Connect with us

experience

‘അതിഥി’യെ കാണാൻ സൗദിയിൽ 1600 കിലോമീറ്റർ യാത്ര ചെയ്ത അനുഭവ കുറിപ്പ്

DSLR ക്യാമറയുമായി തെരുവിലേക്ക് ഇറങ്ങിയിട്ട് 4 വർഷം തികഞ്ഞു..അടുത്തിടെ ഞാൻ വലിയൊരു യാത്രയിലായിരുന്നു.. ആരോടും പറയാതെ പെട്ടെന്നൊരു യാത്ര.. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നടത്തിയ യാത്രയിൽ 3965 കിലോമീറ്റർ

 64 total views,  2 views today

Published

on

വിവരണവും ഫോട്ടോയും Kaushik Vijayan

ഇനി ബാ ഒരു അടിപൊളി കഥ കേൾക്കാം 😜

DSLR ക്യാമറയുമായി തെരുവിലേക്ക് ഇറങ്ങിയിട്ട് 4 വർഷം തികഞ്ഞു..അടുത്തിടെ ഞാൻ വലിയൊരു യാത്രയിലായിരുന്നു.. ആരോടും പറയാതെ പെട്ടെന്നൊരു യാത്ര.. കഴിഞ്ഞ തവണ ഒറ്റയ്ക്ക് നടത്തിയ യാത്രയിൽ 3965 കിലോമീറ്റർ സഞ്ചരിച്ച റെക്കോർഡ് പിന്നീടുള്ള യാത്രയിൽ തകർക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു സാധിച്ചില്ല..ഇത്തവണ സഞ്ചരിച്ചത് 3730 കിലോമീറ്റർ.. കഴിഞ്ഞതവണ ഫോട്ടോഗ്രാഫിക്കായി 10 ദിവസം ഇറങ്ങി തിരിച്ചപ്പോൾ തെറ്റിയത് പ്രതീക്ഷകൾ.. സൗദി അറേബ്യയിൽ പക്ഷികളുടെ പറുദീസ എന്നറിയപ്പെടുന്ന അബഹയിൽ എത്തിയപ്പോൾ എവിടെപ്പോയി ചിത്രങ്ങൾ എടുക്കണമെന്നറിയാതെ വട്ടംകറങ്ങി.. ഒടുവിൽ കുരങ്ങുകളുടെ ചിത്രങ്ങളും വളരെക്കുറച്ചു പക്ഷികളുടെ ചിത്രങ്ങളും മാത്രമെടുത്ത് മടങ്ങി വരേണ്ടിവന്നു.അത് പഴയ കഥ..Travel in Saudi Arabia: The Ultimate Backpacker's Guide (2020)

പെട്ടെന്നൊരു തിരിച്ചുപോക്ക് ആഗ്രഹിച്ചെങ്കിലും നടന്നില്ല.. മാസങ്ങൾ കടന്നുപോയി.മാർച്ച് മാസം ആദ്യ ആഴ്ചകളിൽ പെട്ടെന്നൊരു ചിന്ത മനസ്സിലേക്ക് കടന്നു കൂടി ഒന്നുകൂടി പോയാലോ🤔.. തീരുമാനങ്ങൾ വളരെ പെട്ടെന്നായിരുന്നു.. തീരുമാനിച്ചു, റെഡിയായി, പോയി.. ഇത്തവണ പോയപ്പോൾ കൂട്ടിനായി ഒരാൾ കൂടി ഉണ്ടായിരുന്നു.. “ടെൻഷൻ”.. 2003 model കാറിൽ കഴിഞ്ഞ തവണ ഓടിച്ചുപോയ ഒരു കോൺഫിഡൻസ് ഇത്തവണ എനിക്കില്ലായിരുന്നു.. കാറിന് എന്തോ കുഴപ്പം ഉള്ള പോലെ ഒരു ഫീൽ.. കുഴപ്പം എന്തെന്ന് മാത്രം എനിക്കറിയില്ല… റിയാദിലേക്ക് പോയ 425 കിലോമീറ്റർ ടെൻഷനോടെ തന്നെ കാർ ഓടിച്ചു..മനസ്സാകെ അസ്വസ്ഥമായിരുന്നു.425 കിലോമീറ്റർ കടന്നിട്ടും ഒന്നും സംഭവിച്ചില്ല എന്ന് മനസ്സിലാക്കിയപ്പോൾ.. മനസ്സിലെ ആവശ്യമില്ലാത്ത ചിന്തകൾ എടുത്തുമാറ്റി… കാറിനെ പൂർണമായും വിശ്വസിച്ചു.. 950 കിലോമീറ്റർ വിജനമായ മരുഭൂമിയിലൂടെ യാത്ര ചെയ്യുവാൻ തീരുമാനിച്ചു.

