fbpx
Connect with us

Entertainment

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Published

on

എഴുതിയത് : അജിത് കളമശേരി

2014 ൽ ആമിർ ഖാൻ നായകനായി രാജ് കുമാർ ഹിരാനി സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ഹിന്ദി സിനിമ PK പുറത്തിറങ്ങി. അതിൻ്റെ പോസ്റ്റർ ഡിസൈൻ വളരെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു.ആമീർ ഖാൻ ഒരു ടേപ്പ് റിക്കോർഡർ കൊണ്ട് തൻ്റെ പ്രൈവറ്റ് പാർട്ടുകൾ മറച്ച നിലയിലുള്ള ആ പോസ്റ്റർ സദാചാരവാദികളുടെ എതിർപ്പിനും വൻ വിവാദങ്ങൾക്കും അന്ന് വഴിവച്ചിരുന്നു.നാഷണൽ പാനാസോണിക്കിൻ്റെ 1970 മുതൽ 1984 വരെ പ്രൊഡക്ഷനിൽ ഉണ്ടായിരുന്ന ജനപ്രീയ മോഡൽ RQ 565 D എന്ന ടു ഇൻ വണ്ണായിരുന്നു ആ വിവാദ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.

RQ 565 D ഒരു 3 ബാൻഡ് റേഡിയോ ഉള്ള മോഡലായിരുന്നു. FM ഉണ്ടായിരുന്നില്ല. കാസറ്റ് ഡോറിൻ്റെ താഴെ ഒരു കൗണ്ടർ, ഡയലിൽ ഒരു അനലോഗ് Vu മീറ്റർ, ഹെവി ഡ്യൂട്ടി മെക്കാനിസം, എന്നിവ ഈ മോഡലിൻ്റെ പ്രത്യേകതകളായിരുന്നു.ഈ PK യും നമ്മുടെ കെൽട്രോണും തമ്മിൽ എന്ത് ബന്ധം? ആ വിഷയത്തിലേക്ക് കടക്കാം.കേരളത്തിൻ്റെ അഭിമാനമായിരുന്ന കെൽട്രോൺ 1980 മുതൽ റേഡിയോകൾ നിർമ്മിച്ചിരുന്നു എന്ന് നിങ്ങൾക്കറിയാം.

1984 ൽ കെൽട്രോൺ ഏതാനും മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നതായി നിങ്ങൾ കേട്ടിട്ടുണ്ടോ ?.അങ്ങനെയും സംഭവിച്ചിട്ടുണ്ട്. 1984 കാലഘട്ടത്തിൽ കെൽട്രോൺ 3 മോഡൽ ടേപ്പ് റിക്കോർഡറുകൾ പുറത്തിറക്കിയിരുന്നു. ഒപ്പം ബ്ലാങ്ക് കാസറ്റുകളും.കെൽട്രോൺ പുറത്തിറക്കിയ TR 634 എന്ന മോഡൽ PK ഫിലിമിൽ ആമിർ ഖാൻ നാണം മറച്ച അതേ RQ 565 D തന്നെയായിരുന്നു.

പാനാസോണിക്കിൻ്റെ മോഡലുമായി കെൽട്രോൺ സെറ്റിനുള്ള വ്യത്യാസം അനലോഗ് Vu മീറ്റർ ഇല്ല എന്നത് മാത്രമായിരുന്നു. പകരം ആ സ്ഥാനത്ത് രണ്ട് LED കൾ സ്ഥാപിച്ചിരുന്നു.കെൽട്രോൺ 1983 ൽ ഏതാണ്ട് 500 ഓളം RQ 565 D യുടെ ക്യാബിനെറ്റ് വിത്ത് മെക്കാനിസം ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്ത് കെൽട്രോണിൻ്റെ തിരുവനന്തപുരം പ്ലാൻ്റിൽ അസംബിൾ ചെയ്തിരുന്നു.

Advertisement

PCB, സ്പീക്കർ, പവർ ട്രാൻസ്ഫോർമർ എന്നിവ കെൽട്രോണിൻ്റെ തന്നെ. വളരെ നല്ല ഗുണമേൻമ ഉണ്ടായിരുന്ന ഈ മോഡൽ ടേപ്പ് റിക്കോർഡറുകൾ ചൂടപ്പം പോലെ വിപണിയിൽ വിറ്റ് പോയി.ഈ സെറ്റിൻ്റെ PCB യിൽ ഉൾക്കൊള്ളിച്ച ഭാരത് ഇലക്ട്രോണിക്സ് നിർമ്മിച്ചിരുന്ന ഹീറ്റ് സിങ്ക് ഇല്ലാത്ത BEL 1895 എന്ന ഐസി ഉപയോഗിച്ചുള്ള 1 വാട്ട് ക്ലാസ് AB ആംപ്ലിഫയർ അന്നത്തെ കാലത്ത് വലിയ പുതുമയായിരുന്നു.
ട്രാൻസിസ്റ്റർ ഉപയോഗിച്ച് അര വാട്ട് ശബ്ദം ഉണ്ടാക്കുമ്പോൾ തന്നെ നല്ല ഹീറ്റ് സിങ്ക് വേണ്ടിയിരുന്ന കാലത്താണ് ,ഹീറ്റ് സിങ്കില്ലാതെ വൺവാട്ട്.

കുറഞ്ഞ ബാറ്ററി ചിലവിൽ ക്ലീൻ സൗണ്ടായിരിന്നു ഈ ഐസിയുടെ പ്രത്യേകത.1983 ൽ കേരളത്തിൽ എല്ലായിടവും വൈദ്യുതി എത്തിയിട്ടില്ല എന്നതിനാൽ ബാറ്ററി ഇട്ടാലും ദീർഘനേരം പ്രവർത്തിക്കുമെന്ന ഗുണം വിൽപ്പനയെ വളരെ സഹായിച്ചു.ഫിലിപ്സിൻ്റെ PV C ഗാങ്ങ് കപ്പാസിറ്ററും കെൽട്രോണിനായി ജവഹർ കമ്പനി നിർമ്മിച്ച lFTകളും കോയിലുകളും മികച്ച റേഡിയോ റിസപ്ഷൻ കിട്ടാൻ സഹായകമായിരുന്നു.
3 സ്റ്റേജ് സിലിക്കോൺ ട്രാൻസിസ്റ്ററുകൾ ഉപയോഗിച്ചുള്ള ഹെഡ് പ്രീ ആംപ്ലിഫയർ കാസറ്റ് പ്ലയറിന് നല്ല ശബ്ദ ഗുണം നൽകി.

500 എണ്ണം അസംബിൾ ചെയ്ത് വിപണിയിലെത്തിച്ചപ്പോൾ തന്നെ അറിയപ്പെടാത്ത കാരണങ്ങളാൽ കെൽട്രോണിൻ്റെ ടേപ്പ് റിക്കോർഡർ അസംബ്ലിങ്ങ്‌ യൂണിറ്റിന് താഴ് വീണു.ഒരു സ്റ്റീരിയോ മോഡലും, TR 634 എന്ന ചിത്രത്തിൽ കാണുന്ന മോഡലും, ഒരു കിടത്തിയിടുന്ന ബെഡ് ടൈപ്പ് മോഡലിലും കെൽട്രോൺ ടേപ്പ് റിക്കോർഡറുകൾ പരിമിത എണ്ണം അക്കാലത്ത് പുറത്തിറക്കിയതായി കേട്ട് കേൾവിയുണ്ട്.

മറ്റ് കെൽട്രോൺ ടേപ്പ് റിക്കോർഡർ മോഡലുകൾ ആരുടെയെങ്കിലും കൈവശം ഉള്ള പക്ഷം അതിൻ്റെ ചിത്രം കമൻ്റായി രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.TR 634 എന്ന 2 IN ONE മോഡൽ മാത്രമേ എൻ്റെ ദീർഘകാല അന്വോഷണത്തിനൊടുവിൽ കണ്ട് കിട്ടിയുള്ളൂ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്കാരനായ സനീഷ് മംഗലശേരിയുടെ കൈവശമാണ് അവനുള്ളത്. വളരെ അപൂർവ്വമായതിനാൽ വിൻ്റേജ് കളക്റ്റർമാർക്കിടയിൽ വൻ പ്രീയമാണിവന്.

