തെന്നിന്ത്യയുടെ പ്രിയപ്പെട്ട അഭിനേത്രിയും ഭരതനാട്യം നർത്തകിയുമാണ് ശോഭന . ഹിന്ദി, കന്നഡ, ഇംഗ്ലീഷ് , തെലുങ്ക്, തമിഴ് സിനിമകളിൽ അഭനയിച്ചു എങ്കിലും മലയാളം സിനിമയായിരുന്നു താരത്തിന്റെ പ്രധാന തട്ടകം . രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒരു കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, രണ്ട് ഫിലിം ഫെയർ അവാർഡുകൾ സൗത്ത്, വ്യത്യസ്ത മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ മികച്ച നടിക്കുള്ള 14 നോമിനേഷനുകൾ, 2011 ലെ തമിഴ്‌നാട് സ്റ്റേറ്റ് കലൈമാമണി ഹോണറിംഗ് അവാർഡ് എന്നിവയും മറ്റ് നിരവധി അവാർഡുകളും അവർ നേടിയിട്ടുണ്ട്.

1984-ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994-ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു. രേവതി സംവിധാനം ചെയ്ത മിത്ര് മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രത്തിലെ അഭിനയത്തിന് 2002-ൽ ശോഭനക്ക് രണ്ടാമതും ദേശീയ അവാർഡ് ലഭിച്ചു. ഇപ്പോൾ ശോഭനയെ കുറിച്ചുള്ള കവിയൂർ പൊന്നയുടെ അഭിപ്രായ പ്രകടനമാണ് ശ്രദ്ധിക്കപ്പെടുന്നത് .

“ഒരാളോട് എങ്ങനെ ഇടപെടണം എന്ന് ശോഭനയ്ക്ക് അറിയുമായിരുന്നില്ല. സിനിമ പാരമ്പര്യം നിറഞ്ഞ നിന്ന് കുടുംബത്തിൽ ആയിരുന്നു ശോഭനയുടെ ജനനം എന്നാൽ ഒരു സംവിധായകനോട് ഭവ്യതയോടെ സംസാരിക്കുവാനോ തന്നെക്കാൾ ഉയർന്ന ഒരു നടനോട് വിനയത്തോടെ പെരുമാറാനോ ശോഭന പഠിച്ചിട്ടില്ല.
ഒരിക്കൽ ഒരു ഷൂട്ടിൽ ശോഭനയുടെ വസ്ത്രം തയ്ച്ചു കൊണ്ടുവന്ന ഒരു കോസ്റ്റ്യൂമറോഡ് അത് ഇട്ടതിനുശേഷം അവരുടെ മുഖത്തേക്ക് വസ്ത്രം വലിച്ചെറിഞ്ഞ് ശോഭന ദേഷ്യപ്പെടുകയുണ്ടായി. ആ സമയത്ത് താൻ ശോഭന ഉപദേശിച്ചിരുന്നു. ഒരിക്കലും ആരോടും ഇത്തരത്തിൽ ഇടപെടരുത് എന്നാണ് അന്ന് താൻ ശോഭനയോട് പറഞ്ഞിരുന്നത്.”

“അത് ശോഭനയുടെ പക്വത കുറവിന്റെതാണ്. വളരെ ചെറുപ്പത്തിൽ തന്നെ സിനിമയിലേക്ക് എത്തിയതല്ലേ? അതിന്റേതായ പക്വതക്കുറവ് നടിക്ക് ഉണ്ടായിട്ടുണ്ട് എന്നും പിന്നീട് ഒരിക്കൽ താൻ ശോഭനയെ കണ്ടിരുന്നു എന്നും അപ്പോഴൊക്കെ വലിയ സ്നേഹത്തോടെയാണ് സംസാരിച്ചത് എന്നും ഓർക്കുന്നുണ്ട്.എന്നും ഫോൺവിളിയും സംസാരങ്ങളും ഒന്നുമില്ല എങ്കിലും ശോഭനേ വലിയ ഇഷ്ടമാണ്. ശോഭനയുടെ ഉള്ളിൽ നൃത്തത്തോട് വല്ലാത്തൊരു താല്പര്യം ഉണ്ട്. ശോഭനയെ പോലെ തന്നെ തന്റെ കൊച്ചുമകൾ നന്നായി നിർത്തം ചെയ്യും അപ്പോഴെല്ലാം താൻ ശോഭനയെ ഓർമ്മിക്കാറുണ്ട്. സിനിമയിലേക്ക് തിരികെ വരണം എന്ന് ഒരിക്കൽ ശോഭനയോട് പറഞ്ഞപ്പോൾ നൃത്തത്തിലാണ് കൂടുതൽ ഇപ്പോൾ ശ്രദ്ധ നൽകിയിരിക്കുന്നത് എന്നായിരുന്നു ശോഭനയുടെ മറുപടി ” കവിയൂർ പൊന്നമ്മ പറയുന്നു .

You May Also Like

വൈറ്റില ജങ്ഷൻ വഴി ആയതു കൊണ്ട് ജോജു വന്നില്ലെന്ന് ജോജുവിനെ ട്രോളി ഷറഫുദ്ദീന്റെ മറുപടി

റിലീസിന് മുൻപ് തന്നെ പോസ്റ്ററുകയിലൂടെയും ടീസർ, ട്രൈലറുകളിലൂടെയും ശ്രദ്ധനേടിയ ചിത്രമാണ് അദൃശ്യം. നവാഗതനായ സാക് ഹാരിസ്…

നായകനെക്കാൾ അസാധ്യ പെർഫോമൻസ് കാഴ്ച വെച്ച പ്രതിനായകന്മാരുടെ സിനിമയാണ് പ്രജ

രാഗീത് ആർ ബാലൻ ബലരാമൻ കൊണാർക്ക് ????ഷമ്മി തിലകൻ ജോഷി രഞ്ജിപണിക്കർ സിനിമകൾ എല്ലാം തന്നെ…

ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങി

ധ്യാൻ ശ്രീനിവാസൻ്റെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് രണ്ടാം ഘട്ട ചിത്രീകരണം തുടങ്ങി. പി.ആർ.ഒ- അയ്മനം സാജൻ ധ്യാൻ…

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്

‘മെയ്ഡ് ഇൻ ക്യാരവാൻ’ ഏപ്രിൽ 14-ന്. ആനന്ദം, ഹൃദയം എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ…