ഷോർട്ട് സെക്‌സി ഡ്രെസ്സിൽ കീർത്തി സുരേഷ് അത്ഭുതകരമായ ‘അനിമൽ ഫ്ലോ’ യോഗ ചെയ്തു! വീഡിയോ..!
തെന്നിന്ത്യൻ സിനിമാലോകത്തെ മുൻനിര നടിയായ കീർത്തി സുരേഷ് സമ്മർദ്ദങ്ങൾ കുറയ്ക്കാൻ ‘ആനിമൽ ഫ്ലോ’ യോഗ ചെയ്യുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. തമിഴ്-തെലുങ്ക് സിനിമാ മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന കീർത്തി സുരേഷ് തന്റെ ശരീരസൗന്ദര്യം നിലനിർത്താനും കൂടുതൽ താൽപര്യം കാണിക്കുന്നുണ്ട്. പ്രത്യേകിച്ച് ‘മഹാനടി’ എന്ന ചിത്രത്തിന് ശേഷം നായികമാർക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ കീർത്തി സുരേഷ് താൽപര്യം കാണിക്കുന്നുണ്ട്.
എന്നാൽ താൻ കേന്ദ്രകഥാപാത്രമായി അഭിനയിച്ച ചിത്രങ്ങൾ തമിഴിൽ പ്രതീക്ഷിച്ചത്ര വിജയിക്കാത്തതിനാൽ വീണ്ടും മുൻനിര നായകന്മാരുടെ ചിത്രങ്ങളിൽ അഭിനയിക്കുകയാണ് താരം . അതുവഴി ഉദയനിധിയ്‌ക്കൊപ്പം ‘മാമന്നൻ’ എന്ന സിനിമയിൽ അഭിനയിച്ചു കഴിഞ്ഞു. മാരി സെൽവരാജ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.നടനും നിർമ്മാതാവും രാഷ്ട്രീയക്കാരനുമായ ഉദയനിധി സ്റ്റാലിന്റെ ഏറ്റവുമൊടുവിലത്തെ ചിത്രമാണിത് , ജയം രവിക്കൊപ്പം സൈറണിലും കീർത്തി അഭിനയിക്കുന്നുണ്ട്.
ഇത് കൂടാതെ വീണ്ടും രണ്ട് ചിത്രങ്ങളിൽ കഥയിലെ കേന്ദ്രകഥാപാത്രമാക്കി അഭിനയിക്കും, റിവോൾവർ റീത്ത, രഘുദത്ത. ഒപ്പം തെലുങ്കിൽ നാനി നായകനാകുന്ന ‘ദസറ’ എന്ന ചിത്രവും ഉടൻ റിലീസ് ചെയ്യുന്നുണ്ട്. പാൻ ഇന്ത്യാ ചിത്രമായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി 5 ഭാഷകളിലാണ് നിർമ്മിച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
തന്റെ സിനിമകളിൽ തിരക്കിട്ടു അഭിനയിക്കുന്ന കീർത്തി സുരേഷ്, കുടുംബത്തോടൊപ്പം ഔട്ടിംഗുകളും വിദേശ യാത്രകളും സുഹൃത്തുക്കളോടൊപ്പം യോഗയും ചെയ്യുന്ന വിഡിയോകൾ ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയുന്നുണ്ട്. ആദ്യ യോഗാഭ്യാസം വിജയകരമായി പൂർത്തിയാക്കിയ വീഡിയോ താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. ‘ആനിമൽ ഫ്ലോ’ എന്ന് വിളിക്കുന്ന പരിശീലനം ആണിത് . ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്