അജിത്ത് – മഞ്ജു വാര്യർ – എച്ച്. വിനോദ് – ബോണി കപൂർ ഒന്നിക്കുന്ന ‘തുനിവ്’ സെക്കന്റ് സിംഗിൾ ‘കസേതൻ കടവുളഡാ’ പുറത്തിറങ്ങി. സംഗീത സംവിധാനം ജിബ്രാൻ. വൈശാഖും മഞ്ജു വാര്യരും ജിബ്രാനും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
സംവിധായകൻ എച്ച് വിനോദും അജിത്തും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘തുനിവ്’. ബോണി കപൂർ ആണ് നിർമ്മാണം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായെങ്കിലും പൊങ്കൽ ആഘോഷത്തോടനുബന്ധിച്ചാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്റെ പ്രൊമോഷൻ ജോലികൾ തകൃതിയായി നടക്കുകയാണ്
ചിത്രത്തിൽ മൂന്ന് ഗാനങ്ങൾ ഉണ്ടെന്നും ഈ മൂന്ന് ഗാനങ്ങളും ചിത്രം റിലീസിന് മുമ്പ് പുറത്തുവിടുമെന്നാണ് സൂചന. മഞ്ജു വാര്യരാണ് ഈ ചിത്രത്തിൽ അജിത്തിന്റെ നായികയായി അഭിനയിച്ചത്. വീര, ജോൺ കൊക്കെയ്ൻ തുടങ്ങി നിരവധി പേർ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.