അന്യഭാഷകളിൽ ത്രില്ല് അടിപ്പിക്കുന്ന ധാരാളം വെബ് സീരിസുകൾ വരുന്നുണ്ടങ്കിലും നമ്മുടെ മലയാളത്തിൽ ഇതുവരെ ഒരു കുറ്റാന്വേഷണ പരമ്പര വന്നിട്ടില്ല എന്നതാണ് സത്യം. ആ പരാതികൾക്ക് പരിഹാരമായി ഡിസ്നി ഹോട്ട് സ്റ്റാറിൽ ഒരു ക്രൈം ത്രില്ലർ എത്തുന്നു. കേരള ക്രൈം ഫയൽസ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് ഉടൻ സ്ട്രിമിങ്ങ് നടത്തും. ഇപ്പോൾ വെബ് സീരീസിന്റെ ട്രെയ്‌ലർ റിലീസ് ആയി.

ജൂൺ, മധുരം, എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീറാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. സീരിസിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് മധുരത്തിന്റെ തിരക്കഥാകൃത്തായ ആഷിക് ഐമർ ആണ്. ഓരോ നിമിഷവും പ്രേക്ഷകരെ കോരി തരിപ്പികുന്ന മിസ്റ്ററി ത്രില്ലറാണ് കേരള ക്രൈം ഫയൽസ് . ലാൽ, അജു വർഗ്ഗീസ്, എന്നീ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. നഗരത്തിൽ ഒരു ലോഡ്ജിൽ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ് സീരിസ് . അന്യഭാഷ വെബ് സീരിസിനെ കിടപിടിക്കുന്ന രീതിയിൽ വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്റെ മേക്കിങ്ങ് ഒരുക്കിയിരിക്കുന്നത്. ഒരു സീസണിൽ മുപ്പത് മിനിട്ട് ദൈർഘ്യമുള്ള ആറ് എപ്പിസോഡുകളാണ് ഉള്ളത്. ചിത്രത്തിന്റെ ട്രൈലറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. കേരള ക്രൈം ഫയൽസ് വിജയമായാൽ ഇതിന്റെ പ്രചോദനം ഉൾകൊണ്ട് അണിയറയിൽ ഒരു പിടി വെബ് സീരിസുകൾ ഒരുങ്ങുന്നുണ്ട്. വേറിട്ട രീതിയിലുള്ള കേസന്യേഷണമാണ് സീരിസിന്റെ സവിശേഷത.

Leave a Reply
You May Also Like

‘കൽക്കി 2898 എഡി’ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ‘കൽക്കി 2898 എഡി’ ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആഘോഷിക്കുമ്പോൾ പ്രഭാസിന്റെ അഞ്ചാമത്തെ 100 കോടി ചിത്രം എന്ന ലേബൽ ‘കൽക്കി 2898 എഡി’ സ്വന്തമാക്കി.

‘ഞാൻ മരിച്ചിട്ടില്ല’ , മരണവാർത്ത നിഷേധിച്ചു നടൻ മധുമോഹൻ

ദൂരദര്‍ശന്‍ സീരിയലുകളിലൂടെ പ്രശസ്തനായ നടനും നിര്‍മാതാവുമായ മധു മോഹൻ താൻ മരിച്ചിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് രംഗത്തുവന്നു.…

പൃഥ്വിരാജ് – ആസിഫ് അലി – അപർണ്ണ ബാലമുരളി – ഷാജി കൈലാസ് ചിത്രം ‘കാപ്പ’ റിലീസ് തീയതി പ്രഖ്യാപിച്ചു

പൃഥ്വിരാജ്, ആസിഫലി , അപർണ്ണ ബാലമുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാജി കൈലാസ് സംവിധാനം ചെയുന്ന ‘കാപ്പ’…

ചുവപ്പ് സാരിയിൽ അതിസുന്ദരിയായി ഭാവന.

മലയാളികളുടെ പ്രിയതാരം ആണ് ഭാവന.