അക്കാലത്ത് കെൽട്രോൺ പുറത്തിറക്കിയ കാസറ്റുകളും നല്ല ഗുണമേൻമ ഉള്ളവയായിരുന്നു. വളരെ അപൂർവ്വമായ അവ ചില കാസറ്റ് ശേഖരണക്കാരുടെ കൈവശമുണ്ട്. ചിത്രത്തിൽ കാസറ്റുകളും കാണാം.
ഈ മോഡലിൽ പെട്ട കുറേയെണ്ണം ഏതോ പദ്ധതി പ്രകാരം സർക്കാർ സ്കൂളുകളിലേക്ക് നൽകിയിരുന്നു. സർക്കാർ സ്കൂളുകളുടെ പഴയ അലമാരികളുടെ മുകളിൽ എവിടെയെങ്കിലും ഈ നിധി ഇപ്പോഴും പൊടിപിടിച്ച് മറഞ്ഞ് കിടക്കുന്നുണ്ടാകണം.

(.01.07.2022.)

Advertisement

 864 total views,  4 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
inspiring story6 mins ago

പൂനെയിലെ അനാഥാലയത്തിൽ നിന്നും ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ്‌ ടീമിന്റെ ക്യാപ്റ്റൻ പദവിയിലേക്ക് എത്തിപ്പെട്ട ലിസ ലിസ സ്തലേകർ

Entertainment12 hours ago

തെക്കുകിഴക്കൻ ആഫ്രിക്കയിലെ ഒരു 13 വയസുകാരന്റെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങൾ

Entertainment12 hours ago

ഒരു പെണ്ണും രണ്ടാണും

Entertainment12 hours ago

കാർത്തിയും പ്രകാശ് രാജും മത്സരിച്ചഭിനയിച്ച വിരുമൻ

Entertainment12 hours ago

പുതിയ കാലത്തെ മാസ്സ് സിനിമകൾ

Entertainment13 hours ago

അയാളൊന്ന് ഒതുങ്ങി പോകും എന്ന് കരുതിയത് ചരിത്രമറിയാത്തവരുടെ വ്യാമോഹം മാത്രമായിരുന്നു

Entertainment13 hours ago

രണ്ട് സ്ത്രീകൾ തമ്മിലുള്ള പ്രണയത്തിന്റെ കഥ പറയുന്ന കനേഡിയൻ ഇറോട്ടിക് റൊമാന്റിക്ക് ഡ്രാമ

Entertainment13 hours ago

തല്ലുമാലയിലെ വസീമിന് അങ്കമാലിയിലെ പെപ്പെയുടെ ‘തല്ല് ‘ ഉപദേശം

Featured13 hours ago

അങ്ങനെ നാൽവർ സംഘം അതങ്ങ് പ്രഖ്യാപിച്ചു

Cricket14 hours ago

ആഗസ്റ്റ് 15- ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൻ്റെ 74th വാർഷിക രാത്രിയിൽ ഇന്ത്യൻ ബാറ്റിങ്ങ് നിര ലോർഡ്സിൽ വിയർക്കുകയായിരുന്നു

Entertainment14 hours ago

ഈ ചിത്രം കണ്ടാൽ ഒരു തവണ എങ്കിലും കാറിൽ ഇരുന്ന് സെക്സ് ചെയ്യാൻ തോന്നാം

Entertainment15 hours ago

ഒരു റിയൽ ലൈഫ് സ്പോർട്സ് ഡ്രാമ എന്ന നിലയിൽ നോക്കിയാൽ ക്രിഞ്ച് സീനുകളുടെ കൂമ്പാരം ആണ് ഈ സിനിമ

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment15 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment2 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment2 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Entertainment4 days ago

‘തീർപ്പ്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറക്കി

Entertainment4 days ago

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

Advertisement
Translate »