‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സംവിധായകൻ ജിയോ ബേബിയുമായി മമ്മൂട്ടി ആദ്യമായി ഒന്നിക്കുന്നതിനാൽ ‘കാതൽ – ദി കോർ’ എന്ന ചിത്രത്തിന് വേണ്ടിയുള്ള പ്രതീക്ഷകൾ ഏറെയായിരുന്നു. മമ്മൂട്ടിയുടെ കഥാപാത്രം ഒരു സ്വവർഗാനുരാഗിയാണെന്ന് ആരോപിക്കപ്പെടുന്ന ഒരു പ്ലോട്ട് സോഷ്യൽ മീഡിയയിൽ ലീക്കായപ്പോൾ തന്നെ സിനിമാപ്രേമികളുടെ കാത്തിരിപ്പ് വർധിപ്പിച്ചിരുന്നു..പുതുമയുള്ളതും കൗതുകകരവുമായ ഓൺ-സ്‌ക്രീൻ കെമിസ്ട്രി വാഗ്ദാനം ചെയ്തുകൊണ്ട് മമ്മൂട്ടിയും ജ്യോതികയും ഒരു മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ച് സ്‌ക്രീനിൽ എത്തുക കൂടി ചെയുമ്പോൾ ചിത്രത്തിന്റെ പുതുമ ഒന്ന് വേറെ തന്നെയായിരുന്നു. റിയലിസ്റ്റിക്, സങ്കീർണ്ണമായ ഒരു പ്ലോട്ട് എക്സിക്യൂട്ട് ചെയ്യാനുള്ള സംവിധായകൻ ജിയോ ബേബിയുടെ കഴിവ് വിവരിക്കാൻ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ എന്ന ഒരു സിനിമ മാത്രം മതി. അങ്ങനെ ഉള്ളപ്പോൾ ഈ ചിത്രം തങ്ങൾക്കായി ഒരു വിരുന്നുതന്നെ നൽകുമെന്ന് പ്രേക്ഷകർ പ്രതീക്‌ഷിതത്തിൽ തെറ്റില്ല. ഇന്ന് റിലീസായപ്പോൾ ആ പ്രതീക്ഷകളെ മുഴുവൻ സഫലമാക്കുന്ന ചിത്രം എന്നാണു പ്രേക്ഷകർ ഒന്നടങ്കം അവകാശപ്പെടുന്നത്. ഏതാനും പ്രേക്ഷാഭിപ്രായങ്ങൾ ഇങ്ങനെ …

Mukesh Kumar എഴുതുന്നു

ആദ്യമേ തന്നെ ഇങ്ങനെയൊരു സബ്ജക്ട് സിനിമയാക്കിയ ജിയോ ബേബിക്കും തിരക്കഥാകൃത്തുക്കളായ ആദർശ് സുകുമാരനും പോൾ സ്കറിയയ്ക്കും എല്ലാറ്റിനും ഉപരി തൻ്റെ താര ശരീരത്തിൽ നിന്ന് പുറത്ത് വന്ന് ഇത്തരത്തിൽ ഒരു കഥാപാത്രം അവതരിപ്പിക്കുകയും അതിൻ്റെ നിർമ്മാണ ചുമതല കൂടി ഏറ്റെടുക്കുകയും ചെയ്ത മമ്മൂട്ടിക്കും അഭിനന്ദനങ്ങൾ അറിയിച്ച് കൊള്ളട്ടെ. (Spoiler ഒന്നുമില്ല. By now, സിനിമാ വാർത്തകൾ അത്യാവശ്യം ഫോളോ ചെയ്യുന്നവർക്ക് പ്രമേയത്തേക്കുറിച്ച് മനസ്സിലായിട്ടുണ്ടാവും)

