fbpx
Connect with us

Kerala

നമ്മുടെ പണം വാങ്ങി, സമരം മാത്രം ചെയ്തു ജീവിക്കുന്ന ഒരു കൂട്ടം ഇരുകാലി ജീവികളാണ് കെഎസ്ആർടിസി ജീവനക്കാർ

Published

on

കാട്ടാക്കട KSRTC ഡിപ്പോയിൽ വിദ്യാർത്ഥികൾക്കുള്ള കൺസഷൻ ആവശ്യപ്പെട്ടുവന്ന വിദ്യാർത്ഥികളുടെ മുന്നിലിട്ട് അവരുടെ പിതാവിനെ KSRTC ഉദ്യോഗസ്ഥർ മർദ്ദിച്ച സംഭവം വ്യാപകമായ വിമർശങ്ങൾ നേരിടുകയാണ്. ”വെറുതെയല്ല ഈ കെ എസ് ആർ ടി സി നന്നാവാത്തത് ” ഈ ഒരൊറ്റ വാക്യത്തിന് പ്രേമന് കിട്ടിയത് പൂര ഇടി . കാട്ടാക്കടയിൽ മകളുടെ മുന്നിലിട്ട് ആണ് പിതാവിനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദ്ദിച്ചത് . ബസ് കൺസഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് കാട്ടാക്കട ഡിപ്പോയിലെത്തിയപ്പോഴാണ് പ്രേമന് മകളുടെ മുൻപിൽ ജീവനക്കാരുടെ മർദനമേറ്റത്. പിതാവിനെ മർദിക്കുന്നത് കണ്ട് മകൾ ഉറക്കെ കരഞ്ഞു .

കൺസഷൻ ലഭിക്കുന്നതിന് കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാർ പറഞ്ഞു . പിന്നീട് ഇത് എത്തിക്കാമെന്ന് അദ്ദേഹം അറിയിച്ചു. വാക്കുതർക്കത്തിനിടെ വെറുതെയല്ല ഈ കെ എസ് ആർ ടി സി നന്നാവാത്തത് എന്ന് പ്രേമൻ പറഞ്ഞു . ക്ഷുഭിതരായ ജീവനക്കാർ ബലംപ്രയോഗിച്ച് അയാളെ ഒരു മുറിയിലേക്ക് മാറ്റി കൈയേറ്റം ചെയ്യുകയുമായിരുന്നു എന്നാണ് പ്രേമന്റെ മൊഴി. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ പ്രേമനെ മർദിക്കരുതെന്ന് നാട്ടുകാർ വിളിച്ച് പറയുന്നത് കേൾക്കാം.
പൊലീസിനെ അറിയിക്കാനാണ് മുറിയിലേക്ക് മാറ്റിയതെന്നാണ് കെ.എസ്.ആർ.ടി.സി. അധികൃതർ അവകാശപ്പെടുന്ന കോഴ്സ് സർട്ടിഫിക്കറ്റ് എത്തിക്കാമെന്ന് പറഞ്ഞുവെങ്കിലും ജീവനക്കാർ മർദിക്കുകയായിരുന്നുവെന്ന് പ്രേമൻ പറയുന്നു. പൊലീസിനും കെ.എസ്.ആർ.ടി.സി ഉന്നതർക്കും പരാതി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ജനങ്ങളുടെ നികുതിപ്പണത്തിൽ , ജനങ്ങൾക്ക് വേണ്ടി നിലനിൽക്കുന്ന സ്ഥാപങ്ങളിലെ ഉദ്യോഗസ്ഥരുടെ ഇത്തരം ഗുണ്ടാവാഴ്ചകൾ ആശാസ്യമല്ല. ഇക്കാര്യത്തിൽ പലരും പ്രതിഷേധങ്ങൾ അറിയിക്കുകയാണ്. ചില കുറിപ്പുകൾ വായിക്കാം.

