ഇന്ത്യൻകാക്കകൾക്ക് പണി കിട്ടിയിരിക്കുകയാണ് ആഫ്രിക്കക്കാരുടെ കയ്യിൽ നിന്നും.

അനൂപ് നായർ

പത്ത് ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ കാക്കകളെ കൂട്ടത്തോടെ കൊന്നൊടുക്കാനൊരുങ്ങി കെനിയ എന്ന ആഫ്രിക്കൻ രാജ്യം. 2024 അവസാനത്തോടെ കാക്കകളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്നാണ് കെനിയന്‍ സര്‍ക്കാര്‍ അറിയിച്ചത്. രാജ്യത്തെ ജനങ്ങള്‍ക്ക് പൊതുശല്യമായി മാറിയ ഇന്ത്യന്‍ ഹൗസ് ക്രോസ് എന്ന കാക്കകളെയാണ് കൊല്ലാന്‍ തീരുമാനിച്ചിരിക്കുന്നത്.

രാജ്യത്തെ ആവാസവ്യവസ്ഥയുടെ ഭാഗമല്ല ഇവയെന്നും കാക്കകളുടെ സാന്നിദ്ധ്യം പ്രാദേശിക പക്ഷികളുടെ നിലനില്‍പ്പിനെയാണ് ബാധിക്കുന്നതെന്നും കെനിയ വൈല്‍ഡ് ലൈഫ് സര്‍വീസ് വിഭാഗം കണ്ടെത്തി. കൂടാതെ, കാക്കകളുടെ ശല്യം അസഹനീയമായെന്ന് തീരദേശത്തെ ഹോട്ടലുടമകളും കര്‍ഷകരും നിരന്തരം പരാതി പറയുന്നുമുണ്ട്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കടുത്ത നടപടിയുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ആക്രമണകാരികളായ ഇന്ത്യന്‍ കാക്കകള്‍ പൊതുശല്യമായെന്നും കൂടാതെ മറ്റ് പ്രാദേശിക പക്ഷികളെ ഇവ ഉപദ്രവിക്കുന്നുണ്ടെന്നും കെനിയന്‍ വൈല്‍ഡ് ലൈഫ് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു.കെനിയയുടെ തീരപ്രദേശത്തെ പക്ഷികളുടെ ആവാസവ്യവസ്ഥയ്ക്കും ഈ കാക്കകള്‍ ഭീഷണിയായിരിക്കുകയാണ്. ഈ പക്ഷികളുടെ എണ്ണം കുറയാനും കാരണം കാക്കകളാണ്. കാക്കകള്‍ ഈ പക്ഷികളെ കൂട്ടത്തോടെ ഉപദ്രവിക്കാറുണ്ടെന്നും അവയുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും നശിപ്പിക്കാറുണ്ടെന്നും ഇവർ കണ്ടെത്തി.

1940കളിലാണ് ഇന്ത്യൻ ഹൗസ് ക്രോസ് എന്ന കാക്കകൾ ആഫ്രിക്കയിലേക്ക് എത്തിയതെന്നാണ് കരുതപ്പെടുന്നത്. നമ്മുടെ നാട്ടിൽ കാണപ്പെടുന്ന കഴുത്തിൽ ചാരനിരമുള്ള ചെറിയ ഇനം കാക്കകൾ ആണിവ. കെനിയയില്‍ മാത്രമല്ല മറ്റ് രാജ്യങ്ങളിലേക്കും ഇവ അന്ന് ചേക്കേറുകയായിരുന്നു. അവയാണിപ്പോൾ പ്രാദേശിക ആവാസവ്യവസ്ഥയില്‍ ഉള്‍പ്പെട്ട ജന്തുജാലങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയായിരിക്കുന്നത്.

ഇതൊന്നും കൂടാതെ ടൂറിസം മേഖലയ്ക്കും കാക്കകള്‍ ഒരു ഭീഷണിയായി തീര്‍ന്നിട്ടുണ്ട്. ഹോട്ടലുകളില്‍ വിനോദ സഞ്ചാരികള്‍ ഭക്ഷണം കഴിക്കുമ്പോഴേല്ലാം കാക്കകള്‍ കൂട്ടത്തോടെ എത്താറുണ്ടെന്നും സഞ്ചാരികള്‍ക്ക് ശല്യമായി മാറുന്നുണ്ടെന്നും ഹോട്ടലുടമകള്‍ പറയുന്നു.കാക്കകള്‍ തങ്ങള്‍ക്കും ശല്യമാണെന്ന് കെനിയയിലെ കര്‍ഷകരും പറഞ്ഞു. ഇവ തങ്ങളുടെ വിളകള്‍ നശിപ്പിക്കുന്നുണ്ടെന്നും കോഴിക്കുഞ്ഞുങ്ങളെ കൂട്ടത്തോടെ ആക്രമിക്കുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

ഇതാദ്യമായല്ല കെനിയന്‍ സര്‍ക്കാര്‍ കാക്കകളെ കൂട്ടത്തോടെ കൊല്ലാന്‍ മുന്നോട്ട് വരുന്നത്. 20 വര്‍ഷം മുമ്പ് സമാനമായ നടപടി സര്‍ക്കാര്‍ കൈക്കൊണ്ടിരുന്നു, കൊല്ലുകയും ചെയ്തു. പക്ഷെ സാഹചര്യവുമായി പെട്ടെന്ന് ഇണങ്ങിച്ചേരാനുള്ള കഴിവ് കാക്കകളുടെ എണ്ണം വീണ്ടും കുത്തനെ വര്‍ധിപ്പിക്കുകയായിരുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം? ഈ കൊല്ലൽ പ്രക്രിയ ശരിയാണോ? അതോ പ്രകൃതിയുടെ നാച്ചുറൽ സെലക്ഷണിൽ കായ് കടത്താതെ ഇരിക്കണോ?

You May Also Like

അമേരിക്കയിലുടനീളം അത്ഭുതകരമാം വിധം കണ്ടെത്തിയ വിചിത്രമായ കോൺക്രീറ്റ് അമ്പടയാളങ്ങളുടെ പിന്നിലെ സത്യമെന്ത് ?

അമേരിക്കയിലുടനീളം അത്ഭുതകരമാം വിധം കണ്ടെത്തിയ വിചിത്രമായ കോൺക്രീറ്റ് അമ്പടയാളങ്ങളാണിവ. അതുകൊണ്ടു എന്താണ് അർത്ഥമാക്കുന്നത്, എന്താണ് ചൂണ്ടിക്കാണിക്കുന്നത്…

കോൾട്ടാൻ എന്ന വസ്തുവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ? ഉണ്ടാകാൻ വഴിയില്ല

സ്വർണ്ണം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള അപൂർവ്വ ലോഹങ്ങൾകൊണ്ട് സമ്പുഷ്ടമായതാണ്‌ ആഫ്രിക്കൻ രാജ്യങ്ങൾ. അതു തന്നെയാണ്‌ പ്രസ്തുത രാജ്യങ്ങളുടെ ശാപവും.

സ്റ്റേഷനിൽ പിടിച്ചിട്ട കാറുമായി പൊലീസുകാർ കറങ്ങാൻ പോയി, വീട്ടിലായിരുന്ന കാറുടമ ഇതറിഞ്ഞു കാർ ലോക്ക് ചെയ്തു, പൊലീസുകാർ ആകെ പൊല്ലാപ്പിലായി, ഇതെങ്ങനെ സംഭവിച്ചു ?

സ്റ്റേഷനിൽ പിടിച്ചിട്ട കാറുമായി പൊലീസുകാർ കറങ്ങാൻ പോയി. വീട്ടിലായിരുന്ന കാറുടമ ഇതറിഞ്ഞു കാർ ലോക്ക് ചെയ്തു.…

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ ഉണ്ടോ?

താൻ ഒരു പശു അല്ലെങ്കിൽ കാളയാണെന്ന് വിശ്വസിക്കുകയും അത് പോലെ പെരുമാറുക യും ചെയ്യുന്ന ആളുകൾ…