Riyas Pulikkal

കെയ്റ്റ് വിൻസ്ലറ്റ് എന്ന പേര് കേൾക്കുമ്പോൾ പലരുടെയും മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്ന കഥാപാത്രം, ടൈറ്റാനിക് കപ്പലിന്റെയുള്ളിൽ തുള്ളിച്ചാടി നടന്ന ആ പതിനേഴുകാരി റോസ് ഡെവിറ്റ് ബുക്കാറ്ററിനെ ആയിരിക്കും.

പക്ഷേ, കെയ്റ്റിന്റെ പേര് കേൾക്കുമ്പോൾ എന്റെ മനസ്സിൽ ആദ്യം തെളിഞ്ഞുവരുന്ന കഥാപാത്രം ടൈറ്റാനിക്കിലെ റോസ് അല്ല, ദി റീഡറിൽ അവർ അനശ്വരമാക്കി വെച്ച ഹന്ന സ്ക്മിറ്റ്സ് എന്ന അസാമാന്യ കഥാപാത്രത്തെയാണ്. നിരക്ഷര എന്ന അപമാനത്തിന് പകരം തടവറയുടെ അസ്വാതന്ത്ര്യത്തിൽ ജീവിതം പരിത്യജിച്ച ഹന്ന. തനിക്ക് അപരിചിതമായ അക്ഷരങ്ങളെ തന്റെ ജീവനേക്കാളേറെ സ്നേഹിച്ച ഹന്ന.

ആത്മസംഘർഷങ്ങളുടെ തീച്ചൂളയിൽ വാർത്തെടുത്ത ഹന്ന എന്ന അതിനിഗൂഢ കഥാപാത്രമായി അക്ഷരാർത്ഥത്തിൽ ജീവിച്ചു മരിക്കുകയായിരുന്നു കെയ്റ്റ് വിൻസ്ലറ്റ് ദി റീഡറിൽ. ഹന്നയിലൂടെ മികച്ച നടിക്കുള്ള ഓസ്കാർ പുരസ്കാരം കെയ്റ്റ് നേടിയത് ചുമ്മാതെയല്ല എന്ന് ദി റീഡർ കണ്ടവർ സാക്ഷ്യം പറയും.

ഹന്നയെയും റോസിനെയും കൂടാതെ സെൻസ് ആൻഡ് സെൻസിബിലിറ്റിയിലെ മരിയാന്നെ ഡാഷ്വുഡ്, ഐറിസിലെ ജൂഡി ഡഞ്ച്, എറ്റേണൽ സൺഷൈൻ ഓഫ് ദി സ്‌പോട്ലെസ്സ് മൈൻഡിലെ ക്ലമെന്റൈൻ, ലിറ്റിൽ ചിൽഡ്രനിലെ സാറാ പിയേഴ്‌സ്, സ്റ്റീവ് ജോബ്സിലെ ജൊവാന്ന ഹോഫ്മാൻ, ക്വിൽസിലെ മാഡലിൻ ലീക്ലർക്ക്, ഫൈൻഡിംഗ് നെവർലാൻഡിലെ സിൽവിയ ഡേവിസ് തുടങ്ങി നിരവധി മികച്ച കഥാപാത്രങ്ങൾ.

മിൽഡ്രഡ് പിയേഴ്‌സ്, മെയർ ഓഫ് ഈസ്റ്റ്‌ടൗണിലെ മെയർ ഷീഹൻ എന്നിങ്ങനെ സിനിമകളിലെ അത്ഭുതപ്രകടനങ്ങൾക്ക് പുറമേ സീരീസിലും വ്യക്തി മുദ്രചാർത്തിയ കഥാപാത്രങ്ങൾ.
അത്യാകർഷകമായ സൗന്ദര്യ സങ്കല്പത്തിനുമപ്പുറം അഭിനയമികവിന്റെ സ്വർണ്ണനൂലുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ പേര് തുന്നിച്ചേർത്ത അതുല്യ കലാകാരി, കെയ്റ്റ് വിൻസ്ലറ്റിന് ഒരായിരം ജന്മദിനാശംസകൾ

*

You May Also Like

ഒരു പിടിയും തരാതെ അവസാനംവരെ ആകാംക്ഷയിൽ നിർത്തുന്ന പടം, ട്വിസ്റ്റുകൾക്കു മേൽ ട്വിസ്റ്റ്

🎬 God’s Crooked Lines (2022) Language: Spanish Director: Oriol Paulo Duration: 2h…

കലയും കാലവും മാറുന്ന കാഴ്ചയും; മാറ്റങ്ങൾക്കും വളർച്ചയ്ക്കും അവകാശി പ്രേക്ഷകർ -ശ്രീ. മമ്മൂട്ടി

അജു റഹിം  കലയും കാലവും മാറുന്ന കാഴ്ചയും; മാറ്റങ്ങൾക്കും വളർച്ചയ്ക്കും അവകാശി പ്രേക്ഷകർ -ശ്രീ. മമ്മൂട്ടി…

മോൺസ്റ്റർ സോംബി മൂവിയോ ?

വൈശാഖ് മോഹൻലാലിനെ നായകനാക്കി ചെയുന്ന സിനിമയാണ് മോൺസ്റ്റർ. പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും ഒന്നിക്കുന്ന സിനിമ…

ആരാധകരുടെ ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുന്നു സർവി മോണ്ടാലിന്റെ ടോപ്പ് ലെസ്സ് ഫോട്ടോഷൂട്ട്

മൊഡലിങ് രംഗത്ത് സജീവമായി തിളങ്ങി നിൽക്കുന്ന തെന്നിന്ത്യൻ സുന്ദരിയാണ് സർവി മോണ്ടാൽ. ഒരുപാട് വർഷത്തോളമായി ഈ…