നടിയും നർത്തകിയുമായ കാവ്യാമാധവൻ ഏറെ കാലങ്ങൾക്കു ശേഷമാണ് ഇപ്പോൾ വീഡിയോയുടെ മുന്നിൽ വരുന്നത്. നൃത്തകലയിൽ തന്റെ ഗുരുവായ ആനന്ദൻ മാസ്റ്റർ ആരംഭിക്കുന്ന ക്ലാസിക്കൽ ‍ഡാൻസ് ബാൻഡ് ആയ ആനന്ദ വൈഭവം എന്ന പുതിയ സംരംഭത്തിന് ആശംസകൾ നൽകാനാണ് കാവ്യ മാധവൻ എത്തിയത്. കാവ്യയുടെ വാക്കുകൾ..

‘‘ലോകത്തിലെ ആദ്യത്തെ ഇന്ത്യൻ ക്ലാസിക്കൽ ഡാൻസ് ബാൻഡ് ആനന്ദവൈഭവം. അതെന്റെ ഗുരുനാഥനിലൂടെ സാധ്യമാകുന്നു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ഏകദേശം ഇരുപതോളം വർഷമായി ഞാൻ ആനന്ദ് മാഷിന്റെ വിദ്യാർഥിയായിട്ട്. അദ്ദേഹത്തോട് നിർവചിക്കാൻ കഴിയാത്ത അത്രയും വലിയ ബന്ധമാണുള്ളത്.എറണാകുളത്തേക്ക് താമസം മാറി, നൃത്തം പഠിക്കണം എന്ന ആഗ്രഹം വന്നപ്പോൾ ഒരു ഗുരുനാഥനെ കണ്ടെത്തേണ്ട ആവശ്യം വന്നു. അങ്ങനെയാണ് ആനന്ദ്മാഷിലേക്കെത്തുന്നത്. അവിടെ നിന്നാണ് കലയോടുള്ള എന്റെ സമീപനം മാറുന്നത് തന്നെ. അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, വിദ്യാർഥികളെ അത്രയും മനസിലാക്കിയാണ് അടവുകൾ പഠിപ്പിച്ചിരുന്നത്. അഭിനയത്തിനും സ്വരങ്ങൾക്കും പ്രാധാന്യം കൊടുത്തുള്ള നൃത്തരൂപങ്ങളാണ് അദ്ദേഹം എനിക്കായി ഒരുക്കിയിരുന്നത്.മാഷ് ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. കേരളത്തിൽ ഒരുപാട് നൃത്ത വേദികളിൽ നൃത്തം അവതരിപ്പിക്കാൻ എനിക്ക് കഴിഞ്ഞു. അതിന്റെ ഫുൾ ക്രെഡിറ്റും മാഷിനുള്ളതാണ്.

ഞാൻ അത്ര കോൺഫിഡൻസും ധൈര്യവുമുള്ള ആളൊന്നുമല്ല. എന്നിട്ടും നൃത്തം മനോഹരമായ രീതിയിൽ അവതരിപ്പിക്കാൻ കഴിഞ്ഞത് അദ്ദേഹം കാരണമാണ്. എനിക്ക് പേടി ആയിരുന്നപ്പോഴൊക്കെ മാഷ് തന്ന ഒരു ധൈര്യം അത് എടുത്തു പറയേണ്ടതാണ്. മാഷുമായുള്ള അനുഭവം ചുരുങ്ങിയ സമയം കൊണ്ട് പറഞ്ഞു തീർക്കാൻ പറ്റുന്ന ഒന്നല്ല. ലൊക്കേഷനിൽ വന്നു വരെ അദ്ദേഹം എന്നെ നൃത്തം പഠിപ്പിച്ചിട്ടുണ്ട്.എന്റെ പിതാവിന്റെയും മാതാവിന്റെയും സ്ഥാനത്തു നിൽക്കുന്ന ആളാണ്. പലപല രൂപങ്ങളിൽ മാഷിനെ നിർവചിക്കാൻ കഴിയും. നമ്മൾ തളർന്നിരിക്കുമ്പോൾ പിടിച്ചെഴുന്നേൽപ്പിക്കുന്ന ആളാണ് അദ്ദേഹം. മാഷിന്റെ കുടുംബം എന്റെ സ്വന്തം കുടുംബം പോലെയാണ്. അദ്ദേഹത്തിന്റെ പുതിയ സംരഭത്തിന് എന്റെ എല്ലാവിധ ആശംസകളും. അവിടേക്ക് എത്താൻ കഴിയില്ലെങ്കിലും മനസ്സുകൊണ്ട് താൻ പെരിങ്ങോട്ടുകരയിൽ തന്നെ ഉണ്ട്.’’

Leave a Reply
You May Also Like

‘അതാരാ കാളിയുടെ കൂടെ?’ … ‘ആ പെൺകുട്ടി ആരാ’ ?

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബചിത്രം ചർച്ചകൾക്ക് തുടക്കമിട്ടിരിക്കുകയാണ് . കാളിദാസ് ജയറാമിനൊപ്പമുള്ള പെൺകുട്ടി ആരെന്നു അറിയാതെ…

‘മൈ’… വിലയല്ലേടാ നീയൊക്കെ ടൈസന് കൊടുത്തത്, അടിയും കൊണ്ട് നിക്കറും പൊക്കി പിടിച്ചു ഓടിയ ഓട്ടം

Liger ഹാഫ് ലയൺ???? ഹാഫ് പുലി ???? Vysakh B Vysakh നമ്മൾ ഈ ക്രോസ്…

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ് പുറത്തു വരുന്ന സ്റ്റിൽസും റിപ്പോർട്സ് ഉം അനുസരിച്ചു റാമിൽ ഹൈ വോൾട്ടേജ്…

ടെൻഷൻ കൊണ്ട് ശ്വാസം അടക്കിപ്പിടിച്ചു മാത്രം കാണാൻ സാധിക്കുന്ന ഒരു ഒന്നൊന്നര സർവൈവൽ മൂവി ആണ് കൊളോണിയ

Harshad Alnoor ചില സിനിമകൾ അങ്ങനെയാണ്, ഒരു സാധാരണ സർവൈവൽ മൂവി എന്ന് തോന്നിപ്പിക്കുമെങ്കിലും അവസാനത്തെ…