കണക്കുകൂട്ടൽ തെറ്റിയില്ല. എന്റെ വണ്ടി എന്നെ ഒരിക്കലും ചതിച്ചിട്ടില്ല.. വിജയകരമായി ഞാൻ അബഹയിലെത്തി.. കാത്തിരുന്ന സൗദിയുമായി പിറ്റേദിവസം ഞാൻ അബഹയിൽ പക്ഷികളുള്ള സ്ഥലങ്ങളിൽ എല്ലാം പോയി .. അബഹയിലെ ആ പ്രശസ്തനായ സൗദി ഫോട്ടോഗ്രാഫർ എന്നെ ഓരോ സ്ഥലങ്ങളായി കൊണ്ടു കാണിച്ചുതന്നു ..എനിക്ക് വേണ്ടുന്ന എല്ലാ സപ്പോർട്ടും അദ്ദേഹം എനിക്ക് ചെയ്തു തന്നു.ആ വലിയ മനസ്സിന്റെ ഉടമയെ നേരിട്ട് പരിചയപ്പെടാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷിച്ചു..

May be an image of natureകഴിഞ്ഞതവണ എങ്ങോട്ട് പോകണമെന്നറിയാതെ കറങ്ങിയ അവസ്ഥയിലല്ലാരുന്നു ഇത്തവണ.. കൃത്യമായി മനസ്സിലാക്കി ഓരോ സ്ഥലങ്ങളിലായി ഞാൻ ചിത്രങ്ങളെടുത്തുകൊണ്ടേയിരുന്നു.. സൂര്യൻ ഉദിക്കുന്നത് മുതൽ സൂര്യാസ്തമയം വരെ ഫോട്ടോഗ്രാഫിക്കായി മാറ്റിവെച്ച ദിവസങ്ങൾ.. പാമ്പിന്റെ 🐍ചിത്രം എടുക്കാനുള്ള എന്റെ ആഗ്രഹം ഞാൻ ആ സൗദിയെ അറിയിച്ചു. അങ്ങനെ അദ്ദേഹം എന്നെ വേറൊരു സൗദിയെ പരിചയപ്പെടുത്തുന്നു.. പാമ്പിനെ തേടി ഞാനും സൗദിയും ഒരു ദിവസം മുഴുവൻ അലെഞ്ഞെങ്കിലും പാമ്പിനെ കിട്ടിയില്ല പക്ഷേ മറ്റു പലതും കിട്ടി.. എല്ലാം പുതിയ അനുഭവങ്ങൾ..

May be an image of snake and natureപാമ്പിന്റെ ചിത്രം എടുക്കുക എന്നത് സ്വപ്നമായി മാത്രം മാറുമോ എന്ന് വിചാരിച്ചിരുന്നപ്പോൾ, സൗദി പറഞ്ഞു ജിസാനിൽ പോയാൽ പാമ്പിന്റെ ചിത്രങ്ങൾ കിട്ടാനുള്ള സാധ്യതകൂടുതലാണെന്ന്… അതിനുള്ള അവസരങ്ങൾ ഒരുക്കി തന്നാൽ ഞാൻ പോകാൻ റെഡി എന്ന് സൗദിയെ അറിയിച്ചു.. തിരിച്ചുവരാൻ കഷ്ടിച്ച് മൂന്നു ദിവസങ്ങൾ മാത്രം.. അങ്ങനെ ആ സൗദി സുഹൃത്ത് ജിസ്സാനിലുള്ള മറ്റൊരു സൗദിയെ വിളിച്ചു വിവരം അറിയിക്കുന്നു… ഫോട്ടോ എടുക്കാനായി ദമാമിൽ നിന്ന് ഇത്രയും ദൂരം 2003 മോഡൽ കാർ ഓടിച്ചു വന്ന ഈ അത്ഭുതജീവി യുടെ കഥ കേട്ടു ജിസ്സാനിലുള്ള സൗദികൾ ഞെട്ടി.. പാമ്പിനെ കണ്ടു കിട്ടുമെന്ന് ഉറപ്പില്ല എങ്കിലും വരുവാനായി അവൻ ആവശ്യപ്പെട്ടു
..