Biju Kumar Alakode (ഇടതുപക്ഷ അനുഭാവി )

Advertisement

ജനങ്ങളുടെ നികുതിപ്പണത്തിൻ്റെ ഔദാര്യത്തിൽ മാത്രം കഞ്ഞി കുടിച്ചു കഴിയുന്ന ഒരു സ്ഥാപനമാണ് KSRTC. കുറച്ചു യൂണിയൻകാരെ തീറ്റിപ്പോറ്റലല്ലാതെ ആ സ്ഥാപനം കൊണ്ട് ജനങ്ങൾക്ക് വല്ല പ്രയോജനവുമുണ്ടോ എന്നു ചോദിച്ചാൽ ഇല്ല എന്നാണുത്തരം.ഈ നാട്ടിൽ കൂടി ഇടയ്ക്കിടെ ചിലI KSRTC ബസുകൾ പാഞ്ഞു പോകുന്നതു കാണാം. സീറ്റുകൾ മിക്കവാറും കാലി. വഴിക്കു വല്ലവരും കൈ കാണിച്ചാൽ ഡ്രൈവറുടെ മൂഡ് പോലെയിരിയ്ക്കും നിർത്തൽ.അങ്ങനെ എല്ലാം കൊണ്ടും ചക്രശ്വാസം വലിയ്ക്കുന്ന ഒരു സ്ഥാപനത്തിലെ പണിക്കാരുടെ ഗുണ്ടായിസമാണ് ഇന്ന് കാട്ടാക്കട KSRTC ഡിപ്പോയിൽ നടന്നത്. വിദ്യാർത്ഥിനിയായ
മകളുടെ കൺസഷൻ ആവശ്യത്തിനായി ഡിപ്പോ കയറിയിറങ്ങി മടുത്ത അച്ഛൻ അവിടുത്തെ ഏമാന്മാരുമായി തർക്കിച്ചു. അച്ഛനെയും മകളെയും ഒന്നാന്തരമായി പഞ്ഞിക്കിട്ടു ഏമാന്മാർ!
ഇതേത്കാലം? ഇതേത് നാട്?ഇവന്മാരെ പിരിച്ചുവിട്ടാൽ മാത്രം പോര, പെൺകുട്ടിയിൽ നിന്ന് പരാതി എഴുതി വാങ്ങി സാധ്യമായ എല്ലാ വകുപ്പും ചേർത്ത് ജയിലിൽ അടയ്ക്കണം.പൊതുജനങ്ങളോട് പെരുമാറാൻ അറിയാത്തവരാണ് മിക്ക സർക്കാർ ഏമാന്മാരും. അവൻ്റെയൊക്കെ തറവാട്ടിൽ ഷെയർ വാങ്ങാൻ ചെല്ലുന്ന പോലെയാണ് പെരുമാറ്റം.സർക്കാർ വാചകമടി നിർത്തി ഇവന്മാരെ നിയമം പഠിപ്പിയ്ക്കാൻ തയ്യാറാകണം.

***

Pramod Puzhankara (മാധ്യമപ്രവർത്തകൻ )

KSRTC ജീവനക്കാർ, പരാതി പറഞ്ഞൊരു മനുഷ്യനെ അയാളുടെ രണ്ട് പെണ്മക്കളുടെ മുന്നിലിട്ട് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. തിരുവനന്തപുരം കാട്ടാക്കട ഡിപ്പോയിലാണ് സംഭവം. ജീവനക്കാർക്കെതിരെ സംസാരിച്ചു എന്ന ഒറ്റക്കാരണത്താൽ അയാളെ വലിച്ചിഴച്ചു മർദ്ദിക്കുകയാണ്. അയാളുടെ പെൺകുട്ടികൾ അലറിക്കരയുന്നത് നമുക്കതിൽ കേൾക്കാം. എന്ത് തോന്നിവാസമാണിതൊക്കെ !

