പിടിവിട്ട പാട്ടുമായി കെങ്കേമം സിനിമ
പി.ആർ.ഒ- അയ്മനം സാജൻ
പിടിവിട്ട പാട്ടുമായി കെങ്കേമം സിനിമ വരുന്നു.സാധാരണയായി പാട്ടു ഹിറ്റായശേഷമാണ് ഡാൻസ് കോമ്പിറ്റീഷനും മറ്റും നടത്തുന്നത്. ആദ്യമായാണ് സ്റ്റുഡിയോയിൽ ജാസ്സി ഗിഫ്റ്റ് പാടുന്ന ഭാഗം മാത്രം റിലീസ് ചെയ്തു കൊണ്ട് റീൽസിനായി പ്രത്യേകം തയ്യാറാക്കിയതാണെന്ന തലക്കെട്ടോടെ ഗാനം റിലീസ് ചെയ്യുന്നത് .ഷാമോൻ ബിപാറേലിൽ സംവിധാനം ചെയ്ത കെങ്കേമം ഈ പുതുമയുമായി എത്തുകയാണ്.
കെങ്കേമത്തിൻ്റെ ലിറിക്‌സ് ഉം മ്യൂസിക്കും യൂത്ത് ഏറ്റെടുത്തൂ എന്ന് തന്നെ പറയാം. വ്യത്യസ്തമായ സംഗീതവും വരികളും കേൾക്കുമ്പോൾ തന്നെ ചുമ്മാ തുള്ളുവാൻ തോന്നുന്ന തരത്തിൽ മ്യൂസിക് ഡയറക്റ്റർ ഈണം ചിട്ടപ്പെടുത്തിയിരിക്കുകയാണ്. കെങ്കേമം സിനിമ ഒരു കംപ്ലീറ്റ് മ്യൂസിക്കൽ കോമഡി എന്റർടൈനർ ആണെന്നാണ് അണിയറയിലെ അഭിപ്രായങ്ങൾ. മാത്രമല്ല ഒത്തിരി സവിശേഷതകൾ ഉണ്ടെന്നും, യൂത്തിനെ ലക്ഷ്യമിട്ടു കൊണ്ടാണ് സിനിമയുടെ കഥാരൂപം എങ്കിലും ,കംപ്ലീറ്റ് ഫാമിലി എന്റർടൈന റിനുള്ള എല്ലാ ചേരുവകകളും ചിത്രത്തിലുണ്ടാകും എന്നും സംവിധായകൻ ഷാഹ്‌മോൻ ബി പാറേലിൽ തുറന്നു പറയുന്നൂ.
ചിത്രത്തിൽ മൂന്നു പാട്ടുകളാണ് ഉള്ളത്. അതിൽ ജാസ്സി ഗിഫ്റ് രണ്ടു പാട്ടുകളാണ് ആലപിച്ചിരിക്കുന്നത് .രണ്ടു പാട്ടുകൾക്ക് ഹരിനാരായണനും ഒരു പാട്ടിനു സംവിധായകനും വരികൾ എഴുതിയിരിക്കുന്നൂ. ഡ്യൂഡ് ബഡി എന്ന ഗാനത്തിന്റെ നാല് വരികൾ മാത്രമാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത് . അത് കേൾക്കുമ്പോൾ, ഹരിനാരായണന്റെ വരികളിലെ രസം ആസ്വദിക്കാവുന്നതാണ്. വളരെ സങ്കുചിതമായ ഒരു വിഷയം രസകരമായി പറഞ്ഞിരിക്കുന്ന വരികളും ജാസ്സി ഗിഫ്റ്റിന്റെ വ്യത്യസ്തതയുണർത്തുന്ന ആലാപന ശൈലിയും ആണ് പാട്ടിനെ അതീവ രസകരമാക്കുന്നത്. ഗാനം യുവത്വം ഏറ്റെടുത്തു കഴിഞ്ഞു.
ഭഗത് മാന്വൽ, നോബി വർഗീസ്, ലെവിൻ സൈമൺ, സലിം കുമാർ, അബു സലിം, സുനിൽ സുഗത, പാഷാണം ഷാജി, മൻരാജ്, നിയാസ് ബക്കർ, ബാദുഷ, അരിസ്റ്റോ സുരേഷ്, മോളി കണ്ണമാലി, നിസാർ, കലാഭവൻ ഹനീഫ, ചിത്രേഷ് നടേശൻ തുടങ്ങി ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു .
ഓൺഡിമാൻഡ്‌സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ ക്യാമറ -വിജയ് ഉലകനാഥ്, ആർട്ട് -ജോസഫ് നെല്ലിക്കൽ,മേക്കപ്പ് – ബിൻ മോഹൻ, വസ്ത്രാലങ്കാരം – ഭക്തൻ മങ്ങാട്, സംഗീതം – ദേവേഷ് ആർ.നാഥ്, അസ്സോസിയേറ്റ് ഡയറക്ടർ – ഫാസിൽ പി ഷാഹ്‌മോൻ ,പ്രൊഡക്ഷൻ കൺട്രോളർ- ഷറഫ് കരൂപ്പടന്ന, പി.ആർ.ഒ-അയമനം സാജൻ. ചിത്രീകരണം പൂർത്തിയായ ചിത്രം റിലീസിനൊരുങ്ങുന്നു.