‘അതിരൻ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ വിവേക് തിരക്കഥയും സംവിധാനവും നിവഹിക്കുന്ന ചിത്രമാണ് അമലാ പോള്‍ നായികയാകുന്ന ‘ദ ടീച്ചര്‍’. ചിത്രം ഒരു സസ്പെൻസ് ത്രില്ലര്‍ ആയിരിക്കും. ഡിസംബര്‍ രണ്ടിന് ചിത്രം റിലീസ് ചെയ്യുന്നു. ഇപ്പോൾ ദ ടീച്ചറിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. കായലും കണ്ടലും എന്ന ഗാനമാണ് പുറത്തുവിട്ടത്. അമലാപോളിന് പുറമെ മഞ്ജു പിള്ള, ചെമ്പൻ വിനോദ് ജോസ്, ഹക്കിം ഷാജഹാൻ, പ്രശാന്ത് മുരളി, നന്ദു, ഹരീഷ് പേങ്ങൻ, അനു മോൾ, മാല പാർവ്വതി, വിനീത കോശി തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു . പി വി ഷാജി കുമാറാണ് തിരക്കഥ എഴുതുന്നത് . ഛായാഗ്രഹണം നിർവഹിക്കുന്നത് അനു മൂത്തേടത്ത് , വിനായക് ശശികുമാർ, അൻവർ അലി, യുഗഭാരതി എന്നിവരാണ് വരികൾ രചിച്ചത് . സംഗീതം ഡോൺ വിൻസെന്റ്.

മാത്യു തോമസിന് തമിഴിൽ സ്വപ്നതുല്യ അരങ്ങേറ്റം, ‘ദളപതി 67’ ൽ മാത്യു തോമസും
ദളപതി 67 ആണ് ഇപ്പോൾ തമിഴ് സിനിമയിൽ ചർച്ച ചെയ്യുന്നത്. ഒന്നിന് പിറകെ