ആളില്ലാ കസേരകൾ ഹൗസ്ഫുൾ ആക്കേണ്ടേ ?
രാഗനാഥൻ- വി.എസ്.
”തിയേറ്ററിലേക്ക് ആളുകളെ ആകർഷിക്കാൻ പരസ്യ ഷോർട്ടു ഫിലിമും ആയി. മുമ്പ് അതാത് സിനിമക്കാരുടെ പരസ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ.
നല്ല സിനിമ വന്നാൽ സ്വാഭാവികമായി തിരക്കുണ്ടാകും.ഒരു സിനിമ കാണാൻ ഫാമിലിയായി വന്നാൽ എത്ര രൂപയാണ് ചെലവ് ടിക്കറ്റിന് മാത്രം മതിയോ? ക്യാൻറീനിൽ നിന്ന് ഭക്ഷണം വാങ്ങിയാൽ പുറത്ത് കിട്ടുന്നതിനേക്കാൾ മൂന്ന് നാല് ഇരട്ടി തുക കൊടുക്കണം.കുട്ടികൾ സമ്മതിക്കുമോ വാങ്ങുക തന്നെ. ഒരു കിലോയ്ക്ക് എൺപതു രൂപമുള്ള ചോളത്തിൽ നിന്ന് 50gm മാത്രമെടുത്ത് പൊരിച്ച് വിൽക്കുന്നത് 100 രൂപയ്ക്ക് മുകളിൽ. ലെയ്സ് പോലുള്ള ചിപ്സുകൾ ജംബോ പാക്കറ്റ് മാത്രമേ ഉണ്ടാകാറുള്ളൂ .ഇപ്പോൾ ക്യാൻറീനു വേണ്ടി MRP യും കൂട്ടി പ്രിൻ്റ് ചെയ്യുന്നുണ്ടെന്ന് തോന്നുന്നു. സിനിമയ്ക്ക് വരുന്നവരുടെ കച്ചവടം മാത്രമേ ലഭിയ്ക്കു എന്ന ന്യായം അവർക്കു പറയാം. വലിയ മാളുകളിലെ മൾട്ടിപ്ലക്‌സിൽ ഭക്ഷണം കൊണ്ടുപോകാനും സമ്മതിക്കില്ല. അവിടെ മറ്റു തിയറ്ററുകളേക്കാൾ അമിത നിരക്കും. ഭക്ഷണം കഴിക്കാനല്ല സിനിമ കാണാനല്ലേ പോകുന്നത് എന്ന ചോദ്യം വരും. ടിക്കറ്റ് നിരക്കും സഹിക്കാൻ കഴിയുമോ? റിലീസ് ദിവസങ്ങളിൽ തന്നെ കാണേണ്ടവർ ആ നിരക്കിൽ കാണട്ടെ: തിരക്കില്ലാത്ത ദിവസങ്ങളിൽ കാണുന്നവർക്ക് ഡിസ്കൗണ്ട് കൊടുക്കാമല്ലോ? ചില തിയേറ്ററുകാർ ബുധനാഴ്ച ദിവസം നിരക്ക് കുറയ്ക്കുന്നുണ്ട് എന്നത് നല്ല കാര്യം തന്നെ – എല്ലാവരും ആ മാർഗ്ഗം പിന്തുടർന്നാൽ പ്രവൃത്തി ദിവസങ്ങളിലും ധാരാളം പ്രേക്ഷകർ എത്താതിരിക്കില്ല –
കൊച്ചു സിനിമകളായാലും സൂപ്പർ സ്റ്റാർ സിനിമയായാലും വൈഡ് റിലീസ് മൂലം ഒരു ജില്ലയിൽ തന്നെ ഇരുപത് മുതൽ നാൽപതു സ്ക്രീനിൽ പ്രദർശിപ്പിക്കുന്നുണ്ട്. പണ്ടൊക്കെ കേരളമൊട്ടാകെ 20 ൽ താഴെ പ്രദർശനശാലകളിലേ റിലീസ് ഉണ്ടാകാറുള്ളൂ:
