പൈലറ്റ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി സിനിമയിലൂടെ നായികാവേഷത്തിലും അരങ്ങേറ്റം നടത്തി. ചിത്രത്തിൽ കീർത്തി ഡബിൾ റോളിൽ ആണ് അഭിനയിച്ചത്. കീർത്തി ഇന്ന് കന്നഡ ഒഴിയുള്ള തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ചു . മലയാളത്തിലും തെലുങ്കിലും തമിഴിലും കീർത്തിക്കു ഏറെ ഫാൻസ് ഉണ്ട്. മഹാനടിയിലെ അഭിനയത്തിന് താരത്തിന് ദേശീയപുരസ്കാരവും ലഭിച്ചു. തമിഴിൽ ഒടുവിൽ ഇറങ്ങിയ സാനി കായിദം , മലയാളത്തിൽ ഇറങ്ങിയ വാശി എന്നിവ കീർത്തിക്കു ഏറെ നിരൂപക പ്രശംസനേടിക്കൊടുത്തു. തെലുങ്കിൽ സൂപ്പർതാരം മഹേഷ്ബാബുവിനൊപ്പം അഭിനയിച്ച സർക്കാരു വാരി പാട്ടയും വൻ വിജയമായിരുന്നു. കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ദസറ’യാണ്. നാനിയാണ് ‘ദസറ’യില്‍ നായകനായി എത്തുന്നത്, തമിഴില്‍ കീര്‍ത്തി സുരേഷ് നായികയാകുന്ന പുതിയ സിനിമ ജയംരവിയുടെ ‘സൈറണ്‍’ ആണ്, ‘ഭോലാ ശങ്കര്‍’ എന്ന തെലുങ്ക് ചിത്രത്തിലും ഒരു പ്രധാന വേഷത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നു. മാമന്നൻ’ എന്ന തമിഴ് ചിത്രം കീര്‍ത്തി സുരേഷ് അഭിനയിച്ച് പൂര്‍ത്തിയാക്കിയിരുന്നു. ഉദയ്‍നിധി സ്റ്റാലിനും ഫഹദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മാരി സെല്‍വരാജ് ആണ് സംവിധാനം ചെയ്യുന്നത്. കീര്‍ത്തി സുരേഷിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോകളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
Blooming bold! 🌹#JustForFun pic.twitter.com/9Um3kuN5fv
— Keerthy Suresh (@KeerthyOfficial) March 16, 2023