ആരും ഭയക്കരുത് ; കാർ ചേസിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ ചില ചെറിയ കണക്കുകൾ നോക്കാം

171
Karthik Hariharan
കാർ ചേസിംഗ് ഒക്കെ കഴിഞ്ഞെങ്കിൽ ചില ചെറിയ കണക്കുകൾ നോക്കാം. ആദ്യമേ പറയട്ടെ ഈ ഫീൽഡിൽ ഞാൻ ഒരു വിദഗ്ധനല്ല. എല്ലാം ഗൂഗിൾ ചെയ്തു കിട്ടിയ അറിവാണ്. തെറ്റുണ്ടെങ്കിൽ ചൂണ്ടി കാണിക്കുമല്ലോ.
1. കേരളമാകെ കോവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായി കഴിഞ്ഞാൽ, കേരളത്തിലെ ജനസംഖ്യയുടെ ഉദ്ദേശം അറുപതു ശതമാനം പേരെയും കോവിഡ് ബാധിക്കും. അതായത് ഇന്നത്തെ കണക്കു പ്രകാരം കേരളത്തിലെ മുഴുവൻ ജനാവുംഖ്യ മൂന്നര കോടിയാണ്. അതിന്റെ അറുപതു ശതമാനം എടുത്താൽ ഏകദേശം രണ്ടു കോടി ആളുകളെ കോവിഡ് ബാധിക്കും‼️
2. കോവിഡ് ബാധിച്ച മുഴുവൻ ആളുകളുടെ ഒരു പത്തു ശതമാനം ആളുകൾ എങ്കിലും ക്രിട്ടിക്കൽ ആകും, അവർക്ക് വെന്റിലേറ്റർ സപ്പോർട്ട് വേണ്ടിവരും (ലോകമാകെയുള്ള കോവിഡ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം). അതായത് രണ്ടു കോടി ആളുകളുടെ പത്തു ശതമാനം എന്ന് പറയുമ്പോൾ ഏകദേശം ഇരുപതു ലക്ഷം ആളുകൾ‼️
3. ക്രിട്ടിക്കൽ ആയവരിൽ ഒരു മൂന്നു ശതമാനം ആളുകൾ എങ്കിലും മരണത്തിനു കീഴടങ്ങും. അതായത് ഉദ്ദേശം അറുപതിനായിരം പേർ, സ്വാഭാവികമായും ഇവരിൽ കൂടുതലും പ്രായമേറിയവർ ആയിരിക്കും‼️
4. ഇനിയാണ് ട്വിസ്റ്റ്‌. മുകളിലത്തെ സ്റ്റാറ്റിസ്റ്റിക്സിൽ സൂചിപ്പിച്ച മൂന്ന് ശതമാനം മരണ നിരക്ക് എന്നത് ക്രിട്ടിക്കൽ ആയിട്ടുള്ള എല്ലാര്ക്കും വെന്റിലേറ്റർ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ ഉപാധികൾ കിട്ടുന്നുണ്ട് എന്ന സ്ഥിതിയിലാണ്. അതായത് ക്രിട്ടിക്കൽ ആയ ഇരുപതു ലക്ഷം ആളുകൾക്കും ഇതൊക്കെ കിട്ടുന്നു. ഇനി കേരളത്തിലെ സ്ഥിതി ആണെങ്കിൽ ആകെയുള്ള വെന്റിലേറ്ററുകൾ ഏതാനും ആയിരങ്ങൾ മാത്രമാണ്. സ്വാഭാവികമായും അറുപതിനായിരം പേർ മരിക്കും എന്ന് പറഞ്ഞത് ഏറ്റവും ശുഭാപ്തി വിശ്വാസ പ്രകാരമാണ്. യഥാർത്ഥ നിരക്ക് അതിലും എത്രയോ ഇരട്ടി ഉണ്ടാവാം‼️
5. സ്വാഭാവികമായും ഡോക്ടർമാർ ചില തീരുമാനങ്ങൾ എടുക്കുന്ന ഒരു ഘട്ടം വരും. ആര് ജീവിക്കണം ആരെ മരണത്തിനു വിറ്റു കൊടുക്കണം എന്നത് അവർക്ക് തീരുമാനിക്കേണ്ടി വരും. ഈ അവസ്ഥയൊക്കെ ഇറ്റലിയും സ്പെയിനും ഇറാനും ഒക്കെ താണ്ടി കഴിഞ്ഞു. നമ്മൾ ഇപ്പോഴും പീക് എത്തിയിട്ടില്ല.
ഇത്രയും പറയാൻ എനിക്കിപ്പോ തോന്നിയത് ഇന്നലത്തെ കോവിഡ് കേസുകൾ പരിശോധിച്ചപ്പോഴാണ്. ആദ്യം തിരുവനന്തപുരം എടുത്താൽ തലേ ദിവസങ്ങളെ കാളും കുറവാണു ഇന്നലെ റിപ്പോർട്ട് ചെയ്തത്. അതിനു കാരണം പൂന്തുറ ഭാഗത്തുണ്ടായ പ്രശ്നങ്ങൾ കാരണം ടെസ്റ്റിംഗ് കുറവായിരുന്നു എന്നും പറയുന്നുണ്ട്. അത് ശരിയാണെങ്കിൽ കുറച്ചു കാലത്തേക്ക് തിരുവനന്തപുരം മാത്രം കുറഞ്ഞത് നൂറു കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സ്ഥിതിയിലെത്തും.
ഇനി ഇന്നലെ തിരുവനന്തപുരം റിപ്പോർട്ട് ചെയ്ത 69 കേസുകളുടെ മാത്രം ഡീറ്റെയിൽസ് പരിശോധിച്ചാൽ, ജില്ലയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിങ്ങനെ എല്ലാ ദിക്കുകളിലും ഉള്ള സ്ഥലങ്ങളിൽ നിന്നും ലോക്കൽ സമ്പർക്കം വഴി കേസുകൾ ഉണ്ടായിട്ടുണ്ട്. അതായത് ജില്ല മുഴുവനും വ്യാപനം നടന്നിട്ടുണ്ട്‼️
ഇനി തിരുവനന്തപുരം മാത്രമാണോ പ്രശ്‌നം⁉️
അല്ല എന്ന് ഇന്നലത്തെ കണക്കുകൾ തന്നെ ഉത്തരം പറയും. ആലപ്പുഴ, കൊച്ചി, മലപ്പുറം എന്നിങ്ങനെ തെക്കുവടക്കുള്ള എല്ലാ ജില്ലകളിലും ലോക്കൽ ട്രാൻസ്മിഷൻ വഴിയുള്ള രോഗികൾ വളരെയധികം കൂടിയിട്ടുണ്ട്‼️
അപ്പോൾ ശരി, നമുക്ക് സമരങ്ങളും ആഭാസങ്ങളും കാർ ചേസിംഗുമായി ഒക്കെയായി രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കാം 🙂
ലെ കൊറോണ – നിങ്ങൾ രാഷ്ട്രീയം കളിച്ചു കൊണ്ടിരിക്കുന്നിടത്തോളം ഞാൻ മനുഷ്യരിലേക്ക് പടർന്നു കയറിക്കൊണ്ടിരിക്കും 🤗
സ്വയ രക്ഷ ഉറപ്പു വരുത്തുക, പുറത്തിറങ്ങുമ്പോൾ മാസ്കും സാനിറ്റയ്സെറും ശീലമാക്കുക ‼️