സിനിമ ഷൂട്ടിങ്ങിനിടയിൽ വൻ അപകടം
അയ്മനം സാജൻ
Kb ക്രോസ് 456km ..എന്ന സിനിമയുടെ ഷൂട്ടിഗ് മൈസുറിൽ പുരോഗമിക്കുന്നതിനിടയിലേക്ക് ഗ്രാനൈറ്റ് കയറ്റി വന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണം തെറ്റി ഇടിച്ചു കയറി സിനിമയുടെ അണിയറ പ്രവർത്തകർക്ക് ഗുരുതര പരിക്ക് ഒരാളുടെ നില അതീവ ഗുരുതരം .
സിനിമയുടെ ക്യാമറ മാൻ ശ്യാം c മോഹൻ. .സുഭാഷ്. ജാഫർ എന്നിവരെ ഗുരുതര പരിക്കുകളോടെ മൈസുറിലെമെഡിക്കൽ കോളേജ് ഹോസ്‌പിറ്റലിൽ എത്തിച്ചു പരിക്കുകൾ ഗുരുതരമായതിനാൽ ശ്യാമിനെയും സുഭാഷിനെയും അവിടെ നിന്നും തൃശ്ശൂരിൽ എലൈറ്റ് ഹോസ്‌പിറ്റലിൽ എത്തിച്ചു തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ശ്യാമിന് തലയുടെ സർജറി നടക്കുകയാണ്.. സുഭാഷിനെയും ഇതേ ഹോസ്‌പിറ്റലിൽ അഡ്മിറ്റാണ് ചിത്രത്തിലെ നായകൻ ജാഫറിനെ വയനാട് എസ്സംഷൻ ഹോസ്‌പിറ്റലിൽ പ്രവേശിപ്പിച്ചു ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചു ചികിത്സയിലാണ് അപകടത്തിൽ നിന്നും സംവിധായകനും മറ്റു അണിയറപ്രവർത്തകരും അത്ഭുതകരമായി രക്ഷപ്പെട്ടു.. ഷൂട്ടിങ്ങിന് ഉപയോഗിച്ച ക്യാമറയും അനുബന്ധ ഉപകരങ്ങളും പൂർണ്ണമായും നശിച്ചു..
R’S രാജീവ് തിരക്കഥ എഴുതി ബിജു പണിക്കശ്ശേരി സംവിധാനം ചെയ്യുന്ന സിനിമയാണ് KB CROSS 456km ..സർഗ്ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക ഷൂട്ടിങ് നിർത്തിവെച്ച് അണിയറ പ്രവർത്തകർ നാട്ടിലേക്ക് തിരിച്ചു.