രജീഷ് വിജയൻറെ പുതിയ ചിത്രം ‘കീടം’ ടീസർ പുറത്തിറങ്ങി. ടൊവീനോ ആണ് ടീസർ പുറത്തിറക്കിയത്. ഖോ ഖോ എന്ന സിനിമക്ക് ശേഷം രജിഷ വിജയനും രാഹുല്‍ റിജി നായരും ഒന്നിക്കുന്ന സിനിമയാണ് കീടം. ടീസർ പുറത്തിറങ്ങി കുറച്ചു സമയംകൊണ്ട് തന്നെ ശ്രദ്ധ നേടിക്കഴിഞ്ഞു. ആകാംഷ ജനിപ്പിക്കുന്ന മുഹൂർത്തങ്ങളാൽ സമൃദ്ധമാണ് ടീസർ. ഒരു അസ്സൽ ത്രില്ലർ ചിത്രമാണെന്ന് സൂചന നൽകുകയാണ് ടീസറിലെ ഓരോ നിമിഷങ്ങളും.
രജീഷ വിജയന് ഒപ്പം ശ്രീനിവാസന്‍, വിജയ് ബാബു എന്നിവര്‍ കീടത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ന്റെ ബാനറില്‍ സുജിത് വാരിയര്‍, ലിജോ ജോസഫ്, രഞ്ജന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായകൻ രാഹുല്‍ റിജി നായര്‍ തന്നെയാണ് ഇതിന്റെ തിരക്കഥയും നിർവഹിക്കുന്നത്. ക്യാമറ : രാകേഷ് ധരന്‍ , എഡിറ്റിങ് :ക്രിസ്റ്റി സെബാസ്റ്റ്യന്‍. രഞ്ജിത് ശേഖര്‍ നായര്‍, മണികണ്ഠന്‍ പട്ടാമ്പി, ആനന്ദ് മന്‍മധന്‍, മഹേഷ് എം നായര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.