ആശാശരത് മോഹന്ലാലിനെയല്ല, ഗീതാപ്രഭാകർ ജോർജ്ജ് കുട്ടിയെ ആണ് അടിച്ചത്

0
386

Kavya Mithran

ദൃശ്യം സിനിമ സംവിധായകൻ ജീത്തു ജോസഫിന്റെ ഒരു അഭിമുഖം കാണാനിടയായി. എന്നെ സ്‌ട്രൈക് ചെയ്ത ഒരു ഭാഗം ആണ് ഇത്.

Interviewer: ‘ലാലേട്ടനെ ആശ ശരത് അടിക്കുന്ന ഒരു രംഗമുണ്ട്. ഈ അടുത്ത കാലത്തൊന്നും ഒരു സൂപ്പർ താരത്തെ അടിക്കുന്ന ഒരു രംഗം കണ്ടിട്ടില്ല. അങ്ങനെ ഒരു രംഗം എഴുതുമ്പോൾ അല്ലെങ്കിൽ ഷൂട്ട് ചെയ്യുന്ന സമയത്ത് എന്തായിരുന്നു ഒരു ഇത്?’
Jeethu Joseph: ‘അതിനെന്താ കുഴപ്പം. സൂപ്പർ താരത്തെ അല്ലാലോ ജോർജ് കുട്ടിയെ അല്ലെ അടിക്കുന്നെ. ഇതാണ് പ്രശ്നം..’
.
ഇതാണ് പ്രശ്നം.. അതെ… ഇതു തന്നെയാണ് പ്രശ്നം. ഇവിടെ ആണ് ഒരാൾ പ്രേക്ഷകൻ എന്ന നിലയിൽ പരാജയപ്പെടുന്നത്. സ്‌ക്രീനിൽ വരുന്ന നായകനെ ആ കഥാപാത്രമായി കാണാൻ കഴിയാതെ, തന്റെ ആരാധനാപാത്രമായ നായകനോ നായികയോ ആയി മാത്രം കാണാൻ കഴിഞ്ഞാൽ, ആ സിനിമയോട് നിങ്ങൾ കാണിക്കുന്നത് ഏറ്റവും വലിയ നീതികേടാണ്. ‘സൂപ്പർ സ്റ്റാറിനെ അടിക്കുന്ന രംഗം’ എന്നൊന്നില്ല. ഒരു സിനിമയിൽ അങ്ങനെ ഒരു സ്റ്റാർ ഇല്ല.. ഉണ്ടാകാൻ പാടില്ലാത്തതാണ്. പക്ഷെ അന്നും ഇന്നും നമ്മൾ നീതി കാണിക്കാത്തതു കൊണ്ട് restrict ചെയ്യപെട്ട എത്ര സീനുകൾ കാണും.

‘ഹരികൃഷ്ണൻസ്’ എന്ന സിനിമ രണ്ടു ക്ലൈമാക്സ് ആയി ഷൂട്ട് ചെയ്യപ്പെടേണ്ടി വന്നതും ഈ കാരണം കൊണ്ട് തന്നെയല്ലേ. 20-20 എന്ന സിനിമയിൽ അളന്നു കുറിച്ച് ഓരോരുത്തർക്കും അവരുടെ stardom വച്ച് ‘proportional amount of mass scenes’ കൊടുക്കുന്നതും, നമ്മുടെ സിനിമാ കാഴ്ചയുടെ അംഗവൈകല്യത്തെ compensate ചെയ്യാനാണ്. ഒരു നടനെയോ നടിയെയോ ആരാധിക്കുന്നത് ഒരു തെറ്റല്ല. പക്ഷേ അതൊരു ഫിലിം മേക്കറിന്റെ മനസ്സിൽ ഉള്ള സിനിമയ്ക്ക് ഒരു തടസ്സം ആകരുത്. തിരിച്ചും ചിന്തിക്കാം. ഒരു സിനിമയുടെ ഭാഗമായ ഒരാളോടുള്ള എതിർപ്പ് കാണിക്കാൻ, ആ സിനിമ തന്നെ ബഹിഷ്കരിക്കുന്നവർ ഒന്നോർക്കണം, ഒരുപാടു പേരുടെ ഒരുപാടു നാളത്തെ സ്വപ്നം ആണ് ഓരോ സിനിമയും.സിനിമ നന്നാവട്ടെ..ഒപ്പം നമ്മുടെ സിനിമ കാഴ്ചയും നന്നാവട്ടെ..