Connect with us

COVID 19

അഞ്ചുപൈസ ശമ്പളം കൈപറ്റാതെ കോവിഡ് വാർഡിൽ സേവനം ചെയുന്ന നേഴ്‌സിന്റെ കഥ

ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തു പ്രസിദ്ധീകരിച്ച സംഭവമാണ്. എങ്കിലും കൃത്യം ഒരു വർഷം പിന്നിടുമ്പോൾ കോവിഡ് അതിന്റെ രണ്ടാം തരംഗ താണ്ഡവം തുടങ്ങി വച്ചിരിക്കുകയാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ

 16 total views

Published

on

ഇത് കഴിഞ്ഞ വർഷം ഇതേ സമയത്തു പ്രസിദ്ധീകരിച്ച സംഭവമാണ്. എങ്കിലും കൃത്യം ഒരു വർഷം പിന്നിടുമ്പോൾ കോവിഡ് അതിന്റെ രണ്ടാം തരംഗ താണ്ഡവം തുടങ്ങി വച്ചിരിക്കുകയാണ്. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ അണിചേർന്ന/ അണിചേരുന്ന സുമനസുകളെ വീണ്ടും ഓർത്തിരിക്കാൻ….

Kassim Km ന്റെ പോസ്റ്റ്

പത്തുപൈസ പോലും ശമ്പളം വാങ്ങാതെ സ്വന്തം കയ്യിൽ നിന്നും പണം മുടക്കി പെട്രോൾ അടിച്ച് വന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലെ കോവിഡ് വാർഡിൽ സേവനം ചെയ്യുന്ന ഒരു സ്റ്റാഫ്‌ നഴ്‌സ്‌ !ഇതാണ് ശരിക്കും ത്യാഗം.പിറന്ന നാടിനു വേണ്ടി സ്വന്തം ജീവൻ പോലും പണയം വച്ചു ചെയ്യുന്ന യഥാർത്ഥ ത്യാഗം.കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന, കോവിഡിനെതിരായ പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന സ്റ്റാഫ്‌ നഴ്സുമാരുടെ ശമ്പളം സാലറി ചലഞ്ചിൽ പിടിക്കുന്നത് ശരിയാണോ എന്ന ചർച്ച സർക്കാർ മേഖലയിലെ നഴ്സുമാരുടെ ഇടയിൽ പൊടിപൊടിക്കുന്നു.. കോവിഡിന്റെ പേരിൽ തങ്ങളുടെ ശമ്പളം വെട്ടിക്കുറക്കുന്നതിനെതിരായുള്ള പ്രതിഷേധം പ്രൈവറ്റ് ഹോസ്പിറ്റലിൽ അലയടിക്കുന്നു..എന്നാൽ ഇതൊക്കെ കാണുമ്പോൾ ഷിജി പിആർ എന്ന ഈ സ്റ്റാഫ്‌ നഴ്സിന്റെ ഉള്ളിൽ ചിരിയാണ് വരുന്നത്..

സർക്കാർ മെഡിക്കൽ കോളേജിലെ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ വേണ്ടി പ്രൈവറ്റ് ഹോസ്പിറ്റലിൽ പഠിച്ച സ്റ്റാഫ്‌ നഴ്സുമാർക്ക് വോളന്ററി സർവീസ് എന്നൊരു സംവിധാനം ഉണ്ട്. ഒരുരൂപ പോലും ശമ്പളം ലഭിക്കില്ല എന്നുമാത്രമല്ല ഒരു വർഷക്കാലത്തേക്ക് നിശ്ചിതതുക സർക്കാരിലേക്ക് കെട്ടിവയ്ക്കുകയും വേണം. അങ്ങനെ സർവീസ് ചെയ്യാൻ വന്ന ബാച്ചിൽ ഉണ്ടായിരുന്നതാണ് ഷിജി. കോവിഡ് സ്പെഷ്യൽ ഡ്യൂട്ടി ആരംഭിക്കുന്ന സമയത്ത് ഇവരുടെ സേവനം അവസാനിക്കാൻ വെറും ദിവസങ്ങൾ മാത്രമാണ് ശേഷിച്ചിരുന്നത്.

കോവിഡ് വാർഡുകളിലേക്ക് പോസ്റ്റിംഗ് ഇടാൻ നേരം വോളന്ററി സർവീസുകാരോടും ഡ്യൂട്ടി എടുക്കുന്നോ എന്ന് ആരാഞ്ഞു.. എന്നാൽ മറ്റെല്ലാ വോളന്ററി സർവീസുകാരും പറ്റില്ല എന്നറിയിച്ചു. വീട്ടുകാർ സമ്മതിക്കുന്നില്ല എന്നും തങ്ങൾക്ക് ശമ്പളം ഒന്നും കിട്ടുന്നില്ലല്ലോ എന്നും ഒക്കെയാണ് അവർ പറഞ്ഞത്. അത് തികച്ചും ന്യായം തന്നെ.. അവരെ നിർബന്ധിക്കാനാകാത്തതിനാൽ ഒഴിവാക്കുകയും ചെയ്‌തു..
എന്നാൽ കൂട്ടത്തിൽ MDICU വിൽ ജോലി ചെയ്തിരുന്ന ഷിജി മാത്രം സന്നദ്ധത അറിയിച്ചു. പത്തുപൈസ പോലും ശമ്പളം ഉണ്ടാകില്ല എന്നറിഞ്ഞുകൊണ്ടും നാടിനുവേണ്ടി ഈ റിസ്ക് ഏറ്റെടുക്കാൻ ഷിജി തയ്യാറായി. സ്വന്തം വീട്ടുകാരും MDICU വിലെ സഹപ്രവർത്തകരും ഷിജിക്ക് പൂർണ്ണപിന്തുണ നൽകി. ജോലിക്കെത്താൻ ഷിജിക്ക് ദിവസവും നൂറോളം രൂപ പെട്രോൾ ചിലവുണ്ട്. തന്റെ വോളന്ററി സർവീസ് കാലാവധി കഴിഞ്ഞിട്ട് ആഴ്ചകൾ പിന്നിട്ടു. എന്നിട്ടും സ്വന്തം കയ്യിൽ നിന്നും പണം മുടക്കി ഷിജി തൃശ്ശൂർ മെഡിക്കൽ കോളേജിലെ തന്റെ സേവനം തുടരുന്നു..