വ്യക്തികളുടെ സെക്ഷ്വൽ ഓറിയന്റേഷൻ എന്താണെന്ന് മനസ്സിലാക്കാതെ അവരെ മറ്റ് ബന്ധങ്ങളിൽ കുരുക്കിയിടുന്ന കുടുംബം എന്ന സിസ്റ്റത്തിനകത്ത് ആ മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പറയുമ്പോഴും ആ ഒറ്റ പോയിന്റ് ഓഫ് വ്യൂവിൽ നിന്ന് നിന്ന് കൊണ്ടല്ല കാതൽ പ്രേക്ഷകരോട് സംവദിക്കുന്നത്. അറിഞ്ഞോ അറിയാതെയോ അതിൽ ബാധിക്കപ്പെടുന്ന മറ്റ് മനുഷ്യരുടെ അവസ്ഥകളെയും അതേ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന 360 ഡിഗ്രീ കാഴ്ചപ്പാടാണ് കാതലിനെ കൂടുതൽ ശ്രദ്ധേയമാക്കുന്നത്. അതിനൊപ്പം Straight/ heterosexual മനുഷ്യർക്ക് മുന്നിലും marital relationship സംബന്ധിച്ച ചില ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട് “കാതൽ”.

മാത്യൂ ദേവസ്സി എന്ന കേന്ദ്ര കഥാപാത്രത്തിൻ്റെ ആന്തരിക സംഘർഷങ്ങൾ അതി ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട് മമ്മൂട്ടി. ഒരു രംഗത്ത് പള്ളിയിൽ നിന്നുള്ള ഘോഷയാത്ര കടന്ന് പോകുമ്പോൾ ആൾക്കാരുടെ മുഖത്ത് നോക്കാനാവാതെ കണ്ണുകൾ താഴ്ത്തിയൊരു expression ഉണ്ട്..outstanding! ഓമന എന്ന കഥാപാത്രത്തിന് വേണ്ട അചഞ്ചലത എന്ന സ്ഥായീഭാവം മികവോടെ അവതരിപ്പിച്ച ജ്യോതികയുടെ ഏറ്റവും നല്ല വേഷങ്ങളിൽ ഒന്നാണ് കാതലിലേത്. എത്രത്തോളം മാത്യൂ ദേവസ്സിയുടെ കഥയാണോ അത്രത്തോളം ഓമനയുടെയും കഥയാണ്. ക്ലൈമാക്സ് രംഗത്ത് രണ്ട് പേരുടേയും പ്രകടനം…എൻ്റെ ദൈവമേ! മറ്റ് നടീനടൻമാർ എല്ലാവരും തങ്ങളുടെ ഭാഗം ഭംഗിയാക്കി. പ്രത്യേകിച്ച് അധികം സംഭാഷണങ്ങൾ ഇല്ലാത്ത തങ്കൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി…

സിനിമയിൽ എടുത്ത് പറയേണ്ട മറ്റൊരു വിഷയം മാത്യൂസ് പുളിക്കൻ്റെ സംഗീതമാണ്. തുടക്കത്തിലെ ടൈറ്റിൽ കാർഡ് വരുന്ന സമയത്തു തന്നെ സിനിമയുടെ മൂഡ് സെറ്റ് ചെയ്ത് വയ്ക്കുന്ന പശ്ചാത്തല സംഗീതം അവസാനം വരെയും നരേറ്റീവിനൊപ്പം സഞ്ചരിക്കുന്നു. സാലു കെ തോമസിൻ്റെ ഛായാഗ്രഹണവും ഫ്രാൻസിസ് ലൂയീസിൻ്റെ എഡിറ്റിങ്ങും വെള്ളത്തിലിട്ട ഐസുകട്ട പോലെ സിനിമയിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു. ശ്രദ്ധിക്കപ്പെടാൻ ആയി പ്രത്യേകിച്ച് ഗിമ്മിക്കുകൾ ഒന്നും കാണിക്കുന്നില്ല എന്നതാണ് അവയെ ശ്രദ്ധേയമാക്കുന്നത്.ഈ കാലഘട്ടത്തിൽ നിശ്ചയമായും പറയേണ്ട ഒരു വിഷയത്തെ മെയിൻസ്ട്രീം സിനിമയിലൂടെ തികഞ്ഞ കയ്യടക്കത്തോടെ അവതരിപ്പിച്ച ജിയോ ബേബിക്ക് ഒരു സല്യൂട്ട്. “കാതൽ” കോടി ക്ലബ്ബ് സിനിമയാകുമോ, പ്രേക്ഷകർ ഏറ്റെടുത്ത് ആഘോഷിക്കുന്ന സിനിമയാകുമോ എന്നൊന്നും എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം വ്യക്തമായി അറിയാം. It is an important & Influential film…

