മനുഷ്യജീവന് പുല്ലുവില കല്പിക്കുന്ന അമൃത ആശുപത്രിക്കെതിരെ മരിച്ച 25 കാരന്റെ സഹോദരി

  390

  സ്വകാര്യ ആശുപത്രികൾ തന്നെ മോഡേൺ മെഡിസിൻ മാഫിയ സ്ഥാപനങ്ങൾ ആണ് എന്നിരിക്കെ ഒരു ആൾദൈവം നടത്തുന്ന സ്ഥാപനം ആണെങ്കിൽ പറയുകയുംവേണ്ട. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ അനവധി ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മണ്ടന്മാരായ ഭക്ത ലക്ഷങ്ങളെ സൃഷ്ടിച്ച ‘അമ്മയുടെ’ വാത്സല്യം തേടിപ്പോകുന്ന ഭരണാധികാരികൾ ഇത്തരം സ്ഥാപനങ്ങളെ തൊട്ടുകളിക്കാറില്ല. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥയിൽ ഇത്തരക്കാർ സമൂഹത്തിൽ അഴിഞ്ഞാടുകയാണ്. ഒരു വര്ഷം മുൻപുള്ള പോസ്റ്റാണിത്. എങ്കിലും എന്നും പ്രസക്തമായത്.

  Kavya Kusum എഴുതുന്നു 

  എഴുതാണോ വേണ്ടയോ എന്നു ഒരുപാട് ആലോചിച്ചു…. ഇനി ഒരു കുടുംബവും കരയരുതെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നതുകൊണ് എഴുതുന്നു…..

  എന്റെ സഹോദരൻ Sooraj Krishna S Nair 2018 may 13 നു Amrita Institute of medical science and research centre, cochin il ചികത്സയിലിരിക്കെ മരണപെട്ടു…. മരണകാരണം cardiac arrest ആയിരുന്നു.. എന്നാൽ ഇ കാർഡിയാക് പ്രോബ്ലം പെട്ടന്ന് ഒരു ദിവസം എങ്ങനെ ഉണ്ടായി എന്നത് എല്ലാവരും അറിയണം എന്നു തോന്നിയതാണ് ഇങ്ങനൊരു പോസ്റ്റ്‌ ഇടാൻ ഉണ്ടായ കാരണം..
  ഡോക്ടർ മാരെ അമിതമായി വിശ്വസിച് അവരുടെ ചിലകത്സ പിഴവുമൂലം മരണം ഏറ്റു വാങ്ങേണ്ടി വന്ന 25 കാരൻ… Tumour എന്ന രോഗം അതിന്റെ ആദ്യ സ്റ്റേജ് എന്നു പോലും പറയാൻ കഴിയാത്ത.. എല്ലാ ഡോക്ടർ മാരും ഒരേപോലെ 100% നിസാരം എന്നു ഉറപ്പു നൽകിയ രൂപത്തിൽ എന്റെ സഹോദരനെയും ബാധിച്ചിരുന്നു. ഡോക്ടർമാർ നൽകിയ ഉറപ്പ് കൂടാതെ തനിക്ക് ഒരു കുഴപ്പവും ഇല്ല എന്ന ഏട്ടന്റെ ആത്മവിശ്വാസം കഴിഞ്ഞ ഇ 4 മാസവും ഞങ്ങളെ മുന്നോട്ടു നയിച്ചു.. ഓപ്പറേഷൻ പോലും വേണ്ടിവരില്ല chemotherapy ചെയ്‌താൽ മാറുന്ന അസുഖമേ ഒള്ളു എന്നു പറഞ്ഞപ്പോൾ നമ്മൾ ആ ചികത്സക്കുള്ള മാർഗങ്ങൾ സ്വീകരിച്ചു… chemo ചെയുമ്പോൾ side effects എന്തെങ്കിലും ഉണ്ടോ എന്നു ചോദിച്ചപ്പോഴും ലഭിച്ച മറുപടി മുടി പോകും എന്നുള്ളത് മാത്രം ആയിരുന്നു….4 Chemo ആയിരുന്നു ഡോക്ടർമാരുടെ നിർദേശം…. 3 chemo കഴിഞ്ഞപ്പോഴേക്കും ഏട്ടനു chest pain ഉള്ളതായി പറഞ്ഞു… ഡോക്ടറോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടി അതു gas ന്റെ ആണ്…

  അവനു പേടി കാരണം ഓരോന്നു തോന്നുന്നതാണ് എന്നാണ്… അന്നും ഏട്ടൻ പറഞ്ഞു എനിക്ക് എന്തിനാ പേടി വേദന ഉണ്ടെന്നു പറഞ്ഞത് സത്യമാണ്… ആ വാക്കുകൾ doctors നിർദാക്ഷണ്യം തട്ടിക്കളഞ്ഞു…. പിന്നീടും പലതവണ വേദന ആവര്തിച്ചപ്പോഴും ലഭിച്ച മറുപടികു മാറ്റം ഉണ്ടായിരുന്നില്ല…. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ചുമച്ചു തുപ്പിയതിൽ ചോരയുടെ അംശം കണ്ടു അതു ഡോക്ടറോട് പറഞ്ഞു ചുമച്ചു തുപ്പിയാൽ അതിപ്പോ നീ ആയാലും ഞാൻ ആയാലും ചോര ഒകെ കാണും നീ ഒന്നു പേടിക്കാതെ ചുമ്മാ ഇരി സൂരജെ എന്നു പറഞ്ഞു കളിയാക്കി ചിരിച്ചിട്ട് പോയി…. ഡോക്ടർ പറയുന്നത് സത്യമായിരിക്കും എന്നു ചിന്തിക്കുന്ന ഏതൊരു സാദാരണകാരനെയും പോലെ ചിന്തിക്കാനേ ഞങ്ങക്കും സാധിച്ചൊള്ളു…. ദിവസങ്ങൾ പലതായിട്ടും ചോരയുടെ അംശം അങ്ങനെ തുടർന്നു… എന്തിനും ഏതിനും ന്യായീകരണ വാദം തുടർന്നു ഡോക്ടർമാരും.. ഒരു മാസത്തോളം വേദന പറഞ്ഞിട്ടും എല്ലാം gas ആണെന്നു പറഞ്ഞു തള്ളിയപ്പോഴും സാദാരണകാരന്റെ യുക്തിക്കു amrita പോലൊരു വലിയ ഹോസ്പിറ്റലിലെ ഡോക്ടർ പറഞ്ഞത് ശെരിയാണെന്നു ചിന്തിക്കാനേ സാധിച്ചൊള്ളു…

  ഇ വേദനകൾക് ഇടയിലും ഒരുപാട് സ്വപ്നങ്ങൾ കണ്ടു അതിലേക്കു വേണ്ടി പലതും ചെയ്തു……. ചികത്സക് അവസാനം CT scan ചെയ്തു നോക്കാൻ പോയ ദിവസം എന്നും കാണാറുള്ള ഡോക്ടർ ഇല്ലാത്തതിന്റെ പേരിൽ അവിടുത്തെ ഒരു junior ഡോക്ടറെ കണ്ടു…. വേദനയെ പറ്റി പറഞ്ഞ ഉടനെ അദ്ദേഹം പറഞ്ഞത് അങ്ങനൊരു വേദന വരാൻ പാടില്ലാലോ… Senior ഡോക്ടറോട് ഇതിനെ പറ്റി പറഞ്ഞിരുന്നില്ലേ എന്നു…. ഒരു മാസത്തിൽ ഏറെ ആയി താൻ പറഞ്ഞിട്ടും senior doctor ശ്രിദിച്ചില്ല എന്നു പറഞ്ഞപ്പോൾ എത്രയും വേഗം chest ന്റെ CT scan അടുക്കാൻ നിർദേശിച്ചു….. CT scan റിപ്പോർട്ടിൽ കാണുന്നു block undenu….

