ജിഗർതണ്ട ഡബിൾ എക്സ് വിജയത്തിൽ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി : കാർത്തിക് സുബ്ബരാജ്

ദീപാവലി റിലീസായി എത്തി വൻ വിജയത്തിലേക്ക് മുന്നേറുന്ന ജിഗർ തണ്ടാ ഡബിൾ എക്സിന്റെ സംവിധായകൻ കാർത്തിക് സുബ്ബരാജ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “എന്റെ ഹൃദയത്തിന്റെ അടിത്തത്തിൽ നിന്ന് ദൈവത്തിന് ഒരു ടൺ നന്ദി, പ്രേക്ഷകരോടും പ്രകൃതിയോടും ആനകളോടും നന്ദി. ചിത്രത്തെ പ്രശംസിച്ച എല്ലാ മാധ്യമങ്ങൾക്കും ഒരുപാട് നന്ദി അറിയിച്ച അദ്ദേഹം എല്ലാവർക്കും ദീപാവലി ആശംസകൾ നേർന്നു.ഞങ്ങളുടെ ജിഗർ തണ്ടാ ഡബിൾ എക്സ് പ്രദർശിപ്പിച്ച തിയേറ്ററുകൾ പ്രേക്ഷകരുടെ സ്‌നേഹത്താൽ നിറഞ്ഞു.

ഞങ്ങളുടെ ടീം ശരിക്കും അനുഗ്രഹിക്കപ്പെട്ടതായി തോന്നുന്നു. ഇനിയും കാണാത്തവർ ചിത്രം തിയേറ്ററുകളിൽ കണ്ടാസ്വദിക്കണം”.

കേരളത്തിലും ഹൗസ്ഫുൾ ഷോകളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളുമായി മുന്നേറുകയാണ് ജിഗർതണ്ടാ ഡബിൾ എക്സ്.ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. രാഘവ ലോറൻസ്, എസ്.ജെ.സൂര്യ, ഷൈൻ ടോം ചാക്കോ, നിമിഷാ സജയൻ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.

1975 കാലഘട്ടം പശ്ചാത്തലമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സിന്റെയും സ്റ്റോണ്‍ ബെഞ്ച് ഫിലിംസിന്റെ ബാനറില്‍ കാര്‍ത്തികേയന്‍ സന്താനവും കതിരേശനും ചേര്‍ന്നാണ് ജിഗര്‍തണ്ട രണ്ടാം ഭാഗം നിര്‍മ്മിക്കുന്നത്.സന്തോഷ് നാരാണനാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. തിരുനവുക്കരാസു ആണ് ഛായാഗ്രഹണം. പി ആർ ഓ പ്രതീഷ് ശേഖർ.

You May Also Like

CBI സിനിമയുടെ അതേ ടീം തമിഴിൽ ഒന്നിച്ച ‘മൗനംസമ്മതം’ മമ്മൂട്ടിയുടെ ആദ്യ തമിഴ് സിനിമയിലും ശരത്കുമാർ ഉണ്ട്, – ശരത്കുമാറിന്റെ ആദ്യ മലയാള സിനിമയിലും മമ്മൂട്ടിയുണ്ട്

70 – കളുടെ അവസാനം മലയാള സിനിമയിൽ വിപ്ലവകരമായ മാറ്റങ്ങളുടെ വേലിയേറ്റമായിരുന്നു. സാങ്കേതികമായും കലാപരമായും മലയാള…

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ

6 ഹവേഴ്സ് – സസ്പെൻസ് ത്രില്ലർ ചിത്രം 5-ന് തീയേറ്ററിൽ പി.ആർ.ഒ- അയ്മനം സാജൻ ആറ്…

‘നീതി’ക്കു വേണ്ടിയുള്ള ഒരു പെൺകുട്ടിയുടെ ധീരമായ പോരാട്ടം

പോക്സോ കേസുകൾ വ്യാപകമായി റിപ്പോർട്ട് ചെയുന്ന ഒരു നാടാണ് നമ്മുടേത്. പലപ്പോഴും ഇരകൾക്കു നീതി ലഭിക്കാതെ…

‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രം ഒക്ടോബർ 6 ന്

നിരവധി ആഡ് ഫിലിമുകളിലൂടെ ശ്രദ്ധേയനായ മുബീന്‍ റൗഫ് സംവിധാനം ചെയ്യുന്ന *’ആരോമലിന്റെ ആദ്യത്തെ പ്രണയം’* എന്ന…