അമേരിക്കൻ ഇലക്ഷൻ, പുറമെ നിന്ന് നോക്കിയാൽ എന്തോ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും കൂടുതൽ അറിഞ്ഞാൽ വെറും അലമ്പ് പരിപാടിയാണ്

0
173

Karthik Hariharan

അമേരിക്കൻ ഐക്യനാടുകളിലെ തിരഞ്ഞെടുപ്പ്

ലോകത്തിലെ ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കൻ ഐക്യനാടുകളെയാണ് പൊതുവായി തിരഞ്ഞെടുപ്പുകളുടെ കാര്യത്തിലും എല്ലാരും മതിപ്പോടെ നോക്കുന്നത്. എന്നാൽ അവിടെയുള്ള പുറംചട്ട ഇട്ട കുത്തൊഴിഞ്ഞ പൊളിറ്റിക്സ് പോലെത്തന്നെയാണ് തിരഞ്ഞെടുപ്പ് പ്രക്രിയയും എന്ന് അകത്തോട്ടു നോക്കിയാൽ മനസിലാകും. അതായത് പുറമെ നിന്ന് നോക്കിയാൽ എന്തോ വലിയ സംഭവമാണെന്ന് തോന്നുമെങ്കിലും കൂടുതൽ അറിഞ്ഞാൽ വെറും അലമ്പ് പരിപാടിയാണ് ഇതെന്നു മനസിലാകും.

അവിടുത്തെ തിരഞ്ഞെടുപ്പ് പ്രക്രിയയെ ഒന്ന് ചെറുതായി വിശദീകരിക്കാം.
അമ്പതോളം സ്റ്റേറ്റുകളുടെ കൂട്ടയ്മയാണ് അമേരിക്കൻ ഐഖ്യനാടുകൾ അഥവാ USA. രണ്ടു പ്രധാന പാർട്ടികളാണ് അവിടെയുള്ളത്, രണ്ടു പാർട്ടികൾ മാത്രം.

  1. റിപ്പബ്ലിക്കൻസ് – യാഥാസ്ഥിതിക തീവ്ര ദേശാസ്നേഹ, വലതുപക്ഷനുകൂലികൾ
  2. ഡെമോക്രാറ്റുകൾ – തമ്മിൽ ഭേദമായ പുരോഗമന നിലപാടെടുക്കുന്നവർ

തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ പാർട്ടി അല്ല രാജ്യം ഭരിക്കുന്നത്. പകരം ഏറ്റവും കൂടുതൽ ഇലക്ടറൽ സീറ്റുകൾ കിട്ടിയ പാർട്ടിയാണ്.ഇങ്ങനെയുള്ള 538 ഇലക്ടറൽ സീറ്റുകളിൽ പകുതി എണ്ണം നേടാനായാൽ ജയിച്ചു. ഇനിയാണ് കോമഡി തുടങ്ങുന്നത്. എങ്ങനെയാണ് ഇലക്ടറൽ സീറ്റുകൾ നേടുന്നത്?

ഒരു ഉദാഹരണം നോക്കാം. നമ്മുടെ രാജ്യത്ത് ലോക്സഭ സീറ്റുകൾ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുത്തവയും രാജ്യസഭാ സീറ്റുകൾ സംസ്ഥാന നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അനുപത്തികമായും ഉള്ളതാണ്. പക്ഷെ അവിടെയുള്ളത് ഇലക്ടറൽ സീറ്റുകൾ മാത്രമാണ്.