*******

 Remya Mukundan എഴുതുന്നു

‘കാതൽ ദി കോറി’ ൽ അവസാന ഫ്രെയിമിൽ നിന്നും ആ കാർ ദൂരെ മായുമ്പോൾ തിയേറ്ററിൽ നിറയെ കയ്യടി മുഴങ്ങി. ”മമ്മൂട്ടിയില്ലേ…അങ്ങേരെ സമ്മതിക്കണം. ആ ധൈര്യം, വിശ്വാസം… എന്തൊരു പെർഫോമൻസ്”…. ആരോ പറഞ്ഞു. ഇടയ്ക്ക് കടന്നു വരുന്ന മൗനത്തെ പോലും അർത്ഥവത്താക്കിയ ജ്യോതികയുടെ അസാധ്യ അഭിനയം. എത്ര മനുഷ്യരെ, എത്രായിരം വികാരങ്ങളെയാണ് ഒരൊറ്റ സിനിമ കൊണ്ട് ഈ സിനിമ പരിഗണിച്ചു കളഞ്ഞത്. ഉള്ളിൽ ഒളിപ്പിച്ചു ഭദ്രമായി സൂക്ഷിക്കുന്ന, ഒരിക്കലും ഇരമ്പി പുറത്തേക്ക് ഒഴുകാത്ത കടലിനെ, ഓരോ മൂളലും നിശ്വാസവും നോട്ടവും ചലനവും കൊണ്ടു പോലും ഈ സിനിമ പ്രേക്ഷകരിലെത്തിക്കും. ”എന്റെ ദൈവമേ… എന്ന ആ കരച്ചിൽ”…. മനുഷ്യാവസ്ഥകളുടെ സകല വിങ്ങലുമുണ്ടതിൽ. ജിയോ ബേബി എന്ന മനുഷ്യനാണ് ഈ സിനിമ സംവിധാനം ചെയ്തത്. ഒപ്പത്തിനൊപ്പം അഭിനേതാക്കളും പാട്ടും സംഗീതവും. സ്വത്വമെന്നും പ്രണയമെന്നും പറയാവുന്ന കാതൽ എന്ന പേരിനു പോലുമുണ്ട് ഇതുവരെയില്ലാത്ത ഭംഗി

***

Aswin Sanoop എഴുതുന്നു

മമ്മൂട്ടി കമ്പനി എന്നാൽ മിനിമം ഗ്യാരൻ്റി എന്ന വിശ്വാസത്തിലേക്ക് ഉയർന്നിരിക്കുന്നു. കാതൽ ഒരു പരീക്ഷണമാണ്. ഒരു സൂപ്പർതാരവും ചെയ്യാൻ മടിക്കുന്ന പരീക്ഷണം. ഒരുവശത്ത് മമ്മൂട്ടിയുടെ അസാധ്യ പ്രകടനം നിൽക്കുമ്പോഴും കാതൽ ഒരു ജിയോ ബേബി സിനിമയായി തന്നെ നിലനിൽക്കുന്നുണ്ട് എന്നതാണ് സത്യം. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന ആദ്യ സിനിമയ്ക്ക് മുകളിൽ നിൽക്കുന്ന സിനിമ ആയിട്ടാണ് കാതൽ എനിക്ക് അനുഭവപ്പെട്ടത്. പറയുന്ന വിഷയം അതിൻ്റെ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ സ്ക്രീനിൽ എത്തിക്കാൻ ജിയോ ബേബിക്ക് സാധിച്ചിട്ടുണ്ട്.

