപ്പിക്കുന്നത് എങ്കിൽ അതിന്റെ റിഫ്ളക്സിനു അറിയാൻ പറ്റില്ല അപകടം അടുത്താണെന്നു. അങ്ങനെ പതിയെ വെന്തു ചാകും, അപകടത്തിൽ പെട്ടത് അറിയാതെ.  അതുപോലെയാണ് നമ്മൾ ഇപ്പോൾ ചെയ്യാൻ ഇപ്പോൾ പോകുന്നത് എന്നാണേൽ സൂക്ഷിക്കുക, അപകടം തൊട്ടടുത്താണ്. റിക്കവറി റേറ്റ് കൂടിയത് റിക്കവറി സ്ട്രാറ്റജി മാറ്റിയത് കൊണ്ടാണ്. രണ്ടു ദിവസത്തെ ഇടവേളയിൽ രണ്ടു RT-PCR ടെസ്റ്റ്‌ ആണ് പണ്ട് ചെയ്തിരുന്നത്, അത് തന്നെ റിസൾട്ട്‌ കിട്ടാൻ മിനിമം ഒരു ദിവസമെടുക്കും. എന്നാൽ ഇപ്പോൾ കേരളം ഫോളോ ചെയ്യുന്നത് അര മണിക്കൂർ കൊണ്ടു റിസൾട്ട്‌ കിട്ടുന്ന ആന്റിജൻ ടെസ്റ്റ്‌ നെഗറ്റീവ് ആണേൽ ഡിസ്ചാർജ് എന്ന ഓപ്ഷനാണ്. ഇന്ത്യയാകെ ഇതിനെകാളും ലഘുകരിച്ച ഡിസ്ചാർജ് പോളിസിയാണെന്നു എന്നത് വേറെ കാര്യം. സൂക്ഷിക്കുക, അപകടം അടുത്ത് തന്നെയുണ്ട്. എങ്ങും പോയിട്ടില്ല. അപകടം തൊട്ടടുത്തു എത്തി നില്കുന്നതു അറിയാത്ത തിളയ്ക്കുന്ന വെള്ളത്തിലെ തവള ആകാതിരിക്കുക.