  1. സംസ്ഥാനത്തിലെ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്യുന്നു.
  2. ഓരോ സംസ്ഥാനത്തിനും അതിന്റെ വിസ്തൃതിക്കും ജനസംഖ്യയുടെ അനുപാതികമായും ഇലക്ടറൽ സീറ്റുകൾ നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. നമ്മുടെ രാജ്യസഭാ സീറ്റുകൾ പോലെ. ഉദാഹരണം കേരളത്തിന് 9 രാജ്യസഭാ സീറ്റുകൾ ഉണ്ട്.
  3. ഒരു സംസ്ഥാനത്ത് ഒരു പാർട്ടിക്ക് ജനങ്ങളുടെ വോട്ടിലൂടെ ഭൂരിപക്ഷം കിട്ടുന്നു. അത് എത്ര നേരിയ ഭൂരിപക്ഷം ആണെങ്കിലും സാരമില്ല. ഭൂരിപക്ഷം കിട്ടുന്ന പാർട്ടിക്കു ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ സീറ്റുകളും സ്വന്തം. രണ്ടു സംസ്ഥാനങ്ങളിൽ അടുത്തിടെ കൊണ്ടുവന്ന നിയമ ഭേദഗതി പ്രകാരം ഭൂരിപക്ഷ അനുപാതികമായി ഇലക്ടറൽ സീറ്റുകൾ വീതം വയ്ക്കണം എന്നത് ഒഴിച്ചാൽ ബാക്കി 48 ഇടങ്ങളിലും നടക്കുന്നത് നേരിയ ഒരു ശതമാനത്തിന് എങ്കിലും സംസ്ഥാനത്തു ഭൂരിപക്ഷം കിട്ടിയാൽ അവിടുത്തെ മുഴുവൻ ഇലക്ടറൽ സീറ്റുകളും ജയിച്ച കക്ഷിക്ക് പോകും എന്നതാണ് സംവിധാനം. അതായത് കേരളത്തിൽ LDF തുച്ഛമായ ഭൂരിപക്ഷത്തിന് കേരളത്തിൽ നിന്നും ജയിച്ചാൽ 9 രാജ്യസഭാ സീറ്റുകളും സ്വന്തം!
  4. അതായത് ജയിക്കുക എന്നത് മാത്രമാണ് പ്രധാനം, ജനങ്ങളുടെ ഭൂരിപക്ഷത്തിന് വിലയില്ല. കഴിഞ്ഞ തവണ ട്രമ്പിനെക്കാളും കൂടുതൽ വോട്ടുകൾ നേടിയത് ഹിലറി ക്ലിന്റൻ ആണെങ്കിലും ഇലക്ടറൽ വോട്ടുകളുടെ ബലത്തിൽ ട്രമ്പ് ആണ് ജയിച്ചത്.

  5. എപ്പോഴും ഡെമോക്രാറ്റുകൾ ജയിക്കുന്ന കുറച്ചു സംസ്ഥാനങ്ങളും റിപ്പബ്ലിക്കനുകൾ ജയിക്കുന്ന കുറച്ചു സംസ്ഥാനങ്ങളുമുണ്ട്. ഇവിടെയുള്ളവർ എതിർ വോട്ട് ചെയ്തിട്ട് ഒരു കാര്യവുമില്ല, കാരണം ഭൂരിപക്ഷം എപ്പോഴും അതാത് കുത്തക പാർട്ടിക്കാകും. ഇവയിൽ പെടാത്ത എങ്ങോട്ട് വേണമെങ്കിലും ചായാവുന്ന സ്വിങ് സ്റ്റേറ്റ്സ് എന്ന് പറയുന്ന പത്തിൽ താഴെയുള്ള സംസ്ഥാനങ്ങളാണ് അവസാനം ജനാവിധി നിശ്ചയിക്കുന്നത്. അതായത് ഇവിടം പിടിച്ചെടുക്കുന്നവർ അമേരിക്ക പിടിക്കും. അതിനാൽ തന്നെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഭൂരിഭാഗവും ഈ സംസ്ഥാനങ്ങളിലാണ് നടക്കുന്നതും. ഇങ്ങനെയൊക്കെയാണ് ദി ഗ്രേറ്റ് അമേരിക്കാൻ ഐക്യനാടുകളിലെ കുഴഞ്ഞു മറിഞ്ഞ തിരഞ്ഞെടുപ്പ് പ്രക്രിയ.

നബി – വ്യക്തിപരമായി ഡെമോക്രാറ്റുകളുടെ ചിന്താഗതിക്ക് ഒപ്പം ആണെങ്കിലും ശെരിക്കും എന്താണ് USA എന്ന ഊതിവീർപ്പിച്ച കുമിള എന്താണെന്നു മനസിലായത് ട്രമ്പ് വന്നതിനു ശേഷമാണ്. ട്രമ്പ് ആണ് യഥാർത്ഥ അമേരിക്കയുടെ മുഖം. അപ്പോൾ ട്രമ്പ് തന്നെ ജയിക്കട്ടെ.