മലയാളികൾക്ക് ഒരു വെബ് സീരിസ് 

അന്യഭാഷകളിൽ ത്രില്ല് അടിപ്പിക്കുന്ന ധാരാളം വെബ് സീരിസുകൾ വരുന്നുണ്ടങ്കിലും നമ്മുടെ മലയാളത്തിൽ ഇതുവരെ ഒരു കുറ്റാന്വേഷണ പരമ്പര വന്നിട്ടില്ല എന്നതാണ് സത്യം. ആ പരാതികൾക്ക് പരിഹാരമായി ഡിസ്നി ഹോട്ട് സ്റ്റാറിൽ ഒരു ക്രൈം ത്രില്ലർ എത്തുന്നു. കേരള ക്രൈം ഫയൽസ് എന്ന് പേരിട്ടിരിക്കുന്ന വെബ് സീരിസ് ഉടൻ സ്ട്രിമിങ്ങ് നടത്തും. ജൂൺ, മധുരം, എന്നീ സിനിമകൾക്ക് ശേഷം സംവിധായകൻ അഹമ്മദ് കബീറാണ് ഈ വെബ് സീരീസ് ഒരുക്കുന്നത്. സീരിസിന്റെ കഥ, തിരക്കഥ ഒരുക്കുന്നത് മധുരത്തിന്റെ തിരക്കഥാകൃത്തായ ആഷിക് ഐമർ ആണ്. ഓരോ നിമിഷവും പ്രേക്ഷകരെ കോരി തരിപ്പികുന്ന മിസ്റ്ററി ത്രില്ലറാണ് കേരള ക്രൈം ഫയൽസ് . ലാൽ, അജു വർഗ്ഗീസ്, എന്നീ താരങ്ങൾ പ്രധാന വേഷത്തിൽ എത്തുന്നു. നഗരത്തിൽ ഒരു ലോഡ്ജിൽ നടക്കുന്ന ഒരു കൊലപാതകത്തെ ചുറ്റിപറ്റിയാണ് സീരിസ് . അന്യഭാഷ വെബ് സീരിസിനെ കിടപിടിക്കുന്ന രീതിയിൽ വ്യത്യസ്ഥമായ രീതിയിലാണ് ഇതിന്റെ മേക്കിങ്ങ് ഒരുക്കിയിരിക്കുന്നത്. ഒരു സീസണിൽ മുപ്പത് മിനിട്ട് ദൈർഘ്യമുള്ള ആറ് എപ്പിസോഡുകളാണ് ഉള്ളത്. ചിത്രത്തിന്റെ ട്രൈലറിന് മികച്ച അഭിപ്രായമാണ് കിട്ടുന്നത്. കേരള ക്രൈം ഫയൽസ് വിജയമായാൽ ഇതിന്റെ പ്രചോദനം ഉൾകൊണ്ട് അണിയറയിൽ ഒരു പിടി വെബ് സീരിസുകൾ ഒരുങ്ങുന്നുണ്ട്. വേറിട്ട രീതിയിലുള്ള കേസന്യേഷണമാണ് സീരിസിന്റെ സവിശേഷത.

Leave a Reply
You May Also Like

ഇളയ ദളപതി പോലും ഞെട്ടിപ്പോയ ബീസ്റ്റിന്റെ ഷോപ്പിംഗ് മാൾ സെറ്റ് , വീഡിയോ കാണാം

ബീസ്റ്റ് സിനിമ മറ്റു സംസ്ഥാനങ്ങളിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു എങ്കിലും തമിഴിൽ വലിയ വിജയമാണ് കൈവരിച്ചത്.…

നടി മീനയുടെ രണ്ടാം വിവാഹം, അഭ്യൂഹങ്ങൾക്ക് പിന്നിലെ സത്യം എന്ത് ?

തമിഴ്, തെലുങ്ക്, മലയാളം തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലെ മുൻനിര നടിയാണ് മീന. തെന്നിന്ത്യൻ ഭാഷകളിൽ താരം…

ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ – ‘എലൂബ്’

ഫാന്റസിയും സാഹസികതയും ചേർത്ത് ഇന്റർനാഷണൽ ക്വാളിറ്റിയിൽ ഒരു സയൻസ് ഫിക്ഷൻ ! ‘എലൂബ്’ ജനുവരിയിൽ ആരംഭിക്കുന്നു…

“സർക്കാർ ചിലവിൽ ദത്ത് പുത്രി സുഖിക്കുന്നെന്ന് വിലയിരുത്തുന്നതിനും മുമ്പ് ദയവ് ചെയ്തു അതിൻ്റെ സത്യാവസ്ഥ മനസിലാക്കണം “

കോളേജിൽ പഠിക്കുമ്പോൾ തെരുവിലെ മീൻ കച്ചവടത്തിലൂടെ ഉപജീവനത്തിന് വേണ്ടി പോരാടിയ ഹനാൻ എന്ന മിടുക്കിയ മലയാളികൾ…