ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് ജൂൺ 23 നു പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.

ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരിസ് ‘കേരള ക്രൈം ഫയൽസ് -ഷിജു പാറയിൽ വീട് നീണ്ടകര ‘ ഹോട്സ്റ്റാർ സ്പെഷ്യൽസിന്റെ ഭാഗമായി ജൂൺ 23 നു സ്ട്രീമിങ് ആരംഭിക്കും. വളരെ പുതുമയാർന്നതും നൂതനവുമായ കാഴ്ചനുഭവം പ്രേക്ഷകർക്ക് പകർന്നു നൽകുന്ന വെബ് സീരീസ് ഒരു ക്രൈം ത്രില്ലറാണ്.ഡിസ്‌നി + ഹോട്ട്‌സ്റ്റാർ സ്പെഷ്യൽസ് ‘കേരളാ ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര’ യിൽ ലാലും അജു വർഗീസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, അവരുടെ അഭിനയ പാടവം പ്രേക്ഷകർക്ക് വിസ്മയം സൃഷ്ടിക്കുന്ന ഈ സീരിസിന്റെ ഇതിവൃത്തം വികസിക്കുമ്പോൾ, കാഴ്ചക്കാരെ കുറ്റകൃത്യത്തിന്റെയും അന്വേഷണത്തിന്റെയും തീവ്രമായ യാത്രയിലേക്ക് കൊണ്ടുപോകും. അത്യന്തം ത്രില്ലിങ്ങായ കാഴ്ചാനുഭവം പ്രേക്ഷകനിലേക്ക് എത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, ബംഗാളി, മറാത്തി തുടങ്ങി ഒന്നിലധികം ഭാഷകളിൽ സീരീസ് ലഭ്യമാകും.ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുൽ റിജി നായർ നിർമ്മിച്ച് പ്രഗത്ഭ യുവ സംവിധായകനായ അഹമ്മദ് കബീർ സംവിധാനം ചെയ്ത കേരള ക്രൈം ഫയൽസ് ഷിജു, പാറയിൽ വീട്, നീണ്ടകര’ യുടെ തിരകഥാകൃത്ത് ആഷിഖ് ഐമറാണ്. ജിതിൻ സ്റ്റാനിസ്ലോസ് തന്റെ ഛായാഗ്രഹണ മികവിലൂടെ കഥയുടെ സാരാംശം പകർത്തുന്നു . സംഗീതം ഹെഷാം അബ്ദുൾ വഹാബും എഡിറ്റിംഗ് മഹേഷ് ഭുവനചന്ദ്രനും നിർവ്വഹിച്ചിരിക്കുന്നു.

സംവിധായകൻ അഹമ്മദ് ഖബീർ പറയുന്നതനുസരിച്ച്,ഒരു ഫീച്ചർ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി, വെബ് സീരിസ് നൽകുന്ന അധിക സമയം കഥയെ സമഗ്രമായും ആകർഷകമായും അവതരിപ്പിക്കാനുള്ള കഴിവ് സമ്മാനിച്ചു എന്നാണ് . പരമ്പരയെക്കുറിച്ച് കൂടുതൽ സംസാരിച്ച നിർമ്മാതാവ് രാഹുൽ റിജി നായരുടെ വാക്കുകൾ ഇങ്ങനെ “ഡിസ്‌നി + ഹോട്ട്‌സ്റ്റാറിന്റെ മലയാളത്തിലെ ആദ്യത്തെ ഒറിജിനൽ വെബ് സീരീസ് ആയതിനാൽ, നിർമ്മാണ മൂല്യത്തിലും ഗുണനിലവാരത്തിലും വിട്ടുവീഴ്ച ചെയ്യാതെയാണ് കേരള ക്രൈം ഫയൽസ് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെങ്കിലും, കേരള ക്രൈം ഫയലുകളുടെ നിർമ്മാണവും കഥപറച്ചിലും ഇന്ത്യയിലെ ജനപ്രിയ വെബ് സീരീസുകൾക്ക് തുല്യമാണ്.’ ഡിസ്‌നി സ്റ്റാർ, ബിസ്സ്നസ്സ് ആൻഡ് കോൺടെന്റ് ഹെഡ് സൗത്ത് & മഹാരാഷ്ട്ര, കൃഷ്ണൻ കുട്ടി പറയുന്നു “ഡിസ്നി + ഹോട്ട്സ്റ്റാർ കാഴ്ചക്കാർക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷകളിൽ പ്രത്യേകം തയ്യാറാക്കിയ ഉള്ളടക്കം നൽകുന്നതിൽ പ്രശസ്തമാണ്. കേരളാ ക്രൈം ഫയൽസിൽ , ലാൽ, അജു വർഗീസ് തുടങ്ങിയ മികച്ച പ്രതിഭകൾക്കൊപ്പവും മറ്റു നടീ നടന്മാർക്കൊപ്പവും പ്രവർത്തിച്ചുകൊണ്ട് ഞങ്ങൾ യഥാർത്ഥ മലയാളം ഉള്ളടക്കവുമായി ഒരു ആവേശകരമായ യാത്ര ആരംഭിക്കുന്നു. ഞങ്ങളുടെ പുതിയ ഷോയിലൂടെ, മലയാള വിപണിയിലെ പ്രേക്ഷകർക്ക് പുത്തൻ, പുതിയ ഉള്ളടക്ക അനുഭവം നൽകുന്ന ഒരു യാത്ര ഞങ്ങൾ ആരംഭിക്കുകയാണ്.’

Leave a Reply
You May Also Like

ഷെയ്നെയും ഭാസിയെയും എല്ലാവരും കുറ്റം പറയുന്നു, യഥാർത്ഥത്തിൽ വൃത്തികെട്ടവൻ പെപ്പെ എന്ന ആന്റണി വർഗീസ് ആണെന്ന് ജൂഡ്

അർഹതയില്ലാത്തവർ മലയാള സിനിമയിൽ ഉണ്ടെന്ന ആരോപണവുമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്. നടൻ ആന്റണി വർഗീസിന്റെ…

ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ നിരവധി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായക പ്രതിഭ

മലയാള സിനിമാ മേഖലയിലെ മികച്ച സംവിധായകരിൽ ഒരാളായ ഹരിഹരൻ 🎭 Saji Abhiramam 50 വർഷത്തിലേറെ…

അമൃതയുടെ പങ്കാളിയായ ഗോപി സുന്ദറെ ‘ഗോപി മഞ്ജൂരിയൻ’ എന്ന് പരിഹസിച്ച് ബാല

ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രം ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. നടന്‍ ബാല പ്രധാന കഥാ പാത്രത്തെ…

2008-ൽ മരിച്ച ആൾ 2017-ൽ ഇറങ്ങിയ സിനിമയ്ക്ക് ശബ്ദം കൊടുത്തു, എങ്ങനെയെന്നല്ലേ ?

മെൽവിൻ പോൾ തന്റെ മരണശേഷവും ഒരു ചലച്ചിത്ര കഥാപാത്രത്തിന് ശബ്ദം പകർന്ന അഭിനേതാവിനെക്കുറിച്ച് കേട്ടിട്ടുണ്ടോ ?…