ഇനി റൂം ചൂടാക്കാന്‍ വൈദ്യുതിയുടെയും ഗ്യാസിന്‍റെയും സഹായം വേണ്ട.!

0
520

Heat-Your-Room-the-Economical-Way-Egloo5

ഇനി  നിങ്ങളുടെ റൂം ചൂടാക്കാന്‍ കറണ്ടിന്‍റെയൊ ഗ്യാസിന്‍റെയൊ സഹായം വേണ്ട.  ഇതിന്‍റെ ഒന്നും തന്നെ സഹായം ഇല്ലാതെ റൂം ചൂടാക്കാനുള്ള  യന്ത്രം വിപണിയില്‍ എത്തികഴിഞ്ഞു.

മാര്‍ക്കോ സഗാരിയ എന്ന റോമന്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയാണ് ദിവസം 10 സെന്റ്റില്‍ (റോമന്‍ നാണയം)മാത്രം ചിലവുവരുന്ന ഈ യന്ത്രത്തിന്‍റെ ആശയത്തിനുടമ.

മെഴുകുതിരികള്‍ കത്തുമ്പോള്‍ അതില്‍ നിന്നും ഉണ്ടാകുന്ന ചൂട് ശേഖരിച്ച് റൂമിലേക്ക്‌ പതുക്കെ പതുക്കെ പുറംതള്ളുന്ന പ്രക്രിയയാണ് ഈ യന്ത്രത്തിനുള്ളത്. മെഴുകുതിരി കത്തി കഴിഞ്ഞു മണിക്കൂറുകള്‍ കഴിഞ്ഞാലും  അതിന്‍റെ ചൂട് സംരക്ഷിച്ചു വയ്ക്കാന്‍ ഈ യന്ത്രത്തിന് കഴിയുമെന്നാണ് മാര്‍ക്കോ അവകാശപെടുന്നത്.

കമ്പി കൊണ്ടുള്ള ഗ്രില്ലും രണ്ട് അടപ്പും മാത്രം കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഈ യന്ത്രത്തില്‍ ഒരു സമയം 4 മെഴുകുതിരികള്‍ വരെ കത്തിച്ചു വയ്ക്കാം. 5 മണിക്കൂര്‍ വരെ റൂമില്‍ ചൂട് നിലനിറുത്താന്‍ ഇതിനു സാധിക്കും.

പലനിറത്തില്‍ ലഭ്യമാകുന്ന ഇഗ്ളൂവിന്‍റെ വില   2400 രൂപ മുതല്‍ 6600 രൂപ വരെയാണ്. ഇതിനോടകം നിരൂപക പ്രശംസ വളരെയധികം പിടിച്ചുവാങ്ങിയ ഇഗ്ളൂ 3000000 രൂപയ്ക്കുള്ള വില്‍പ്പന നടത്തിയത് കണ്ണന്ച്ചിപ്പിക്കുന്ന വേഗത്തിലാണ്.