സിനിമാലോകത്ത് ഗോസിപ്പുകൾക്ക് കുറവൊന്നുമില്ല, അപവാദപ്രചാരണങ്ങൾ സെലിബ്രിറ്റികളെ കുറിച്ച് പ്രചരിപ്പിക്കുക എന്നത് ചില മാധ്യമങ്ങളുടെ ഒരു ഹോബിയാണ്. ഇപ്പോൾ പലതവണ അതിനിരയായിരിക്കുന്നത് തെന്നിന്ത്യൻ സൂപ്പർ നായിക കീർത്തി സുരേഷ് ആണ്. തെന്നിന്ത്യയില്‍ ഇപ്പോഴത്തെ ഹിറ്റ് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും കീര്‍ത്തി സുരേഷും വിവാഹിതരാകാൻ ഒരുങ്ങുന്നു എന്നതാണ് ഒടുവില്‍ പ്രചരിച്ച റിപ്പോര്‍ട്ട്. വിവാഹ റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരത്തിന്റെ അച്ഛനും നിര്‍മാതാവുമായ ജി സുരേഷ് കുമാര്‍.

അതില്‍ ഒരു സത്യവുമില്ല. ആ റിപ്പോര്‍ട്ട് തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഇങ്ങനെ മറ്റ് ചിലരുടെ പേരുകളുമായി ചേര്‍ത്തും റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിട്ടുണ്ട് എന്നും അനിരുദ്ധ് രവിചന്ദറിനെയും കീര്‍ത്തി സുരേഷിനെ കുറിച്ചും വാര്‍ത്തകള്‍ വരുന്നത് ഇത് ആദ്യമല്ലെന്നും ജി സുരേഷ് കുമാര്‍ വ്യക്തമാക്കി.

നേരത്തെ ഒരു വ്യവസായിയായ ഫർഹാനുമായി കീര്‍ത്തി വിവാഹിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നെങ്കിലും നടിയും മാതാപിതാക്കളും അത് നിഷേധിച്ച് എത്തിയിരുന്നു. കീർത്തി സുരേഷും സുഹൃത്ത് ഫർഹാനുമായി നിൽക്കുന്ന ചിത്രമാണ് അന്ന് ഇത്തരത്തിൽ ഗോഡിപ്പിനു വിധേയമായത്. തന്റെ സുഹൃത്തിനെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ലെന്നും തന്റെ ജീവിതത്തിലെ യഥാര്‍ഥ മിസ്റ്ററി മാൻ ആരാണെന്ന് സമയംവരുമ്പോള്‍ വെളിപ്പെടുത്താം എന്നുമാണ് കീര്‍ത്തി സുരേഷ് വ്യക്തമാക്കിയിരുന്നത്. അന്ന് ഈ വിഷയത്തിൽ സുരേഷ്‌കുമാറിന്റെ വാക്കുകൾ ഇങ്ങനെ

“എന്റെ മകള്‍ കീര്‍ത്തി സുരേഷിനെ കുറിച്ച് ഒരു വ്യാജ വാര്‍ത്ത ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ കിടന്ന് കറങ്ങുന്നുണ്ട്. ഒരു പയ്യനെ ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത. അത് വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ നല്ല സുഹൃത്താണ്. അവന്റെ പിറന്നാളിന് കീര്‍ത്തി പോസ്റ്റ് ചെയ്ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കി. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇക്കാര്യം ചോദിച്ച് നിരവധി പേര് എന്നെ വിളിക്കുന്നുണ്ട്. വളരെ കഷ്ടമാണ് ഇത്. മനുഷ്യനെ ജീവിക്കാന്‍ സമ്മതിക്കണം. മര്യാദയ്ക്ക് ജീവിക്കുന്നവരെ കൂടി വിഷമിപ്പിക്കുന്ന കാര്യമാണ്. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണിത്. കീര്‍ത്തിയുടെ വിവാഹം വന്നാല്‍ ആദ്യം അറിയിക്കുന്നത് ഞാനായിരിക്കും. വ്യാജ വാർത്തയിട്ട് നമ്മളെ കഷ്ടപ്പെടുത്തരുത്. എനിക്കും അറിയാവുന്ന പയ്യനാണ് ഫര്‍ഹാന്‍. ഞങ്ങള്‍ ഗള്‍ഫിലൊക്കെ പോകുമ്പോള്‍ ഞങ്ങളുടെ ഒപ്പം ഷോപ്പിങിനെല്ലാം വരാറുണ്ട്. അവനും കുടുംബമില്ലേ? അവനും മുന്നോട്ട് ജീവിതമില്ലേ? ഇത് മോശം പ്രവണതയാണ്. എന്റെ പല സുഹൃത്തുക്കളും വിളിച്ച് അന്വേഷിക്കുന്നതു കൊണ്ടാണ് ഞാന്‍ ഇപ്പോള്‍ ഈ വിഡിയോ ഇടുന്നത്. അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്.”

ഇപ്പോൾ ഈ വാർത്തകൾ കാണുമ്പൊൾ സോഷ്യൽ മീഡിയ പരിഹാസപൂർവ്വം ചോദിക്കുന്നത് ഈ സുരേഷ്കുമാറിന് ഇതുതന്നെയാണോ പണി എന്നാണു. കാരണം നടിമാരെ ബന്ധിപ്പിച്ചു ഗോസിപ്പുകൾ ഉണ്ടാകുന്നത് ആദ്യമല്ല. ഗോസിപ്പുകളിൽ പെടാത്ത നടിമാർ ഇല്ലെന്നു തന്നെ പറയാം. അവരുടെ മാതാപിതാക്കൾ ആരും അത് തിരുത്താൻ നടക്കാറില്ല. കാരണം ഗോസിപ്പുകൾ വന്ന വഴിയേ തന്നെ ഇല്ലാതായിക്കൊള്ളും. എന്നാൽ കീർത്തിയുമായി ബന്ധപ്പെട്ടു ഓരോ ഗോസിപ്പുകൾ വരുമ്പോഴും അച്ഛനായ സുരേഷ്‌കുമാർ അതിന്റെ പിന്നാലെ ഓട്ടമാണ്. ഇത് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇടയാക്കുന്നുണ്ട്

You May Also Like

ലിയോ, നിന്നെ അറിയാൻ കഴിഞ്ഞ ചേതനയും, നിന്നെ എഴുതാൻ കഴിഞ്ഞ വരികളും എന്റെ ഭാഗ്യമാണ്.. ജന്മദിനാശംസകൾ പ്രിയപ്പെട്ടവനേ…

 Jithesh Mangalath ഞാൻ അതിശയത്തോടെ മാത്രം എപ്പോഴുമോർക്കുന്ന ഒരു കാര്യമുണ്ട്. ഏറ്റവും ദരിദ്രവും, നിറമറ്റതുമായ ജീവിതസന്ദർഭങ്ങളെ…

ആദ്യ റൌണ്ട് വന്നപ്പോൾ മഞ്ജു വാര്യർ ബ്രേക്ക് എടുത്തില്ലായിരുന്നെങ്കിൽ ….

Devika Devootty R ആദ്യ റൌണ്ട് വന്നപ്പോൾ – ബ്രെക് എടുത്തില്ലായിരുന്നെങ്കിൽ ഇതുവരെ മലയാളത്തിൽ വന്ന…

കോടികളുടെ ആസ്തിയും വീടും എല്ലാം ഉണ്ടായിട്ടെന്താ, നന്ദിനിയുടെ ജീവിതം നീണ്ടകഥയാണ്

ഒരുകാലത്തു മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായിരുന്നു നടി നന്ദിനി. മലയാളം, തമിഴ് ചലച്ചിത്രമേഖലയിലാണ് താരം കൂടുതലായി പ്രവർത്തിച്ചിട്ടുള്ളത്.…

‘സിനിമകൾ കുറഞ്ഞതുകൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ ? റിമ കല്ലിങ്കലിന്റെ ചിത്രത്തിൽ സൈബറാക്രമണം

‘സിനിമകൾ കുറഞ്ഞതുകൊണ്ടാണോ’, ‘ആഷിക് അബു കയറൂരി വിട്ടതാണോ’ ? റിമ കല്ലിങ്കലിന്റെ ചിത്രത്തിൽ സൈബറാക്രമണം മോഡലും…