കൂടുതൽ തിയേറ്ററിൽ സിനിമയുണ്ടെങ്കിലും കാണികൾ കാര്യമായി വർദ്ധിച്ചിട്ടില്ല: അതിനാൽ അവധി ദിവസങ്ങൾ കഴിഞ്ഞാൽ സീറ്റുകൾ എല്ലാം കാലിയാണ്.പ്രേക്ഷകർ നിറഞ്ഞാലും ഇല്ലെങ്കിലും A/C ഇടണം. കറൻ്റു ചെലവ് ഉൾപ്പെടെ മറ്റു ചെലവുകൾ എല്ലാം ഒരുപോലെ തന്നെ. അങ്ങനെയാണെങ്കിൽ ഒരാഴ്ചക്ക് ശേഷമോ തിരക്ക് കുറഞ്ഞു തുടങ്ങിയാലോ തിങ്കൾ മുതൽ വ്യാഴം വരെ ഡിസ്കൗണ്ട് നിരക്കിൽ ടിക്കറ്റ് കൊടുത്തു കൂടേ?മൂന്ന് ടിക്കറ്റ് എടുത്താൽ ഒന്ന് ഫ്രീ. അപ്പോൾ കൊച്ചു കുട്ടികൾക്ക് ടിക്കറ്റ് എടുക്കുന്ന വിഷമം ഉണ്ടാകില്ല.മുതിർന്നവർ തന്നെയാണെങ്കിൽ ഒരാൾക്ക് സൗജന്യം കിട്ടിയാൽ വലിയ സന്തോഷമാകും. അംഗങ്ങൾ കുറവുള്ള രണ്ടു വീട്ടുകാർക്ക് ഒന്നിച്ചു വരാം.ഗ്രൂപ്പായി വരുന്നവർക്കും പ്രയോജനമാകും.ഫാമിലി കോംബോ ഓഫർ എന്ന പേരിൽ ഇങ്ങനെ കിഴിവ് നൽകാൻ സാധിക്കില്ലേ? ചുമ്മാ ആളില്ലാതെ ഓടുന്നതിലും നല്ലതല്ലേ കരൻറ് ചാർജെങ്കിലും ലാഭിക്കാമല്ലോ? പഞ്ചായത്ത് / നഗരസഭകളോട് ആ ദിവസങ്ങളിൽ നികുതി നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെടാമല്ലോ; (സൗജന്യ ടിക്കറ്റിന് ഉൾപ്പെടെ)
കൂടാതെ ഒരു വർഷത്തെ പാസ് സമ്പ്രദായവും ഏർപ്പെടുത്തുക. അവധി ദിവസങ്ങളിൽ ഒഴികെ ഏത് തിയേറ്ററിൽ നിന്നും ഇത്ര ഷോ കാണാമെന്ന ഒരു പ്ലാൻ.50% നിരക്കിൽ മുൻകൂട്ടി പൈസ വാങ്ങാവുന്നതാണ്. വർഷങ്ങൾക്കു മുമ്പ് നാടകോത്സവത്തിന് ഇത്തരം പാസുകൾ ഉണ്ടായിരുന്നു. പ്രൊഡൂസേഴ്സ് അസോസിയേഷൻ ;ഫിലിം ചേമ്പർ / തിയേറ്റർ ഓണേഴ്സ് എല്ലാവരും ചർച്ച നടത്തി ഏർപ്പാടാക്കുക. ഇല്ലെങ്കിൽ കാണികൾ എല്ലാം OTT CABLE UTube ഹോം തിയേറ്ററിലേക്ക് മാറും.. ആയിരക്കണക്കിന് ജോലിക്കാരുടെ ജീവിതം വഴിമുട്ടും.