മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി *കെടാവിളക്ക്** ചിത്രീകരണം ആരംഭിച്ചു.

യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ സി. ബി കഥ എഴുതി നിർമ്മിച്ച ചിത്രമാണ് *കെടാവിളക്ക്*. നവാഗതനായ ദർശൻ ചിത്രം സംവിധാനം ചെയ്യുന്നു. ബിബിൻ പോലുക്കര, ഉണ്ണികൃഷ്ണൻ തെക്കേപ്പാട് എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സംഭാഷണം രചിച്ചിരിക്കുന്നത് ജീവ, ബിപിൻ പോലുക്കര എന്നിവരാണ്. ഡിയോ പി തമ്പി സ്വാതികുമാർ.

യുവനായകൻ പുതുമുഖം

പാർത്ഥിപ് കൃഷ്ണൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പുതുമുഖം സനീഷ് മേലെ പാട്ട് നായകനാകുന്ന ചിത്രത്തിൽ നായിക മാരാകുന്നത് പുതുമുഖം ഭദ്ര, ആതിര എന്നിവരാണ്. ദേവൻ ഗൗരവ പ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ കൈലാഷ്,ശിവജി ഗുരുവായൂർ, ലിഷോയ്, സുനിൽ സുഗത, സുധീർ( ഡ്രാക്കുള ) നന്ദകിഷോർ, മനുമോഹിത്. മഞ്ജു സതീഷ്, ആശ, നിരാമയ്,ഗംഗാലക്ഷ്മി എന്നിവരെ കൂടാതെ സംവിധായകൻ വിജി തമ്പി, സംഗീത സംവിധായകൻ മോഹൻ സിത്താര എന്നിവരും അഭിനയിക്കുന്നു.

പ്രശസ്തവും പുരാതനവുമായ മാടശ്ശേരി മനയും അതിനെ ചുറ്റിപ്പറ്റിയുള്ള വർഷങ്ങളായുള്ള കുടിപ്പകയുടെയും പശ്ചാത്തലത്തിൽ ആണ് കഥയുടെ ഇതി വൃത്തം.തൃശൂർ മറ്റം ആളൂർ വടക്കൻപാട്ട് മനയാണ് പ്രധാന ലൊക്കേഷൻ. കൂടാതെ പാലക്കാട് പരിസരപ്രദേശങ്ങളുമായി ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.ഗാനരചന നിർവഹിച്ചിരിക്കുന്നത് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ഉണ്ണികൃഷ്ണൻ തെക്കേപ്പാട്ട് കൂടാതെ സോപാനസംഗീതം രചിച്ചിരിക്കുന്നത് യതീന്ദ്ര ദാസാണ്. ഗാനങ്ങൾക്ക് സംഗീതം നിർവഹിച്ചിരിക്കുന്നത് മോഹൻ സിത്താര, സജീവ് കൊണ്ടൊര്, പി ഡി തോമസ്. ഒരു തമിഴ് ഗാനം ഗോകുൽ പണിക്കർ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നു. അസോസിയറ്റ് ഡയറക്ടർ സൈഗാൾ. പ്രൊഡക്ഷൻ കൺട്രോളർ ശ്യാം പ്രസാദ്. പ്രൊജക്റ്റ്‌ ഡിസൈനർ സജീബ് കൊല്ലം. പ്രൊജക്റ്റ്‌ കോഡിനേറ്റർ വി വി ശ്രീക്കുട്ടൻ.മേക്കപ്പ് ബിനോയ് കൊല്ലം. കോസ്റ്റും റസാഖ് തിരൂർ. ആർട്ട്‌ അനീഷ് കൊല്ലം. ആക്ഷൻസ് മനു മോഹിത്. സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുകര, സുധീഷ്.
പി ആർ ഒ എംകെ ഷെജിൻ.

You May Also Like

ഒരു പുരുഷനാണ് പരാമർശങ്ങൾ നടത്തിയതെങ്കിലും ക്രൂശിക്കപ്പെട്ടുകൊണ്ടിരിക്കുന്നതു ഒരു സ്ത്രീയാണെന്ന് നവ്യ

വിനായകൻ ഉയർത്തിവിട്ട വിവാദം കെട്ടടങ്ങുന്ന ലക്ഷണമില്ല. ഇപ്പോൾ നവ്യാനായരാണ് ക്ഷമചോദിച്ചു രംഗത്തെത്തിയിരിക്കുന്നത്. ഒരുത്തീയിൽ വിനായകന്റെ കൂടെ…

വെറുപ്പുളവാക്കുന്ന നിങ്ങളുടെ അഭിപ്രായങ്ങള്‍ തന്നെ ബാധിക്കുന്നില്ലെന്ന് ലിയോ കല്യാൺ

നടി സോനം കപൂറിന്റെ ബേബി ഷവർ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ട ഗായകന്‍ ലിയോ കല്യണിനെതിരെയുള്ള വ്യക്ത്യധിക്ഷേപ കമന്റുകൾക്കു…

വിജയ് ബാബുവിനെതിരെ മറ്റൊരു യുവതി രംഗത്ത്, സംഭവം ഫ്രൈഡേ ഫിലിംസ് പ്രവർത്തനങ്ങൾക്കിടയിൽ, പോസ്റ്റ് വായിക്കാം

വിജയ് ബാബുവിനെതിരേയുള്ള ലൈംഗിക പീഡന ആരോപണം സജീവമായ ചർച്ചകൾക്കാണ് വഴിതെളിച്ചത്.. ഇപ്പോൾ മറ്റൊരു യുവതി ആരോപണവുമായി…

താൻ ‘പരിശുദ്ധ’യാണെന്നും ‘ഫ്രഷ് പീസ്’ ആണെന്നും വിളിച്ചുപറഞ്ഞു സ്ത്രീവർഗ്ഗത്തെ അപമാനിച്ച ഒരാൾക്ക് ഈ പുസ്‌രസ്കാരം ചേർന്നതല്ല

സ്ത്രീപക്ഷവും സ്ത്രീയും Anup Issac സ്ത്രീയ്ക്ക് പുരസ്കാരം കൊടുക്കുന്നത് സ്ത്രീപക്ഷമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ…