ലക്ഷകണക്കിന് കോടിരൂപ ആളുകൾക്ക് നഷ്ടമായൊരു ചരിത്ര ദിവസം എന്ന് ഈ ദിനം രേഖപെടുത്തും

253

Karthik Hariharan

ഷെയർ മാർക്കറ്റിൽ ഫുൾ ഫ്ലഡ്ജ്ഡ് ആയ ഒരു ബ്ലഡ് ബാത്ത് തന്നെ ഇന്നുണ്ടായെന്നു പറയാം. നിഫ്റ്റി ഒക്കെ ഒറ്റ ദിവസം കൊണ്ട് താഴ്ന്നത് 600ൽ കൊടുത്തലാണ്. ഇന്ത്യയിൽ കോവിഡ് ശക്തിയാർജിച്ച കഴിഞ്ഞ മാർച്ച് 20നു സമാനമായ മാർക്കറ്റ് ക്രാഷാണ് ഇന്നുണ്ടായത്. ലക്ഷകണക്കിന് കോടികൾ ആളുകൾക്ക് നഷ്ടമായ മറ്റൊരു ചരിത്ര ദിവസം എന്ന് ഈ ദിനം രേഖപെടുത്തും.

ഇതിനു കാരണമായത് മനുഷ്യരാശിക്ക് തന്നെ ഹാനികരമായ ഒരു വാർത്ത രാവിലെ തന്നെ പുറത്തു വന്നതാണ്. ബ്രിട്ടനിൽ കോവിഡ് 19ന്റെ പൂർവാധികം ശക്തിയാർജിച്ച ഒരു വകഭേദം കണ്ടെത്തുന്നു. യൂറോപ്പിലേക്ക് അത് അതിവേഗം പടരുന്നു. വാക്‌സിനിന്റെ പടിവാതുക്കൽ നില്കുമ്പോഴാണ് ഇതുണ്ടാകുന്നത്. വാക്‌സിൻ എടുക്കാൻ താല്പര്യമില്ലാത്ത ആൾക്കൂട്ടം ഒരുവശത്തും മറുവശത്തു അതി മാരകമായ മറ്റൊരു കോവിഡ് വകഭേദവും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ യൂറോപ്പിലേക്കും പ്രത്യേകിച്ച് ബ്രിട്ടനിലേക്കും ഉള്ള ഫ്ലൈറ്റുകൾ എല്ലാം ക്യാൻസൽ ചെയ്തു. ഗൾഫ് രാജ്യങ്ങൾ അതിർത്തിയടയ്ക്കുന്നു.

ഇതിനൊക്കെ ഇടയിലാണ് നമ്മുടെ രാജ്യം ഇപ്പോഴും കുന്തം വിഴുങ്ങി നിൽക്കുകയാണ്. ലോകത്തു തന്നെ ഏറ്റവും കൂടുതൽ വാക്‌സിൻ ഡോസുകൾ ആവശ്യമുള്ള രാജ്യത്ത്, ഫൈസർ വാക്‌സിൻ പോലുള്ള ലോകരാജ്യങ്ങൾ എല്ലാവരും അനുമതി കൊടുത്ത കമ്പനികളുടെ വാക്‌സിന് അനുമതി തേടി ഇന്നേക്ക് മൂന്നാഴ്ച്ച ആകുന്നു. പലയിടത്തും വാക്സിൻ ഡോസുകൾ ആളുകൾ എടുത്തു തുടങ്ങി ഒരാഴ്ച്ച ആയിട്ടും ഇവിടെ നമ്മുടെ സർക്കാർ ചർച്ചിച്ചു കൊണ്ടിരിക്കുകയാണ്. ഇനി ബാക്കി കുറേപേരുടെ പൊക കൂടി കണ്ടാൽ എങ്കിലും മോദിയുടെയും സംഘത്തിന്റെയും കണ്ണുകൾ തുറക്കുമോ ആവോ😪