അഭിനേതാവ്, നിർമ്മാതാവ് എന്നീ നിലകളിൽ തിളങ്ങി നിന്ന വ്യക്തിത്വമാണ് കാര്യവട്ടം ശശികുമാർ. മോഹന്ലാലുമായൊക്കെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ശശികുമാർ. അദ്ദേഹമാണ് ഈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ദേവാസുരം വെറുമൊരു തട്ടിക്കൂട്ട് പടമാണ് എന്നും യാതൊരു ആലോചനയും കൂടാതെ എടുത്ത സിനിമയാണെന്നും കാര്യവട്ടം ശശികുമാർ പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ വായിക്കാം
“ഒരിക്കൽ ഐവി ശശി ചേട്ടൻ പറഞ്ഞു കാര്യവട്ടം ശശികുമാർ ഉണ്ടെങ്കിൽ സിനിമ 100 ദിവസം ഓടുമെന്നു. അങ്ങനെ പല തവണ സംഭവിച്ചിട്ടുണ്ട്. സിനിമ ചിത്രീകരണം കഴിയുമ്പോൾ ഞാൻ പറയും ഇത് നൂറുദിവസം ഓടുമെന്നു. മോഹൻലാൽ എന്നോട് പറയാറുണ്ട് ചേട്ടന്റെ നാവ് പൊന്നായിരിക്കട്ടെ എന്ന്. ”
“ഒരിക്കൽ ശശി ചേട്ടനും വിവേക് മേനോനും എല്ലാം ഭക്ഷണം കഴിച്ചിട്ടു കോഴിക്കോട് മഹാറാണിയിൽ ഉറക്കമായിരുന്നു. ആ സമയത്താണ് കഥപറയാൻ രഞ്ജിത്ത് അവിടെ എത്തുന്നത്. എല്ലാരും പാതി ഉറക്കത്തിൽ ആണ് കഥ കേട്ടുകൊണ്ട് കിടന്നത്. ഉടനെ തന്നെ ശശിയേട്ടൻ ചാടി എഴുന്നേറ്റ് എല്ലാരേയും വിളിച്ചുണർത്തി ആ സിനിമ ചെയ്യണമെന്ന് പറഞ്ഞു. പണമൊന്നും ഇല്ലാതെ ഷൂട്ടിങ് തുടങ്ങിയ ഒരു തട്ടിക്കൂട്ട് സിനിമ ആയിരുന്നു ദേവാസുരം. ഷൂട്ടിങ് കഴിഞ്ഞപ്പോൾ ഞാൻ ലാലിനോട് പറഞ്ഞു ലാലേ എഴുതിവച്ചോ ഈ സിനിമ നൂറു ദിവസം ഓടും. അങ്ങനെ സംഭവിക്കുകയും ചെയ്തു ” കാര്യവട്ടം ശശികുമാർ പറയുന്നു.