ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ഇതിലൂടെ, മലയാളത്തിലെ ഏറ്റവും വലിയ വെബ് സീരീസ് എന്ന നാഴികക്കല്ല് താണ്ടി ഡിസ്നി ഹോട്ട്സ്റ്റാർ വിനോദ മേഖലയില്‍ പുതുചരിത്രം രചിക്കുകയാണ്.പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസിന്റെ ഓരോ സീസണിലും തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് അവതരിപ്പിക്കുക.

ആദ്യ സീസണില്‍ മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളായ ലാലും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തും.ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതാണ് ആദ്യ സീസണ്‍.
രാഹുല്‍ റിജി നായർ(ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ്) പ്രൊഡക്ഷന്‍ ചുമതല നിര്‍വ്വഹിക്കുന്ന ഈ വെബ് സീരീസ് സംവിധാനം ചെയ്യുന്നത് യുവസംവിധായകരില്‍ ശ്രദ്ധേയനായ അഹമ്മദ് കബീറാണ്. കഥ നടക്കുന്നത് കേരളത്തിന്റെ പശ്ചാത്തലത്തിലാണെങ്കിലും കേരള ക്രൈം ഫയല്‍സിന്റെ മേക്കിംഗും സ്റ്റോറി ടെല്ലിംഗും ഇന്ത്യയിലെ പ്രശസ്തമായ വെബ് സീരീസുകളോട് കിടപിടിക്കുന്ന രീതിയിലുള്ളതാനെന്ന് പ്രൊഡ്യൂസര്‍ രാഹുല്‍ റിജി നായര്‍. ഡിസ്നി ഹോട്ട്സ്റ്റാർ-ന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനല്‍ വെബ് സീരീസ് എന്ന നിലയില്‍ പ്രൊഡക്ഷന്‍ വാല്യുവിലും ക്വാളിറ്റിയിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യാതെയാണ് ” കേരളക്രൈംഫയൽസ് ” ഒരുക്കിയിരിക്കുന്നത്.

Leave a Reply
You May Also Like

രോഗകിടക്കയിൽ നിന്ന് എഴുന്നേറ്റ് ആരാധിക ജവാനിലെ പാട്ടിന് നൃത്തം ചെയ്തു, ഷാരൂഖിന്റെ പ്രതികരണം ഇങ്ങനെ

ബോളിവുഡ് കിംഗ് ഖാൻ ഷാരൂഖ് ത്രില്ലിംഗ് ആയ തിരിച്ചുവരവ് ആണ് പത്താൻ, ജവാൻ എന്നീ ചിത്രങ്ങളിലൂടെ…

മാലിദ്വീപിൽ നിന്നും വേദികയുടെ ഗ്ലാമർ ചിത്രങ്ങൾ

തെന്നിന്ത്യൻ ഭാഷകളിലെ ചിത്രങ്ങളിലെല്ലാം ഒരുപോലെ സാന്നിധ്യമറിയിച്ച നടിയാണ് വേദിക. ശൃംഗാരവേലൻ, ജെയിംസ്‌ ആൻഡ്‌ ആലീസ്, കസിൻസ്…

മികച്ച തിയേറ്റർ എക്സ്പീരിയൻസോടുകൂടി ഒരു പ്രാവശ്യം കണ്ടുനോക്കാം !

Ashraf Ash കോലമാവ് കോകിലയും ഡോക്ടറൂം എടുത്ത നെൽസൺ വിജയ് അണ്ണന്റെ ഡേറ്റ് ഒത്തുകിട്ടിയപ്പോൾ പടം…

“മാന്യതയില്ലാത്ത സിനിമകളിൽ നിന്നും മലയാളത്തെ രക്ഷിച്ചത് മമ്മൂട്ടി”. ഒരു മമ്മൂട്ടി ആരാധകന്റെ കുറിപ്പ്

ഇതൊരു മമ്മൂട്ടി ആരാധകന്റെ കുറിപ്പാണു. അതായതു മലയാളം ഇൻഡസ്ട്രി ബി ഗ്രെഡ് സിനിമകളുടെ ഈറ്റില്ലം ആയിരുന്നു…