ടെക്നിക്കൽ സൈഡിൽ നോക്കിയാലും യാതൊരു കൊമ്പ്രമൈസും ചെയ്തിട്ടില്ല. ക്യാമറ വർക്കും മ്യൂസിക് ഡിപ്പാർട്ട്മെൻ്റും എല്ലാം സിനിമയ്ക്ക് കൂടുതൽ ഭംഗി നൽകുന്നുണ്ട്. വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ അഭിനയിച്ച ജ്യോതികയും അവരുടെ വേഷം നന്നായി ചെയ്തിട്ടുണ്ട്. സ്ലോപേസിൽ പറയുന്ന ഒരു സാധാരണ ഫാമിലി ഡ്രാമയാണ് കാതൽ. പ്രോഗ്രസീവ് ആയൊരു വിഷയം പറയുന്നു എന്നതാണ് കാതലിനെ വ്യത്യസ്തമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഇഷ്ട്ടപ്പെട്ട ഒരാൾ ആണ് നിങൾ എങ്കിൽ കാതലും നിങ്ങൾക്ക് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്.

***

Siddeeque K Hassan എഴുതുന്നു

Kaathal – The Core ഒരു ഗംഭീര സിനിമയാണ്!!
സിനിമയിൽ പറയാൻ ഉദ്ദേശിച്ച ആശയങ്ങൾ ധൈര്യമായി ശക്തമായി പറയാൻ ഉപയോഗിച്ച ടൂൾ എന്നത് അഭിനേതാക്കളുടെ പെർഫോമൻസ് കൊണ്ടാണ്. ഇത് രണ്ടും ഗംഭീരം ആകുന്നിടത്ത് ആണല്ലോ ഭംഗിയുള്ള സിനിമകൾ സൃഷ്ടിക്കപ്പെടുന്നത്. മമ്മൂട്ടി കമ്പനി എന്നാൽ മിനിമം ഗ്യാരന്റി എന്നാണ്. മമ്മൂട്ടി ഒരു വർഷം തന്നെ നന്പകൽ നേരത്ത് മയക്കം, ഇപ്പോൾ കാതൽ… ഈ 2 പടങ്ങളിലൂടെ ഗംഭീര പെർഫോമൻസ് ആണ് നൽകിയിരിക്കുന്നത്. ♥️♥️ A Great Actor!! A legend!!

***

Ananthu Sureshkumar എഴുതുന്നു

എന്ത് കൊണ്ടാണ് മമ്മൂട്ടി എന്ന നടനെ ‘മെഗാ സ്റ്റാർ’ എന്ന് വിളിക്കുന്നത് എന്ന ചോദ്യത്തിനുള്ള ലളിതമായ ഒരു ഉത്തരമാണ് ‘കാതൽ’ എന്ന സിനിമ.അഭിനയ ജീവിതം തുടങ്ങി 40 വർഷം പിന്നിട്ടത്തിന് ശേഷവും ഇതുപോലെ സ്വയം വെല്ലുവിളിക്കുന്ന വൈവിദ്യമാർന്ന കഥാപാത്രങ്ങൾ തേടിപിടിച്ച് ചെയ്യാൻ കാണിക്കുന്ന ആ മനസ്സും, സിനിമ എന്ന കലാരൂപത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശവുമാണ് അദ്ദേഹം എന്ന സാധാരണ മനുഷ്യനെ ഒരു മഹാത്ഭുതം ആക്കുന്നത്.

ആരും പറയാൻ ധൈര്യപ്പെടാത്ത കഥകൾ പറയാനുള്ള ജിയോ ബേബി എന്നാ സംവിധായകന്റെ അസാമാന്യ ചങ്കൂറ്റവും വലിയ ഹർഷാരവങ്ങൾ അർഹിക്കുന്നതാണ് .
ഒരുപാട് thrill അടിപ്പിക്കുകയോ സന്തോഷിപ്പിക്കുകയോ ചെയ്യുന്ന ഒരു സിനിമ അല്ല ‘കാതൽ’. എന്നാൽ കണ്ട് കഴിയുമ്പോൾ നല്ല ലക്ഷ്യങ്ങളോടെ, ഉദ്ദേശ ശുദ്ധിയോടെ ചെയ്ത ധീരമായ ഒരു നല്ല സിനിമ എന്ന തോന്നൽ ‘കാതൽ’ നിങ്ങൾക്ക് തരും! സിനിമ അവസാനിക്കുമ്പോൾ കേൾക്കുന്ന കയ്യടികൾ മലയാള സിനിമ പ്രേക്ഷകർ മമ്മൂക്കക്ക് കൊടുക്കുന്ന കൃത്യമായ സന്ദേശമാണ്. ‘ഇത് പോലെ തന്നെ മലയാള സിനിമയെ ധീരതയോടെ നയിക്കു പ്രിയപ്പെട്ട മമ്മൂക്ക. ലക്ഷം ലക്ഷം പിന്നാലെ’ എന്ന സന്ദേശം! ❤️