വളരെ smart, sincere and efficient ആയ ഒരു സ്റ്റാഫ്‌ നഴ്‌സ്‌ ആണ് ഷിജി എന്ന് MDICU വിലെ സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു. ഡ്യൂട്ടിയിൽ ഉള്ളപ്പോൾ എത്ര തിരക്ക് വന്നാലും അതൊക്കെ ഷിജി സിമ്പിൾ ആയി മാനേജ് ചെയ്യുമത്രേ ! Hats Off Shiji….. വാക്കുകൾ കിട്ടുന്നില്ല അഭിനന്ദിക്കാൻ…തങ്ങൾക്കും കുടുംബത്തിനും എല്ലാ നന്മകളും ഉണ്ടാകട്ടെ.

 17 total views,  1 views today

Advertisement
Advertisement
Entertainment2 hours ago

അതിർവരമ്പുകളില്ലാത്ത സൗഹൃദ പ്രപഞ്ചമാണ് ‘തു മുസ്കുര’

Entertainment14 hours ago

‘മെൻ അറ്റ് മൈ ഡോർ’ ഒരു തികഞ്ഞ നോൺ ലീനിയർ ആസ്വാദനം

Entertainment1 day ago

അഭിനയത്തിനുള്ള അന്താരാഷ്ട്ര പുരസ്‌കാരത്തിന്റെ നിറവിൽ ഡോ. മാത്യു മാമ്പ്ര

Entertainment2 days ago

ഇത് രസക്കൂട്ടുകൾ ചേർത്ത് വിളമ്പിയ ഒന്നാന്തരം ‘ബ്രാൽ’ !

Entertainment2 days ago

തിരിവുകൾ, ജീവിതത്തിന്റെ തിരിവുകളിലൂടെയുള്ള ഒരു യാത്ര

Entertainment3 days ago

കാണി; സദാചാര രാക്ഷസ നിഗ്രഹത്തിന് അവതരിക്കുന്ന കാനനും കാനത്തിയും

Entertainment4 days ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment4 days ago

അതിഥി ഒരു പ്രതിരോധമാണ്, ഒരു പോരാട്ടമാണ്

Entertainment4 days ago

നിങ്ങളുടെ തമാശ കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായാൽ ആ പാപബോധം ഒരു ശാപമാകും

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment6 days ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Entertainment5 days ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

INFORMATION1 month ago

അറിഞ്ഞില്ലേ… ശ്രീലങ്ക മുടിഞ്ഞു കുത്തുപാള എടുത്തു, ഓർഗാനിക് കൃഷി വാദികൾ ഇവിടെ എവിടെയെങ്കിലും ഉണ്ടോ ?

2 months ago

ദുബായ് പോലീസിനെ കൊണ്ട് റോഡുകൾ അടപ്പിച്ചു റോഡ് ഷോ നടത്താൻ സ്റ്റാർഡം ഉള്ള ഒരു മനുഷ്യനെ കേരളത്തിലുണ്ടായിട്ടുള്ളൂ

Literature1 month ago

താര രാജാവ് – യൂസഫ് മുഹമ്മദിന്റെ കഥ

Entertainment1 week ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment2 weeks ago

നാടിന്റെ റേപ്പ് കൾച്ചറും ലോകത്തിന്റെ വംശീയതയും അഥവാ, ‘കല്പന’യും ‘ബ്ളാക്ക് മാർക്കും’

Entertainment2 weeks ago

ചുറ്റിക കൊണ്ട് ചിലരുടെ മണ്ടയ്ക്ക് പ്രഹരിക്കുന്ന സിനിമ

Movie Reviews1 month ago

‘ഒരു ജാതി പ്രണയം’ നമ്മുടെ സാമൂഹിക അധഃപതനത്തിന്റെ നേർക്കാഴ്ച

Entertainment5 days ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment1 week ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

1 month ago

റിമ കല്ലിങ്കലിന്റെ ഹോട്ട് ഡാൻസ്

1 month ago

വിവാഹേതരബന്ധം എന്നത് തെറ്റല്ലല്ലോ പ്രണയം മനുഷ്യന് എപ്പോൾ വേണമെങ്കിലും….

Advertisement