Advertisement

കേരളത്തിലേ ഏത് സർക്കാർ കാര്യാലയത്തിലും ഏറിയും കുറഞ്ഞും ഒരു സാധാരണ പൗരൻ ഭയപ്പെടുന്ന സാധ്യതയാണിത്. കൃത്യനിർവ്വഹണം തടസപ്പെടുത്തിയതിന് കേസ് പിന്നാലെ വരും.
കേവലം പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമല്ല സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ ജനങ്ങൾ ആവശ്യപ്പെടുന്നത്; ന്യായമായ അവകാശങ്ങളാണ്. കാശ് കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങിയ അവസ്ഥയിലാണ് സർക്കാർ കാര്യാലയങ്ങളിലെത്തുന്ന പൗരന്മാർ. ഇന്ന് KSRTC ഡിപ്പോയിൽ നടന്ന കയ്യേറ്റത്തിന്റെ ഏറിയും കുറഞ്ഞുമുള്ള രൂപങ്ങൾ അനുഭവിക്കുന്നവരാണ് സർക്കാർ ആപ്പീസുകളിൽ കയറിയിറങ്ങേണ്ടിവരുന്ന ഭൂരിഭാഗം മനുഷ്യരും. കെടുകാര്യസ്ഥതയും നിരുത്തരവാദിത്തവും യാതൊരുവിധത്തിലും ചോദ്യംചെയ്യപ്പെടില്ല എന്നുറപ്പാക്കുന്ന ഒരു ഉദ്യോഗസ്ഥ സംവിധാനത്തിന്റെ പേരാണ് ജീവനക്കാരുടെ രാഷ്ട്രീയസംഘടന എന്ന പിന്തിരിപ്പൻ ബോധത്തിന്റെ ജീർണ്ണബാക്കിയാണ് നമ്മളീ കാണുന്നത്.

സർക്കാർ ജീവനക്കാർ തല്ലിയാൽ ജനം തിരിച്ചുതല്ലണം, ജനങ്ങളുടെ അവകാശങ്ങൾ നൽകിയില്ലെങ്കിൽ അത് അവിടെത്തന്നെ ചോദ്യം ചെയ്യണം. അതുണ്ടാകില്ല എന്നുറപ്പിക്കാനുള്ള പരിപാടിയാണ് രാഷ്ട്രീയ കക്ഷികളും ഉദ്യോഗസ്ഥ വേതാളങ്ങളും നടത്തുന്നത്. നന്നാകാനുള്ള സാധ്യത തീരെയില്ലാത്ത ഒന്നാണ് കേരളത്തിലെ ഉദ്യോഗസ്ഥ സംവിധാനം.

***

Antony M. John

Advertisement

കഞ്ഞി കുടിക്കാൻ ഉള്ള വകപോലും കിട്ടുന്നില്ല എന്നിട്ടും അവന്റെയൊക്കെ അഹങ്കാരത്തിന്
ഒരു കുറവുമില്ല.എത്രയും പെട്ടെന്ന് കട അടച്ചു വീട്ടിൽ പോകാൻ സാധിക്കട്ടെ.ആ കുട്ടികളുടെ കരച്ചിൽ അത്രയ്ക്കുണ്ട്.മകളുടെ മുന്നിൽ അച്ഛനെ ക്രൂരമായി മ‍ര്‍ദ്ദിച്ച് KSRTC ജീവനക്കാര്‍.തിരുവനന്തപുരം കാട്ടാക്കടയിലെ KSRTC ജീവനക്കാരാണ് ആമച്ചൽ സ്വദേശി സ്വദേശി പ്രേമനെ മകൾക്ക് മുന്നിലിട്ട് വളഞ്ഞിട്ട് മ‍ര്‍ദ്ദിച്ചത്. വിദ്യാ‍ര്‍ത്ഥിയായ മകളുടെ യാത്ര സൗജന്യത്തെ ചൊല്ലിയുള്ള ത‍ര്‍ക്കമാണ് മര്‍ദ്ദനത്തിന് കാരണം എന്നാണ് പരാതി.സംഭവം വാ‍ര്‍ത്തയായതോടെ ഗതാഗതമന്ത്രി ആൻ്റണി രാജു KSRTC എംഡി ബിജു പ്രഭാകറിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഓഫീസിലെത്തി ബഹളം വച്ചയാളെ പൊലീസിന് കൈമാറാൻ ശ്രമിക്കുക മാത്രമാണ് ജീവനക്കാര്‍ ചെയ്തത് എന്നാണ് കെഎസ്ആര്‍ടിസി സ്റ്റേഷൻ മാസ്റ്ററുടെ വിശദീകരണം.പുറത്തു വന്ന മൊബൈൽ ദൃശ്യങ്ങളിൽ പെണ്‍കുട്ടികളുടെ മുന്നിൽ വച്ച് മര്‍ദ്ദിക്കല്ലേ എന്ന് ഒരാൾ കെഎസ്ആര്‍ടിസി ജീവനക്കാരോട് പറയുന്നതും കേൾക്കാം.ആമച്ചൽ സ്വദേശിയായ പ്രേമൻ വിദ്യാര്‍ത്ഥിനിയായ മകളുടെ കണ്‍സെഷൻ ടിക്കറ്റ് പുതുക്കാനായിട്ടാണ് കാട്ടാക്കട ഡിപ്പോയിൽ എത്തിയത്.
കോഴ്സ് സര്‍ട്ടിഫിക്കറ്റ് കൂടി ഹാജരാക്കിയാൽ മാത്രമേ കണ്‍സെഷൻ ടിക്കറ്റ് പുതുക്കി നൽകൂ എന്ന് ജീവനക്കാര്‍ ഓഫീസിൽ നിന്നും പ്രേമനോട് പറഞ്ഞു.ഒരു മാസം മുൻപ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി
കണ്‍സെഷൻ ടിക്കറ്റ് വാങ്ങിയതാണെന്നും ഇതു പുതുക്കാൻ ഇനി സര്‍ട്ടിഫിക്കറ്റ് വാങ്ങുന്ന പതിവില്ലെന്നും പ്രേമൻ പറഞ്ഞു.എന്നാൽ അതു നിങ്ങളാണോ തീരുമാനിക്കുക എന്ന് ജീവനക്കാര്‍ തിരികെ ചോദിച്ചതോടെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമായി.വെറുതെയല്ല കെഎസ്ആര്‍ടിസി രക്ഷപ്പെടാത്തതെന്ന് പ്രേമൻ പറഞ്ഞതോടെ ജീവനക്കാര്‍ പ്രകോപിതരാക്കുകയും കാര്യങ്ങൾ കൈയ്യേറ്റത്തിലേക്ക് എത്തുകയുമായിരുന്നു.പ്രേമൻ്റെ കോളറിൽ പിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഇയാളെ വലിച്ചിഴച്ച് കൊണ്ടു പോകുന്നത് പുറത്തു വന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. മര്‍ദ്ദനത്തിൽ ക്ഷതമേറ്റ പ്രേമൻ ആശുപത്രിയിൽ എത്തി ചികിത്സ തേടി. പ്രേമൻ്റെ പരാതിയിൽ മൊഴിയെടുത്ത ശേഷം കേസെടുക്കുമെന്ന്
കാട്ടാക്കട പൊലീസ് അറിയിച്ചു. പഞ്ചായത്ത് വകുപ്പിലെ ജീവനക്കാരൻ കൂടിയാണ് പ്രേമൻ.

***

Biju Jayadev

K S R T C ക്ക് ഇടിമുറിയോ…? മകളുടെ പഠനത്തിന് യാത്രാ സൗജന്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കാട്ടാക്കട KSRTC യിൽ എത്തിയ അച്ഛനെ പെൺ മക്കളുടെ മുന്നിൽ വെച്ച് KSRTC യിലെ ഒരു കൂട്ടം ജീവനക്കാരുടെ ക്രൂരമർദ്ധനം അച്ഛനേയും മക്കളേയും ഗ്രില്ലിട്ട ഇടിമുറിയിലേക്ക് വലിച്ച് കയറ്റി അതിക്രൂരമായാണ് മർദ്ധിക്കുന്നത്. KSRTC ജീവനക്കാർക്ക് ശമ്പളം കിട്ടാതെ വന്നപ്പോൾ കേരള സമൂഹം ഒറ്റക്കെട്ടായി മനസ്സ് കൊണ്ടെങ്കിലും ജീവനക്കാർക്ക് ഒപ്പം ചേർന്നതാണ് ശമ്പളം കിട്ടി തിന്ന് എല്ലിൻ്റെ ഇടയിൽ കുത്തിയ ഏതാനം ചില ജീവനക്കാരുടെ പ്രവണത ഒരു തരത്തിലും മനസ്സാക്ഷിയുള്ള ഒരു സമൂഹത്തിന് അംഗീകരിക്കാനാവില്ല ഇവർക്കെതിരെ ശക്തമായ നിയമ നടപടി ഉണ്ടാകണം
ഈ ദൃശ്യം പകർത്തിയതും പുറത്ത് വിട്ടതും നിസ്സഹായനായ നല്ല മനസ്സുള്ള ഒരു KSRTC ജീവനക്കാരൻ തന്നെ ആയിരിക്കാം മക്കളുടെ മുന്നിൽ വെച്ച് മർദ്ധിക്കരുതെന്നും വിളിച്ച് പറയുന്നുണ്ട്
**

Advertisement

മാത്യു സാമുവേൽ (മുതിർന്ന മാധ്യമ പ്രവർത്തകൻ)

കോളേജിൽ പഠിക്കുന്ന ഒരു മകളുടെ മുമ്പിൽ വെച്ച് , കാട്ടാക്കട ഡിപ്പോയിലുള്ള ഒരു കൂട്ടം കെഎസ്ആർടിസി ജീവനക്കാർ അതിക്രൂരമായിട്ടാണ് ആ പെൺകുട്ടിയുടെ പിതാവിനെ മർദ്ദിക്കുന്നത്.
എന്താ കാരണം…?
ആ പെൺകുട്ടിക്ക് ഇന്ന് ഉച്ചകഴിഞ്ഞ് പരീക്ഷയാണ്. കെഎസ്ആർടിസി ബസിന്റെ കൺസഷൻ കഴിയാറായി. അത് പുതുക്കുവാൻ വേണ്ടി ഓഫീസിൽ എത്തുന്ന പിതാവിനോട് , കെഎസ്ആർടിസി ജീവനക്കാർ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ആവശ്യപ്പെടുന്നു. പെൺകുട്ടിയുടെ പിതാവ് പ്രേമൻ പറയുന്നു, മൂന്നുമാസം മുമ്പ് സർട്ടിഫിക്കറ്റ് തന്നതാണ്.
അവർ തമ്മിലുള്ള തർക്കം മൂക്കുന്നു. പെൺകുട്ടിയുടെ പിതാവ് ” വെറുതെയല്ല കെഎസ്ആർടിസി ഇങ്ങനെ നഷ്ടത്തിൽ ആകുന്നതും ജനങ്ങളെ വെറുപ്പിക്കുന്നതും ” എന്ന് ഒരു അഭിപ്രായം പറയുന്നു.
അത് കേട്ട് രോഷവും, ക്ഷോഭവും പൂണ്ട കെഎസ്ആർടിസി ജീവനക്കാർ പ്രേമനെ ആ പെൺകുട്ടിയുടെ മുമ്പിലിട്ട് അതിക്രൂരമായി മർദ്ദിക്കുന്നു.

19 വയസ്സുള്ള ആ പെൺകുട്ടി. അവളുടെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയില്ല അവളുടെ മുമ്പിലിട്ട് ആ പിതാവിനെ തല്ലിയത്. എന്തിനുവേണ്ടിയാണ് ക്രൂരമായി മർദ്ദിച്ചത്…?
ഇതാണ് കേരളത്തിലെ ട്രേഡ് യൂണിയൻ. ഇവരെ സംരക്ഷിക്കുവാൻ വേണ്ടി ആനത്തലവട്ടം ആനന്ദൻ വൈകുന്നേരം നിരത്തിലിറങ്ങും. നടപടി എടുക്കരുത് എന്ന് ആവശ്യപ്പെടും. അല്ലെങ്കിൽ അടിച്ചുപൊളിക്കും.
ഇതൊക്കെകൊണ്ടു തന്നെയാണ് കേരളം നശിക്കുന്നത്, നശിച്ചുകൊണ്ടിരിക്കുന്നത്.
നമ്മുടെ പണം വാങ്ങി, സമരം മാത്രം ചെയ്തു ജീവിക്കുന്ന ഒരു കൂട്ടം ഇരുകാലി ജീവികളാണ് കെഎസ്ആർടിസി ജീവനക്കാർ. ഈയുള്ളവൻ ഇത് പല ആവർത്തി പറഞ്ഞിട്ടുണ്ട്. ഒരു അക്കൗണ്ട്ബിലിറ്റിയും ഇല്ലാത്ത ജീവനക്കാർ. അവരെ പിന്തുണയ്ക്കുന്ന വൃത്തികെട്ട രാഷ്ട്രീയക്കാർ.
അപ്പോൾ ഉറപ്പായിട്ടും ഈ ജീവനക്കാർ ഗുണ്ടാ പരിപാടി നടത്തും. അനുഭവിച്ചു തന്നെ തീർക്കണം..!
ഇതിനാണ് അറുതി വരുത്തേണ്ടത്.

പല ആവർത്തി കെഎസ്ആർടിസി ജീവനക്കാർ അവരുടെ ശമ്പള പ്രശ്നം വളരെ ദയാപൂർവ്വം പരിഗണിക്കണം, അതിന് നല്ലപോലെ ഒരു വാർത്തകൊടുക്കണം എന്നൊക്കെ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഞാനവരോട് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്, ഒരു ശതമാനം പോലും സഹതാപം അർഹിക്കാത്ത കൂട്ടരാണ് കെഎസ്ആർടിസി ജീവനക്കാർ എന്ന്. നിനക്കൊന്നും ശമ്പളം അല്ല നിന്നെയൊക്കെ ജോലിയിൽ നിന്നും പിരിച്ചു തന്നെ വിടണം എന്നും മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ട് .ഈ സ്ഥാപനം അടച്ചു പൂട്ടണം. ജീവനക്കാരോട് പൊയ്‌ക്കൊള്ളാൻ തന്നെ പറയണം. ഒരു സഹതാപവും അർഹിക്കാത്ത ഒരുകൂട്ടം വൃത്തികെട്ട ഇരുകാലി തെമ്മാടികൾ .

Advertisement

***

ഡോ: എസ്.എസ്. ലാൽ (കോൺഗ്രസ് നേതാവ് )

മകളുടെ മുന്നിലിട്ട് അച്ഛനെ തല്ലിയത് മാത്രമല്ല വിഷയം. വാക്ക് തർക്കം ഉണ്ടായപ്പോൾ ഒരു മനുഷ്യനെ കെഎസ്ആർടിസി ഉദ്യോഗസ്ഥർ സംഘമായി അവരുടെ മുറിയിലേയ്ക്ക് പിടിച്ചോണ്ടു പോയി അതിനകത്തിട്ട് തല്ലുകയാണ്. ഇപ്പോൾ ആ വീഡിയോ കണ്ടു. അത് ചെയ്തവർ ഗുണ്ടകളാണ്. സർക്കാർ സർവീസിൽ തുടരാൻ അർഹതയില്ലാത്തവരാണ് ഈ ഗുണ്ടകൾ. പ്രേമലന്റെ ഉൾപ്പെടെ നികുതിയാണ് അവരുടെ ശമ്പളം. ഗുണ്ടകളെ തീറ്റിപ്പോറ്റാനുള്ളതല്ല ജനങ്ങൾ അടയ്ക്കുന്ന നികുതിപ്പണം. നിലവിളിക്കുന്ന ആ മകളുടെ വേദന പോലും കാണാത്തവർ ജയിലിൽ തന്നെ കഴിയേണ്ട ഗുണ്ടകളാണ്. സർക്കാർ അച്ചടക്ക നടപടിയിൽ തീരുന്ന വിഷയമല്ല ഇത്.

***

Advertisement

Baiju Swamy

കെ എസ് ആർ ടി സി യുടെ ജീവനക്കാർ ഒരാളെ മകളുടെ മുന്നിലിട്ട് അടിക്കുന്ന വീഡിയോ കണ്ടു. പൊതുവെ എല്ലാവരും അതിൽ ക്ഷുഭിതരായാണ് പ്രതികരിച്ചിരിക്കുന്നത്. ഇപ്പോൾ ഈ വൈകിയ വേളയിൽ പ്രതികരിച്ചിട്ട് യാതൊരു കാര്യവുമില്ല. ട്രേഡ് യൂണിയൻ എന്ന തൊഴിലാളികളുടെ സംഘടിത ശക്തിയുടെ മുന്നിൽ കേരളത്തിലെ പൊതുജനങ്ങൾ തടവിൽ ആയിട്ട് പതിറ്റാണ്ടുകൾ ആയി. സമസ്ത മേഖലയിലും തൊഴിലാളി സംഘടനകളുടെ തേർ വാഴ്ച്ചയാണ്. സ്വകാര്യ മേഖലയുടെ ചൂഷണം എന്ന non existent ഉമ്മാക്കി കാണിച്ച് നാട്ടുകാരുടെ നികുതിപ്പണം തിന്ന് തടിച്ച് കൊഴുത്ത ഈ നായിന്റെ മക്കൾ പൊതുമേഖലയാണ് നാടിന്റെ നട്ടെല്ല് എന്ന് മസ്തിഷ്ക പ്രക്ഷളനം നടത്തി ജനങ്ങളെ കുത്തിപിഴിഞ്ഞെടുക്കുന്ന നികുതിപ്പണം ഒഴുക്കി ഇത്രയും നാൾ പിടിച്ചു നിൽക്കുകയായിരുന്നു. മറിച്ച് സ്വകാര്യ മേഖലയെ നോക്കുക. പൊതു ഗതാഗതം തന്നെ ഉദാഹരണം. മുടിഞ്ഞ നികുതി ഭാരവും സഹിച്ചു കൊണ്ട് അവിടെയുമുള്ള തൊഴിലാളി സംഘടന തീരുമാനിക്കുന്ന സേവനവേതന വ്യവസ്ഥ അംഗീകരിച്ചു കൊണ്ട് വിദ്യാർത്ഥികളുടെ അവകാശം എന്ന് പണ്ടെങ്ങോ നിശ്ചയിച്ച കൺസഷൻ കൊടുത്തു മുന്നോട്ട് പോകുന്നു. ലോകത്തുള്ള സകല പിരിവുകാരനെയും സംഭാവന കൊടുത്ത്, ഓരോ സീറ്റിനും സർക്കാർ പറയുന്ന നികുതി കൊടുത്ത്, ഇൻഷുറൻസ് എടുത്ത്, ബാങ്ക് ലോൺ കൃത്യമായി അടച്ചാണ് മുന്നോട്ട് പോകുന്നത്. അപ്പോളാണ് ഒരു രൂപ പോലും നികുതി അടയ്ക്കാതെ കുത്തക റൂട്ടിൽ പോലും നഷ്ടം ഉണ്ടാക്കി തേച്ചു കഴുകി തൂറി മെഴുകി ഈ പരനാറികൾ സാധുക്കളുടെ മേലെ കയ്യേറ്റം. എന്ത് ചെയ്താലും സംരക്ഷിക്കാൻ യൂണിയൻ എമ്പോക്കികൾ ഉണ്ടെന്നുള്ള അഹങ്കാരം ആണ് ഇവരുടെ ധാർഷ്ട്യത്തിന്റെ കാരണം. ഇവനെയൊക്കെ നിലക്ക് നിർത്താൻ പി സി ജോർജ് പോലെയുള്ള ഗുണ്ടാ നേതാക്കൾക്ക് മാത്രമേ കഴിയൂ. പി സി ജോർജ് കെ എസ് ഈ ബി ഓഫീസിൽ കുപ്പി പൊട്ടിച്ച് വെള്ളമടിയും നടത്തി ഫോൺ എടുത്തു താഴെ വെച്ചവനെ കൈകാര്യം ചെയ്യുന്ന സീൻ യു ട്യൂബിൽ കിട്ടും. അത് പോലെ പത്തലും വെട്ടി ചെന്ന് ഇവനെയൊക്കെ എഴുന്നേറ്റ് നില്കാൻ പറ്റാത്ത രീതിയിൽ അടിച്ചു തകർത്തു വേണം ഇത്തരം ചെറ്റത്തരത്തിനു മറുപടി കൊടുക്കാൻ. അന്നേ ഇവനൊക്കെ പൊതുജനം എന്തെന്ന് മനസിലാകൂ. ഇത്രയും ജനാരോഷം ഉയർന്ന സ്ഥിതിക്ക് ഈ നാറികളെ സസ്‌പെൻഡ് ചെയ്യാൻ സാധ്യത ഉണ്ട്. ഒരു പ്രയോജനവുമില്ല. കുറച്ചു മാസങ്ങൾ കഴിഞ്ഞു ചെന്ന് നോക്കിക്കൊള്ളൂ. ആ ചെറ്റകൾ അവിടെ തന്നെ ഇരിപ്പുണ്ടാകും. അതാണ് ഊണിയന്റെ ശക്തി. അത് കൊണ്ടാണ് മലയാളികൾ ഇവന്റെയൊക്കെ അടി വാങ്ങിച്ചു കൂട്ടുന്നത്.

 625 total views,  12 views today

Advertisement
Continue Reading
Advertisement
Comments
Advertisement
history13 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment14 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment14 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment14 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment14 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment15 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment15 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business15 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment16 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment16 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment18 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment18 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured21 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment21 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »