വിനയൻ സംവിധാനം ചെയ്ത പത്തൊൻപതാം നൂറ്റാണ്ടു മികച്ച പ്രേക്ഷക-നിരൂപക പ്രശംസകൾ നേടി മുന്നോട്ടു പോകുമ്പോൾ നായികയായി അഭിനയിച്ച കയാദു ലോഹറും ആകെ ത്രില്ലിലാണ്. ഒരു പുതുമുഖമായിട്ടും നങ്ങേലി എന്ന വീരവനിതയുടെ വേഷം മനോഹരമായി തന്നെ കയാദു അവതരിപ്പിച്ചു. മാറ് മറയ്ക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടി ഒരുവിൽ ജന്മിപ്രഭുക്കന്മാർക്കു മാറ് തന്നെ അരിഞ്ഞു കൊടുത്തു ജീവത്യാഗം ചെയ്ത നങ്ങേലി കേരളവനിതകൾക്ക് എന്നെന്നും ഓർത്തിരിക്കാവുന്ന സമരനായികയാണ്. ഇപ്പോൾ കയാദു അത്യധികം വാചാലയാകുന്നത് തന്റെ സുഹൃത്തുക്കളും കുടുംബവുമെല്ലാം ചിത്രം കണ്ടു ആകെ ത്രില്ലിൽ ആണ് എന്നതുകൊണ്ടാണ്. കെജിഎഫ് പോലെയോ ആർആർആർ പോലെയോ ഉള്ള ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ടു എന്നാണു അവർപറയുന്നത്. കയാദുവിന്റെ വാക്കുകൾ ഇങ്ങനെ
“എന്റെ കുടുംബവും സുഹൃത്തുക്കളുമെല്ലാം ഈ സിനിമ കണ്ട് ത്രില്ലിലാണ്. സിനിമ അവർക്കെല്ലാം വളരെ ഇഷ്ടപ്പെട്ടു. ആർആർആർ അല്ലെങ്കിൽ കെജിഎഫ് പോലെയൊരു സിനിമയാണ് ഇത് എന്നാണ് അവർ പറയുന്നത്. ഹിന്ദിയിൽ റീമേയ്ക്ക് ചെയ്‌താൽ അതൊരു ബ്ലാസ്റ്റായിരിക്കും എന്നൊക്കെയാണ് അവരുടെ പ്രതികരണം. സിനിമയുടെ പ്രമോഷനുവേണ്ടി ഞാൻ ഇപ്പോഴും കേരളത്തിൽത്തന്നെയാണ്. ഞാൻ തിരിച്ചെത്തിയിട്ട് എന്റെ ഒപ്പം സിനിമ കാണാൻ കാത്തിരിക്കുകയാണ് കുടുംബം. നാട്ടിലേക്ക് പോകാൻ അവസരം വരുമ്പോൾ ഞാൻ പോയി കുടുംബത്തോടൊപ്പം ‘പത്തൊൻപതാം നൂറ്റാണ്ട്’ വീണ്ടും കാണും.” – കയാദു പറഞ്ഞു .