PSC ക്ക് റിപ്പോർട്ട് ചെയ്യില്ല, റിപ്പോർട്ട് ചെയ്യാത്ത പോസ്റ്റുകളിൽ സ്വന്തക്കാരെ എടുക്കും

41

അഡ്വ: ഹരീഷ്‌ വാസുദേവൻ

പിൻവാതിൽ നിയമനങ്ങൾ

കേരളാ ബാങ്കിൽ നടത്താനിരുന്ന 1850 പേരുടെ അനധികൃത നിയമനം ഹൈക്കോടതി ഇടപെട്ടു സ്റ്റേ ചെയ്തത് നന്നായി. 5 വർഷം പോലും തികയ്ക്കാത്ത, യോഗ്യത പോലുമില്ലാത്ത താൽക്കാലികരേ ആണ് സ്ഥിരപ്പെടുത്താൻ തീരുമാനിച്ചത്. അത് തൽക്കാലം തടഞ്ഞു. എത്രയോ സ്ഥാപനങ്ങളിലാണ് പിൻവാതിൽ നിയമനം നടക്കുന്നത്. ഒരു സ്ഥാപനം തുടങ്ങുമ്പോൾ അവിടെ വേണ്ട പോസ്റ്റുകൾ എന്താണെന്ന് സർക്കാരുകൾക്ക് അറിയാഞ്ഞിട്ടല്ല. PSC ക്ക് റിപ്പോർട്ട് ചെയ്യില്ല. റിപ്പോർട്ട് ചെയ്യാത്ത പോസ്റ്റുകളിൽ സ്വന്തക്കാരെ എടുക്കും. അടുത്ത സർക്കാർ പിരിച്ചു വിടുകയുമില്ല. 10 വർഷം കഴിയുമ്പോൾ സ്ഥിരപ്പെടുത്തും.സാമൂഹികമായും രാഷ്ട്രീയമായും പ്രിവിലേജ് ഉള്ളവർക്ക് മാത്രം ജോലി. പലവിധ സാങ്കേതികത്വവും ന്യായീകരണവും പറഞ്ഞാലും, ട്രഷറിയിൽ നിന്ന് ശമ്പളം കൊടുക്കുന്ന ഒരു പോസ്റ്റിലേക്കും സുതാര്യമായ, വിശ്വസനീയമായ രീതിയിലൂടെ അല്ലാതെ ആളെ നിയമിക്കുന്നത് തെറ്റാണ്. ഏത് മുന്നണി ചെയ്താലും.തെറ്റ് തെറ്റാണ്. എത്ര ശരികൾക്ക് ഇടയിലെ തെറ്റായാലും.