  അതിന്റെ കാരണം ചോദിച്ചപ്പോൾ പറഞ്ഞത് chemo ചെയുന്ന ആളുകളിൽ 100ഇൽ ഒരാൾക്ക് ഇങ്ങനെ വരാം എന്നു….. ഇത് അറിയാമെങ്കിൽ എന്ത് കൊണ്ട് ആ ഒരാൾ എന്റെ ഏട്ടനായിക്കൂടാ എന്നു ഇവർ ചിന്തിച്ചില്ല… എന്തുകൊണ്ട് ഇത്രയും ലക്ഷണങ്ങൾ കാണിച്ചിട്ടും അതിനു ചികല്സിച്ചില്ല……..അവിടെയും അവർ block നെ നിസാരവത്കരിച്ചു…. ഇത് ഒരു ആഴ്ച ചെറിയ രണ്ടു injection എടുത്താൽ മാറാവുന്നതേ ഒള്ളു പേടിക്കണ്ട കാര്യങ്ങൾ ഒന്നുമില്ല…. Injection നിസാര വിലയുടേതാണ് എന്നു പറഞ്ഞിരുന്നതുകൊണ്ട് ഒരുപാട് പണം നമ്മളും കരുതിയിരുന്നില്ല….. പിന്നീട് സംഭവിച്ചതെല്ലാം പെട്ടന്നായിരുന്നു… നിസാരമെന്നു പറഞ്ഞ block നിമിഷങ്ങൾക്കകം വലുതായി.. കാലിൽ നിന്നും ചെസ്റ്റിലേക് block കേറിയതാണ് എന്നു cardiac ലെ doctors പറഞ്ഞു….. വേദന ഉണ്ടെന്നു പറഞ്ഞപ്പോൾ തന്നെ വേണ്ട ചികത്സ നല്കിയിരുനെങ്കിൽ കാലിലെ മാറ്റമായിരുന്ന അസുഖത്തെ ഡോക്ടർമാരുടെ അശ്രദ്ധ മൂലം മരണത്തിലേക്ക് നയിച്ച ഒന്നാക്കി..

  പെട്ടന്ന് ccu ലേക്ക് മാറ്റണം injection എടുക്കണം.. വില കുറഞ്ഞ injection നു side എഫക്ട് ഒരുപാടുണ്ട് വില കൂടിയ injection എടുത്താൽ കുഴപ്പം ഒന്നും വരില്ലെന്നു പറഞ്ഞപ്പോൾ എന്ന വിലകൂടിയ injection മതി എങ്ങനെ എങ്കിലും ഏട്ടനെ രക്ഷിച്ചാൽ മതിയെന്നും പറഞ്ഞു. .പണം കെട്ടാൻ താമസിച്ചു എന്നു പറഞ്ഞു മണിക്കൂറുകൾ ചികിത്സ നിഷേധിച്ചു…. രണ്ടു ദിവസം bp down ആയി തന്നെ തുടർന്നു.. അതിൽ നിന്നെല്ലാം ശനി ആഴ്ച മാറ്റം വരികെയും തികച്ചും നോർമൽ ആവുകയും ചെയ്തു…Chest infection ഉണ്ട് അതിനുള്ള മരുന്നുകൾ ഉടനെ ആരംഭിക്കും എന്നും ഡോക്ടർസ് പറഞ്ഞു.. രാത്രി 10 മണിയോടെ ഏട്ടനെ കേറി കാണുകയും സംസാരിക്കുകയും ചെയ്തു… ഞായറാഴ്ച വാർഡിലേക് മാറ്റേണ്ട ഡോക്ടർ മാർ കുറവാണു തിങ്കളാഴ്ച വാർഡിലേക് മാറ്റാം എന്നു പറഞ്ഞിട്ട് 10:15 ഓടെ എല്ലാം തകിടം മറിഞ്ഞു…. വെന്റിലേറ്റർ ലേക്ക് മാറ്റി ശ്വാസ തടസം വന്നു എന്നു പറഞ്ഞു…. കുറച്ചു സമയം കഴിഞ്ഞപ്പോൾ കൂട്ടത്തിൽ ആണുങ്ങൾ ഇല്ലേ അവരോടു സംസാരിക്കണമ് എന്നു ഡോക്ടർ പറഞ്ഞു… ആ ഡോക്ടറുടെ കാലിൽ വീണു കരഞ്ഞു ചോദിച്ചു എന്താ എട്ടന് പറ്റിയതെന്…