***

M Vishnu എഴുതുന്നു

മമ്മൂട്ടി കമ്പനി എന്നാൽ ക്വാളിറ്റി..❤️💯 ഈ ഒരു വാക്ക് ഊട്ടി ഉറപ്പിക്കുന്ന സിനിമ….Socialy relevent ആയിട്ടുള്ള ഒരു subject ന്റെ കാണുന്ന പ്രേഷകർക് എല്ലാവര്ക്കും കണക്ട് ആവുന്ന രീതിയിൽ ഉള്ള മികച്ച രീതിയിൽ ഉള്ള അവതരണം..മമ്മൂക്ക what a man വാക്കുകളില ഇങ്ങേരുടെ പെർഫോർമൻസ് നെ കുറിച് പറയാൻ ആദ്യം തന്നെ ഇങ്ങനെ ഒരു daring attempt എടുത്തതിന് ഒരു വലിയ കയ്യടി..👏🏻👏🏻അത് പോലെ തന്നെ സിനിമയിലെ ഇങ്ങേരുടെ പെർഫോമെൻസ്.ഒകെ പ്രത്യേകിച്ച് climax അ ടുക്കാൻ നേരം ഉള്ള ഇമോഷണൽ സീൻസ് ഒകെ..🥹👌
സിനിമയിലെ മറ്റു വേഷങ്ങളിൽ എത്തിയ ജ്യോതിക,മമ്മൂക്കയുടെ അച്ഛൻ ആയി എത്തിയ ആൾ,തങ്കൻ എന്ന വേഷത്തിൽ എത്തിയ ആൾ എല്ലാവരും മികച്ച പ്രകടനം ആയിരുന്നു..അതിൽ തന്നെ തങ്കൻ എന്ന് വേഷത്തിൽ എത്തിയ ആളോട് ഒരു ഇമോഷണൽ ATTATCHMENT ഒകെ തോന്നിപോകും..എല്ലാത്തരം പ്രേഷകർക്കും സിനിമ ഇഷ്ടപ്പെടനം എന്നില്ല പക്ഷേ എനിക്ക് നല്ലൊരു സിനിമ അനുഭവം തന്നെ ആയിരുന്നു സിനിമ..❤️💯 ഇനിയും ഇത് പോലത്തെ ക്വാളിറ്റി Items മമ്മൂട്ടി കമ്പനിയിൽ നിന്നും പ്രതീക്ഷിക്കുന്നു

**
Vidhya Vivek എഴുതുന്നു

Revelution!!
അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു!!!! ഒരിക്കലും ഇതൊരു എന്റർടൈൻമെന്റ് അല്ല. യാതൊരു വിധത്തിലും ഉള്ള എന്റർടൈൻമെന്റ് എലമെന്റ്സ് ഇതിൽ ചേർത്തിട്ടുമില്ല. പച്ചയായി പറയുന്ന കാതലുള്ള കഥ. അതാണ്‌ കാതൽ.മമ്മൂക്ക & ജ്യോതിക ♥️♥️♥️ഇനി എന്ത് ഇമേജ് നോക്കാനാ എന്ന് ചിന്തിച്ചു മമ്മൂക്ക ഇറങ്ങി തിരിച്ചാൽ ഇതിലും വലിയ അത്ഭുതങ്ങൾ ഇവിടെ സംഭവിക്കും.മമ്മൂട്ടി കമ്പനി മലയാള സിനിമ ഇൻഡസ്ടറിക് ഒരു മുതൽക്കൂട്ട് ആണ്.വ്യക്തിപരമായ അഭിപ്രായം: OTT റിലീസ് ആയിരുന്നെങ്കിൽ ഇതിലും എത്രയോ പതിന്മടങ് റീച് ഈ പടത്തിനു കിട്ടിയേനെ. തീയേറ്ററിൽ പോയി എത്രപേർ ഈ പടം കാണും എന്നറിയില്ല…

******
Chanthu S D എഴുതുന്നു

Beautiful Movie ❣️ No Spoilers !
പരിചിതമല്ലാത്ത വേറിട്ട വഴികളിലൂടെ നടക്കാൻ മടിക്കുന്നതാണ് പൊതുവെ മലയാള സിനിമയുടെ ശീലം, അത്രയും സുഖകരമല്ലാത്ത കാഴ്ചകളൊക്കെയും ഒഴിവാക്കി, പ്രേക്ഷകർ കണ്ടു മടുത്ത ക്‌ളീഷേകളിലൂടെയും ആരൊക്കെയോ മുൻപ് വാർത്ത അച്ചുകളിലൂടെയും സഞ്ചരിക്കാൻ താല്പര്യം കാണിക്കുന്ന ഒന്നാണ് മലയാള സിനിമ.അങ്ങനെയുള്ളൊരിടത്ത് ഇങ്ങനെ ആരും തൊടാൻ മടിക്കുന്ന, തൊട്ടാൽ പൊള്ളുന്നൊരു പ്രമേയം തിരഞ്ഞെടുക്കാൻ ധൈര്യം കാണിച്ച ജിയോ ബേബിക്ക് ഇരിക്കട്ടെ ആദ്യത്തെ സല്യൂട്ട്. തെളിയേണ്ടിടത്തു തെളിച്ചും മറയേണ്ടിടത്തു മറച്ചും ശെരിക്കും മനസ്സിൽ തട്ടുന്നൊരു കഥ പറയുകയാണ് ജിയോ ബേബി തന്റെ പുതിയ സിനിമയായ കാതലിലൂടെ.

മമ്മൂട്ടി എന്ന നടന്റെ മറ്റൊരു ഗംഭീര പെർഫോമൻസ്, സ്ഥിരം നായക സങ്കൽപ്പങ്ങളുടെ പൊളിച്ചെഴുത്ത്, ഇത്തരമൊരു കഥാപാത്രം ചെയ്യാൻ എഴുപതുകളിലും പുള്ളി കാണിക്കുന്ന ധൈര്യം, എന്നിട്ട് അവസാനം പതിവ് പോലെ അങ്ങേര് നമ്മളെ കരയിച്ചു പണ്ടാരമടക്കും, ജ്യോതികയും ഒപ്പത്തിനൊപ്പമുണ്ട്…
ഈ വർഷം കണ്ട മികച്ച സിനിമകളിൽ ഒന്നാണ് കാതൽ ദി കോർ, തെരഞ്ഞെടുത്ത പ്രമേയമാവട്ടെ, അവതരണമാവട്ടെ, പശ്ചാത്തല സംഗീതമാവട്ടെ, അഭിനേതാക്കളുടെ പ്രകടനമാവട്ടെ എല്ലാം ഒന്നിനൊന്നു മികച്ചു നിൽക്കുന്നു. സമകാലീന പ്രസക്തിയുള്ള ഒരു വിഷയത്തെ അച്ചടക്കത്തോടെ കയ്യടക്കത്തോടെ ഒരു സിനിമയായി തന്നെ ചെയ്തു വച്ചിരിക്കുന്നു.ഞാനും നിങ്ങളുമടങ്ങുന്ന സമൂഹം കാലാകാലങ്ങളായി ഒരു ചോദ്യചിഹ്നം പോലെ മാറ്റി നിർത്തിയിരിക്കുന്ന കുറേ മനുഷ്യരുണ്ട്, അവരുടെ മനസ്സിന്റെ ഒരു ജാലകം നിങ്ങൾക്കായി തുറന്നിടുകയാണ് കാതൽ ദി കോർ…

***
Aswin Rj എഴുതുന്നു

അഭിനയ പ്രകടനങ്ങളെക്കാളും സംവിധായകനെക്കാളും ഒക്കെ മുകളിൽ സിനിമ പറയുന്ന വിഷയം ചർച്ച ചെയ്യപ്പെടാൻ പോകുന്ന ഒരു സിനിമയായിരിക്കും കാതൽ. അത് തന്നെയായിരിക്കും കാതലിൻ്റെ വിജയവും. മമ്മൂട്ടി എന്ന നടനെ നൻപകലിന് ശേഷം ഉപയോഗിച്ച ജിയോ ബേബിക്ക് വലിയ കയ്യടി. ഓരോ സിനിമകൾ കഴിയുമ്പോഴും ഇതായിരിക്കും മമ്മൂട്ടിയെ കൊണ്ട് മാക്സിമം കഴിയുക എന്ന് ചിന്തിക്കുന്ന പ്രേക്ഷകനെ അൽഭുതപ്പെടുത്തുന്ന പ്രകടനവുമായി അടുത്ത സിനിമയിൽ വരുന്ന മമ്മൂട്ടി എന്നും ഇന്ത്യൻ സിനിമയ്ക്ക് അൽഭുതമാണ്. കാതലിൽ ഒരിടത്ത് പോലും മാത്യൂ ദേവസി എന്ന കഥാപാത്രത്തെ അല്ലാതെ മമ്മൂട്ടി എന്ന താരത്തെ കാണാൻ കഴിയില്ല.

അന്യഭാഷയിൽ നിന്ന് നടികളെ കൊണ്ടുവന്നു നോക്കുകുത്തിയായി നിർത്തുന്ന പരിപാടി മലയാള സിനിമയിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അങ്ങനെ ചെയ്യുന്നവർ പാഠമാണ് കാതലിലെ ജ്യോതിക ചെയ്ത ഓമന എന്ന കഥാപാത്രം. അത്രയ്ക്കും ഡപ്ത് ഉള്ള ഒരു കഥാപാത്രം ഏറ്റവും ഭംഗിയാക്കി ചെയ്തിട്ടുണ്ട് ജ്യോതിക ചിത്രത്തിൽ. ജ്യോതികയുടെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും കാതലിലെ ഓമന. ഓവറോൾ പെർഫോമൻസുകൾ കൊണ്ടും സംസാരിക്കുന്ന വിഷയം കൊണ്ടും ഞെട്ടിച്ച ഒരു സിനിമയാണ് കാതൽ. ഒരു മസ്റ്റ് വാച്ച് മൂവി.

You May Also Like

ഇന്ത്യൻ 2 -ലെ ആദ്യ ഗാനം ‘പാര’ പുറത്ത്; കേരളത്തിൽ ശ്രീ ഗോകുലം മൂവീസ് വിതരണത്തിനെത്തിക്കും

നിമിഷ നേരം കൊണ്ടാണ് ഹിറ്റ് ചാർട്ടിലേക്ക് ഗാനം ഇടം നേടിയത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്

ആകാശ ഗംഗയുടെ കരയിൽ

ആകാശ ഗംഗയുടെ കരയിൽ ഗിരീഷ് വർമ്മ ബാലുശ്ശേരി ഏത് മഹത്തരമായ കവിതയ്‌ക്കൊപ്പവും ചേർന്ന് പോവുന്ന വരികളോടെ…

‘ഒരു ജാതി ജാതകം’ ലോക്കേഷനിൽ ശൈലജ ടീച്ചർ, നടൻ കുഞ്ഞികൃഷ്ണന് ആദരവ്

‘ഒരു ജാതി ജാതകം’ ലോക്കേഷനിൽ ശൈലജ ടീച്ചർ. നടൻ കുഞ്ഞികൃഷ്ണന് ആദരവ്. വിനീത് ശ്രീനിവാസനെ കേന്ദ്ര…

അതിജീവനത്തിന്റെ ഒറ്റയാൾ പോരാട്ട വീര്യവുമായി ‘സംഹാരം’

Prajith prasannan തിരക്കഥയും സംവിധാനവും നിർവ്വഹിച്ച പതിനഞ്ചു മിനിട്ടോളമുള്ള ഒരു ഷോർട്ട് മൂവിയാണ് സംഹാരം. പേര്…