Sarath Ramesh

ഒരുകാലത്ത് ഒരു സീരീസിന്റെ രണ്ട് സീസണുകൾ ഒക്കെ ഒറ്റ ദിവസം ഇരുന്ന് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ കുറച്ച് നാളുകളായി അതിന് സാധിക്കാറില്ല. തീയേറ്ററുകളിൽ പോയി മുടങ്ങാതെ സിനിമ കാണുമെങ്കിലും വീട്ടിലിരുന്നാണ് കാണുന്നതെങ്കിൽ ഒരു സിനിമ നാലും അഞ്ചും ദിവസം കൊണ്ട് മാത്രം കണ്ടു തീർക്കുന്ന അവസ്ഥയാണിപ്പോൾ. പക്ഷേ ഒരുപാട് നാളുകൾക്ക് ശേഷം ഇന്നത്തെ ദിവസം ആ അവസ്ഥയ്ക്ക് മാറ്റം വന്നിരിക്കുന്നു. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ ഓ ടി ടി വെബ് സീരീസ് ആയ KERALA CRIME FILES ഇന്ന് ഒറ്റയിരിപ്പിനാണ് ആറ് എപ്പിസോഡും ഞാൻ കണ്ടുതീർത്തത്.

അതിൻറെ കാരണം വളരെ ലളിതമാണ്. To the point ആയി പറയാനുള്ള കാര്യങ്ങൾ 6 എപ്പിസോഡുകൾ കൊണ്ട് വളരെ ലളിതവും വ്യക്തവും ആയി കേരള ക്രൈം ഫയൽസ് പറഞ്ഞു തീർത്തിട്ടുണ്ട് . അല്ലാതെ പത്തും പന്ത്രണ്ടും എപ്പിസോഡ് ഒരു കാര്യവും ഇല്ലാതെ വലിച്ചു നീട്ടിയിട്ടില്ല. അച്ചടക്കമുള്ള സംവിധാനം. വളരെ മനോഹരമായ ദൃശ്യങ്ങൾ. അഭിനയിച്ചവരുടെ എല്ലാം മികച്ച പ്രകടനം. ഇനിയെന്ത് സംഭവിക്കും എന്ന ക്യൂരിയോസിറ്റി നമ്മുടെ ഉള്ളിൽ ജനിപ്പിക്കുന്ന തരം കഥാഗതി. വേറെന്തു വേണം.

Aju Varghese എന്ന നടൻറെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാണ് കേരള ക്രൈം ഫയലിൽ ഉള്ളത്. ഇത്രയും ഒതുക്കത്തോടെ അദ്ദേഹം ഒരു കഥാപാത്രം ചെയ്തു കാണുന്നത് കുറെ നാളുകൾക്ക് ശേഷമാണ്. ഈയൊരു സീരീസ് കാണാൻ നമ്മളെ പിടിച്ചിരുത്തുന്നതിൽ പ്രധാന ഘടകവും Aju Varghese ചേട്ടന്റെ പ്രകടനം തന്നെയാണ്. അതോടൊപ്പം തന്നെ ലാലിന്റെയും, നവാസ് വള്ളിക്കുന്നിന്റെയും, സഞ്ജുവിന്റേയും , ദേവികയുടെയും , Zhinz Shan ചേട്ടന്റെയും പേര് അറിയാത്ത മറ്റ് എല്ലാ അഭിനേതാക്കളുടെയും പ്രകടനം എടുത്തു പറയണം.അതിൽ ഷിജുവായും , സ്വപ്നയായും ,ശരത് ആയും , സിസിലിയായും , ബസ്സിലെ മോഷ്ട്ടാവായും , അജു വർഗ്ഗീസിന്റെ ഭാര്യയായും , നവാസ് വള്ളികുന്നിൻറെ ഭാര്യയായും , അജു വർഗീസിൻറെ അമ്മായിയച്ഛനായും ഒക്കെ അഭിനയിച്ചവരുടെ പ്രകടനം നന്നായിരുന്നു.

സംവിധായകൻ Ahammed Khabeer വളരെ അച്ചടക്കത്തോടെ സംവിധാനം ചെയ്തിരിക്കുന്നു. അദ്ദേഹത്തിൻറെ മുൻ സിനിമകൾ പോലെ തന്നെ കേരള ക്രൈം ഫയലും മലയാളികൾക്ക് പ്രിയപ്പെട്ടതാകും എന്നതിൽ സംശയമില്ല. ഇനി പറയേണ്ട പേര് Rahul Riji Nair ചേട്ടന്റേതാണ്. വ്യത്യസ്ത ജോണറുകളിൽപെടുന്ന സിനിമകൾ സംവിധാനം ചെയ്തു നമുക്ക് പരിചിതമായ രാഹുലേട്ടൻ ഇത്രയും വലിയൊരു പ്രോജക്ട് നിർമ്മിക്കാൻ വേണ്ടി മുന്നോട്ടു വരുമ്പോൾ അദ്ദേഹത്തിന്റെ ഇതുവരെയുള്ള അനുഭവസമ്പത്ത് അതിന് ഒരുപാട് സഹായകരമായിട്ടുണ്ട്. ഈയൊരു പ്രോജക്ട് ഇത്രയും വിജയകരമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിച്ചത് രാഹുൽ റിജി നായർ എന്ന നിർമ്മാതാവിന്റെയും അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയുടെയും കൂടി മികവു കൊണ്ടാണ്.ഇനിയും സീരീസുകളുമായി അദ്ദേഹം വരുന്നുണ്ട് എന്നെനിക്കറിയാം. വളരെ പ്രതീക്ഷയോടെ അതൊക്കെ കാത്തിരിക്കുന്നു.
Kerala Crime files – A highly recomeded series

Leave a Reply
You May Also Like

സംസ്ഥാന അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ, അർഹിച്ച അംഗീകാരങ്ങൾ

അമ്പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടി – രേവതി (ഭൂതകാലത്തിലെ അഭിനയത്തിന്) മികച്ച…

എന്തുകൊണ്ടാണ് ഇപ്പോഴത്തെ കൂടുതൽ വാഹനങ്ങൾക്കും പിന്നിലേക്ക് തുറക്കാവുന്ന സൈഡ് ഡോറിന് പകരം മുന്നിലേക്ക് തുറക്കുന്നവ ഉള്ളത് ?

എന്തുകൊണ്ടാണ് ഇപ്പോഴത്തെ കൂടുതൽ വാഹനങ്ങൾക്കും പിന്നിലേക്ക് തുറക്കാവുന്ന സൈഡ് ഡോറിന് പകരം മുന്നിലേക്ക് തുറക്കുന്നവ ഉള്ളത്…

മലയാള സിനിമയിൽ നിന്നും ‘അപ്രത്യക്ഷൻ’ ആയ നടൻ

മലയാള സിനിമയിൽ നിന്നും അപ്രത്യക്ഷൻ ആയ നടൻ രാഗീത് ആർ ബാലൻ അഞ്ചാം വയസ്സിൽ ധന്യ…

തീയേറ്ററിൽ ആളെകേറ്റാൻ മഞ്ജുവിന്റെ പടം വച്ചു, പക്ഷെ ഇതൊരു ജയസൂര്യ-ശിവദാ പടം

ഛായാ മുഖി (ആരും പേടിക്കണ്ട. സ്പോയിലർ ഇല്ല. ????????) ജനപ്രീതിയുള്ള നടന്മാരുടെയും നടിമാരുടെയും ഫോട്ടോ വച്ച്…