  മറുപടി പറഞ്ഞില്ലെന്നു മാത്രമല്ല ആ കാലു പിറകോട്ടു വലിച്ചിട്ടു അയാൾ ccu റൂമിൽ കേറി ഡോർ ലോക്ക് ചെയ്തു…. ഇറങ്ങി വന്ന സിസ്റ്റേഴ്സ് തമ്മിൽ മരിച്ചു എന്നു പറയുന്നത് കേട്ടപ്പോഴും അതു സംഭവിക്കല്ലേ എന്നു പ്രാര്തിച്ചു… കേറി കണ്ടോ എന്നു പറഞ്ഞപ്പോൾ ഒന്നും സംഭവിച്ചിട്ടുണ്ടാവല്ലേ എന്നു കരഞ്ഞു കാണാൻ ചെന്നു… അമ്മ ഉരുട്ടി ഇട്ടു വിളിച്ചിട്ടും അവർ തൊടരുതു ജീവൻ ഉണ്ടെന്നു പറഞ്ഞില്ല….. ആണുങ്ങൾ വന്നു ബഹളം വച്ചപ്പോൾ അവർ പറഞ്ഞു ജീവനുണ്ട് ഒന്നും ഒന്നുംപറ്റീട്ടില്ല മരുന്നു മേടിച്ചു വേഗം തന്നാൽ മതി എന്നു…. അതിനു ശേഷം 25000 രൂപയിൽ മേലെ മരുന്നുകൾ മേടിപ്പിച്ചു…..

  ഒന്നും എടുത്തിട്ടില്ലെന്നു പൂർണ ഉറപ്പുണ്ട് കാരണം ജീവനുള്ള ആളെ വെന്റിലേറ്ററിൽ ഇരിക്കെ തൊടാൻ പോലും ഒരു ഹോസ്പിറ്റൽ ഉം സമ്മതിക്കില്ല…. 11:30 കു മുൻപേ കേറി കണ്ട അമ്മ അപ്പോഴേ പറഞ്ഞു എന്റെ കുഞ്ഞു പോയെന്നു…. അവർ അതു സമ്മതിച്ചത് വെളുപ്പിന് 3:30 ………. അവിടെയും തീർന്നില്ല Amrita ഹോസ്പിറ്റൽ ലെ പണത്തോടുള്ള ആർത്തി. അന്നുവരെ ഉള്ള എല്ലാ ബില്ലും close ചെയ്‌തിട്ടും body വിട്ടുതരാൻ വീണ്ടും പണം ആവശ്യപ്പെട്ടു….. ഇതെല്ലാം പറഞ്ഞത് നഷ്ടപെട്ട പണത്തിന്റെ കാര്യം അറിയിക്കാനല്ല…….. മനുഷ്യ ജീവന് പുല്ലുവില കല്പിക്കുന്ന Amrita hospital ന്റെ പച്ചയായ മുഖം എല്ലാവരും അറിയുവാനും ഇനി ഒരു പെങ്ങളോ അമ്മയോ അച്ഛനോ ആരും കരയരുതെന്നും…. .എന്റെ ഏട്ടനെ പോലൊരു സ്വപ്നവും നഷ്ടപ്പെട്ട് പോവരുതെന്നും ആഗ്രഹിക്കുന്നത്കൊണ്ടാണ്…………. Against # Amrita Institute of Medical Science#

  എന്റെ അനുഭവം അല്ല ഇത്.
  എന്റെ ഏട്ടനും സമാനമായ അനുഭവം ആയിരുന്നു.

  Advertisements