അങ്ങനെ പാമ്പിനെ തേടി ഞാൻ ജിസാൻലേക്ക് പോയി.. അപ്രതീക്ഷിതമായിരുന്നു ആ യാത്ര.. എന്റെ പത്ത് ദിവസങ്ങളിലെ യാത്രയിൽ ഏറ്റവും നിർണായകമായ ഒരു ദിവസം… ജിസ്സാനിലേക്ക് അടുക്കുന്തോറും യെമനിലേക്കുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു. ഒടുവിൽ ഞാൻ ജിസാനിൽ എത്തി.യെമെന്റെ തൊട്ടടുത്ത് കിടക്കുന്ന സ്ഥലമാണ് ജിസാൻ എന്നുള്ളകാര്യമറിയം, പക്ഷെ ഇത്രയ്ക്കു അടുത്താണെന്ന് അവിടെ ചെന്നപ്പോഴാണ് എനിക്ക് മനസ്സിലായത് .പാമ്പിനെ തിരഞ്ഞു സൗദിയും, ഞാനും മരുഭൂമിയിലൂടെ സഞ്ചരിച്ചു… ഫോട്ടോഗ്രാഫി തുടങ്ങിയ കാലങ്ങളിൽ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പിനെ സാന്നിധ്യം മനസ്സിലാക്കി മേടിച്ച ഒരു ഷൂ ഉണ്ട്.. ഫോട്ടോഗ്രാഫിക്ക് പോകുമ്പോൾ ധരിക്കാറുള്ള ആ ഷൂ കൃത്യമായി മറന്നിട്ടാണ് ഞാൻ ദമാമിൽ നിന്നും പോന്നത്.. മരുഭൂമിയിലൂടെ രാത്രിയിൽ പാമ്പിനെ തേടി പോകുമ്പോൾ എന്റെ കാലിൽ കിടന്നത് ഒരു ക്യാൻവാസ് ഷൂ🤦‍♂️.പകൽപോലെ വെളിച്ചമുള്ള ഒരു ടോർച്ച് എന്റെ കയ്യിൽ തന്നിട്ട് സൗദി പറഞ്ഞു പേടിക്കേണ്ട ധൈര്യമായിട്ട് എന്റെ കൂടെ വരു എന്ന്🤷‍♂️.പാമ്പിനു വേണ്ടിയുള്ള തിരച്ചിൽ നടത്തിക്കൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി ഞാൻ ഒരു ഉഗ്ര സ്ഫോടന ശബ്ദം കേട്ടു.. ഭൂമി കുലുങ്ങി വിറച്ചു… ഞെട്ടി നിന്ന എന്നെ സൗദി ആശ്വസിപ്പിച്ചു.. പേടിക്കേണ്ട ഇതൊക്കെ ഇവിടെ സർവ്വസാധാരണം… യമൻ ബോർഡിൽ നിന്നപ്പോൾ ഞാൻ പാകിസ്ഥാൻ ബോർഡറിൽ നിൽക്കുന്ന ഒരു അവസ്ഥയാണ് അപ്പോൾ ഫീൽ ചെയ്തത്… എല്ലാം മറക്കാൻ പറ്റാത്ത ഓർമ്മകൾ..

ഞാൻ തേടിയലഞ്ഞ മരുഭൂമിയിലെ ഉഗ്രവിഷമുള്ള പാമ്പിനെ നേരിട്ട് കണ്ടപ്പോൾ.. കുറച്ചു നേരം ഞാൻ ഞെട്ടി നിന്നു കാരണം കഴിഞ്ഞ മൂന്നുവർഷമായി ഇതിനെ ഒന്ന് കണ്ടെത്താൻ വേണ്ടി ഞാൻ അലയാത്ത വഴികളില്ല, നടക്കാത്ത മരുഭൂമികൾ ഇല്ല, തിരക്കാത്ത ആൾക്കാരില്ല… ഒടുവിൽ ഞാൻ അതിനെ കണ്ടെത്തി.. കാഴ്ചയിലെ അതേ ഭീകരത അത് സ്വഭാവത്തിലും കാണിച്ചു കൊണ്ടിരുന്നു… ചീറ്റി ആടുത്ത് കൊത്തുവായി വന്ന എത്രയോ സന്ദർഭങ്ങൾ.. അതിനിടയ്ക്ക് ഞാനെന്റെ സ്വപ്ന ചിത്രങ്ങൾ പകർത്തി കൊണ്ടിരികൊണ്ടേയിരുന്നു.പാമ്പിനെ തേടി പോയ എന്നെ ജിസ്സാൻ ഒരിക്കലും നിരാശപ്പെടുത്തിയില്ല.. ഞാൻ എടുക്കാൻ ആഗ്രഹിച്ച പല ജീവജാലങ്ങളും അവിടുന്ന് കിട്ടി.. ചിത്രങ്ങൾ പകർത്തിയശേഷം ഞാൻ നിൽക്കുന്ന സ്ഥലത്ത് നിന്നും ദമാമിലേക്കുള്ള ദൂരം നോക്കിയപ്പോൾ 1600 കിലോമീറ്ററിൽ കൂടുതൽ ദൂരം കണ്ട് എനിക്ക് എന്നെ തന്നെ വിശ്വസിക്കാൻ പറ്റാതായി… ഒരു പാമ്പിന്റെ ചിത്രമെടുക്കാൻ ഇത്രയും ദൂരം സഞ്ചരിക്കേണ്ടി വന്നല്ലോ എന്ന് സത്യം എനിക്ക് എന്നെ തന്നെ വിശ്വസിപ്പിക്കേണ്ടി വന്നു.. എന്റെ ഉറക്കം കെടുത്തിയ ഒരു സ്വപ്നമാണ് ഞാൻ അവിടെ പോയി സാധിച്ചത്.. ജീവിതത്തിൽ ഏറ്റവും കൂടുതൽ എടുക്കാൻ ആഗ്രഹിച്ച ഒരു പാമ്പിനെ ചിത്രം അങ്ങനെ ഞാൻ അവിടെ പോയി എടുത്തു..

മടക്കയാത്രയിൽ ലക്ഷ്യം അബഹയിലെ എന്റെ ഹോട്ടൽ മുറിയായിരുന്നു.. പിറ്റേദിവസം രാവിലെ എന്റെ പിറന്നാൾ ദിനത്തിൽ ഫേസ്ബുക്കിൽ ഒരു പടവും പോസ്റ്റ് ചെയ്തത് ഞാൻ അവിടുന്ന് യാത്രയായി.. ജീവിതത്തിൽ ആദ്യമായി ഏറ്റവും ദൈർഘ്യമേറിയ ഒരു യാത്രയ്ക്ക് അന്ന് ഞാൻ സാക്ഷ്യംവഹിച്ചു.. തിരിച്ചുവരുന്ന വഴികളിൽ അതിശക്തമായ പൊടിക്കാറ്റിൽ 1400 കിലോമീറ്റർ പൂർത്തീകരിച്ച് രാത്രി ഒൻപതെകാലിന് വീടിനു മുൻപിൽ കാർ പാർക്ക് ചെയ്തപ്പോൾ, ഒരു ദീർഘനിശ്വാസത്തോടെ കൂടി പുഞ്ചിരിക്കുന്ന മുഖവുമായി ഞാൻ കാർ ഓഫ് ചെയ്തു…

Nothing impossible in this world 🙂
കഴിഞ്ഞ തവണ പോയ ഒരു കഥയല്ല ഇത്തവണ എനിക്ക് പറയാനുള്ളത്.. ഒരു വലിയ ഫോട്ടോഗ്രാഫി ട്രിപ്പ് വലിയ വിജയമാക്കി തിരിച്ചെത്തിയ നിമിഷങ്ങൾ… ആഗ്രഹിച്ച പലതും നേടിയെടുത്ത ഒരു യാത്ര.. സൗദി അറേബ്യ പോലുള്ള രാജ്യത്ത് ദീർഘദൂര യാത്രകൾ ചെയ്യുന്നത് വലിയ കാര്യമല്ല.. പക്ഷേ 2003 model കാറിൽ ഒറ്റയ്ക്ക് ഇത്രയും ദൂരം സഞ്ചരിക്കുന്നതിൽ അല്പം കാര്യമുണ്ടെന്ന് കേൾക്കുന്നവർ മിഴിച്ചിരുന്നു പറയാറുണ്ട്.. എല്ലാത്തിനും പുറകിൽ ഒരേ ഒരു കാര്യം.. ഫോട്ടോഗ്രാഫിയോടുള്ള ഭ്രാന്തമായ ആവേശം.
നിങ്ങളുടെ ആഗ്രഹം തീവ്രവും ശക്തവുമാണെങ്കിൽ അത് സാധിച്ചു തരാൻ ഈ ലോകം മുഴുവൻ നിങ്ങളുടെ കൂടെ ഉണ്ടാകും.. അനുഭവം… പൗലോ കോലയുടെ വാചകങ്ങൾ അക്ഷരംപ്രതി ശരിയാണ് .

Advertisement

തള്ളുന്നവൻ എന്ന് കളിയാക്കിയ സമൂഹത്തിന്റെ മുന്നിൽ, ഭ്രാന്തനെന്ന് വിളിച്ച സമൂഹത്തിനുമുന്നിൽ, കള്ളൻ എന്ന് മുദ്രകുത്താൻ ശ്രമിച്ച സമൂഹത്തിനുമുന്നിൽ സ്വപ്നങ്ങൾക്ക് അതിർവരമ്പുകളില്ലാതെ സഞ്ചരിക്കുന്ന ഒരു സാധാരണ വ്യക്തി..ഭാഗ്യത്തിൽ ഒരിക്കലും വിശ്വസിക്കാത്ത, കഠിനാധ്വാനത്തിൽ ഉറച്ചുവിശ്വസിക്കുന്ന ഒരു സാധാരണ വ്യക്തി..യാത്രകൾ അവസാനിക്കുന്നില്ല, സ്വപ്നങ്ങളും..🙂

 65 total views,  3 views today

Advertisement
cinema6 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment7 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement