പരസ്ത്രീബന്ധമാണ് ചർച്ച; വികസനമല്ല !

518

നമ്മുടെ നാടിന്റെ പരിതാപകരമായ അവസ്ഥയിലേക്കാണ് ഈ പോസ്റ്റ് വിരൽ ചൂണ്ടുന്നത്. എത്രയോ വിഷയങ്ങൾ ചർച്ച ചെയ്യാനുള്ളപ്പോഴും അവയെല്ലാം അപ്രസക്തമാക്കി പരസ്ത്രീബന്ധങ്ങളും ലൈംഗികാരോപണങ്ങളും മാത്രമാണ് ഇവിടെ ചർച്ച ചെയ്യപ്പെടുന്നത്. ഇവയാണോ ഒരു ജനതയുടെ ആവശ്യം ? ഇതുകൊണ്ടാണോ നാളെ ഈ നാട് ജീവിക്കേണ്ടത് ? യാഥാർത്ഥവിഷയങ്ങൾ മറച്ചുവച്ചുകൊണ്ടുള്ള ഈ വൃത്തികെട്ട സമീപനങ്ങൾ മാറാൻ യാതൊരു സാധ്യതയുമില്ല. സ്ത്രീയുടെ ഉണങ്ങാനിട്ട അടിവസ്ത്രങ്ങളിൽ പോലും കാമം കാണുന്ന ആളുകളുടെ നാട്ടിൽ രാഷ്ട്രീയക്കാർ മാറുന്നതെങ്ങനെ ? ജോളി ജോളിയുടെ (Joli Joli)പ്രസക്തമായ ഈ പോസ്റ്റ് വായിക്കുക

=====

പീഡനം, ലൈംഗീക ആരോപണം, ഗർഭം, പ്രസവം, ബലാത്സംഗം, അവിഹിതം, പരസ്ത്രീ സംഗമം, മതം, പുരോഹിതർ, മത ശാസനകൾ, വാറോലകൾ, മതനേതാക്കൾ, തിണ്ണനിരങ്ങൽ …

ലൈംഗീക അരാജകത്വം ബാധിച്ച ഒരു മതജീർണ സമൂഹത്തിന് ചർച്ചചെയ്യാൻ ഇതില്പരം ആനന്ദം നൽകുന്ന വിഷയങ്ങൾ വേറെയുണ്ടോ..

ഉണക്കാനിട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങളിൽ പോലും രതിമൂർച്ഛ കണ്ടെത്തുന്ന ഒരു ജനതക്ക് ഇതിൽ കൂടുതൽ ചിന്തിക്കാനോ ഇതിൽക്കൂടുതൽ എന്തുകൊണ്ട് ചിന്തിക്കുന്നില്ല എന്ന് ചിന്തിക്കാനോ കഴിയില്ല…

രാജ്യത്തെ പ്രബുദ്ധരായ വിദ്യാഭ്യാസമുള്ള ജനതയായിട്ടുപോലും കേരളത്തിലാരും തന്നെ ജനങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളോ ഭാവി കാര്യങ്ങളോ ഈ തെരഞെടുപ്പ് കാലത്തുപോലും സംസാരിച്ചുകണ്ടില്ല…

എന്തിനും ഏതിനും പ്രതികരിച്ചുകണ്ടിരുന്ന വി ടി ബൽറാം പോലും പാവാടക്കടിയിലെ സഖാക്കളുടെ എണ്ണമെടുക്കുന്ന സ്ഥിരം ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന നിരാശാജനകമായ കാഴ്ച്ചയാണ് കാണാൻ കഴിയുന്നത്..

ആരാണ് പ്രതികരിക്കേണ്ടത്..?
ആരാണ് വിഷയങ്ങളെ മുന്നോട്ട് വെക്കേണ്ടത്..?

പ്രതിപക്ഷത്തിനും രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും സാംസ്കാരിക നായകർക്കും ഇതിൽ മുഖ്യ പങ്കുണ്ട്…

ആരുംതന്നെ ജനങ്ങളെ സംബന്ധിക്കുന്ന ഒന്നിനെക്കുറിച്ചും പ്രതികരിച്ചുകാണുന്നില്ല എന്നതിൽനിന്നും എന്താണ് മനസിലാക്കേണ്ടത്….?

അതാത് വിഷയങ്ങളുമായി നിങ്ങൾ ഐക്യപ്പെട്ടു അല്ലങ്കിൽ സന്ധിചെയ്തു എന്നല്ലേ…

രാഷ്ട്രീയ മത സാംസ്കാരിക ലോബികൾ ഒരു ചേരിയിലും പൊതുജനം എതിർചേരിയിലും എന്ന നിലയിൽ ജനാതിപത്യം വിഭജിക്കപ്പെട്ടു എന്ന് പറയേണ്ടിവരും..

സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയം കഴിഞ്ഞിട്ട് ആറു മാസം കഴിഞു…
നിലവിലെ സംസ്ഥാനത്തിന്റെയും പ്രളയ ബാധിതരുടെയും സ്ഥിതിയെന്താണ്…?

പ്രളയാനന്തര പുനർനിർമാണം എവിടംവരെയായി …?

ദുരിധാശ്വാസ നിധിയിലേക്ക് എത്ര വന്നു എത്ര കൊടുത്തു ബാക്കിയെത്ര…?

മലിനമാക്കപ്പെടുന്ന ജലാശയങ്ങൾ…

തീറെഴുതി കൊടുത്തുകൊണ്ടിരിക്കുന്ന വനഭൂമികൾ…

പൊട്ടിച്ച് മാറ്റപ്പെടുന്ന മലകൾ…

നികത്തപ്പെടുന്ന ചതുപ്പുകളും പാടങ്ങളും..

നിയന്ത്രണമില്ലാതെ അനുമതി കൊടുത്തുകൊണ്ടിരിക്കുന്ന ക്വോറികൾ…

കയ്യേറുന്ന കായലുകൾ..

കുത്തക മുതലാളിമാർ കയ്യടക്കിവെച്ചിരിക്കുന്ന ലക്ഷകണക്കിന് ഹെക്റ്റർ ഭൂമികൾ…

രാഷ്ട്രീയ കൊലപാതകങ്ങൾ..

സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾ..

ഗുണ്ടാ വിളയാട്ടങ്ങൾ..

ലോക്കപ്പ് മരണങ്ങൾ..

ലഹരിമാഫിയകളുടെ അഴിഞ്ഞാട്ടങ്ങളും തട്ടികൊണ്ട് പോകലും..

പെട്രോൾ വില വർദ്ധനവ്..
ജി എസ് റ്റി..
കർഷക ആത്മഹത്യ..
നോട്ട് നിരോധനം..
വാൿധാന ലംഘനം..
കോർപ്പറേറ്റ് വൽക്കരണം..
റാഫേൽ അഴിമതി..
രാജ്യം ഇഷ്ട്ടകാർക്ക് തീറെഴുതികൊടുക്കൽ..

അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളിൽ നിന്നാണ് ഒരു ജനതയെ രാഷ്ട്രീയ നേതൃത്വങ്ങൾ തന്ത്രപൂർവ്വം ശ്രദ്ധ തിരിച്ചിരിക്കുന്നത്…

മറവി ഒരു അനുഹ്രഹമാണ്…

സർക്കാരുകളെ പ്രധിരോധത്തിലാക്കുന്ന പ്രധാന പ്രശ്നങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാൻ കലാപം മുതൽ അടിവസ്ത്രം വരെ പ്രയോഗിക്കാം എന്ന് കണ്ടെത്തിയതും ഭരണകൂടങ്ങൾ തന്നെയായിരിക്കണം…

ചോദ്യങ്ങൾ ചോതിക്കാൻ കഴിയാതെ വരുന്ന അവസ്ഥ ഫാസിസമാണ്…

അത് കേരളത്തിലായാലും കേന്ദ്രത്തിലായാലും…

മെയ് പതിമൂന്നാം തിയതി മുതൽ പ്രളയാനന്തര കേരളം എങ്ങനെ പുനർ നിർമിക്കാം എന്നതിനെക്കുറിച്ച് പഠിക്കാൻ മുഖ്യമന്ത്രിയും സംഘവും സ്വിസർലാന്റിലേക്കും നെതർലാന്റിലേക്കും പോകുന്നുണ്ട്…

പ്രളയ ദുരിതാശ്വാസ നിധിക്കൊണ്ട് പ്രളയ ബാധിതർക്ക് ആശ്വാസം കിട്ടിയില്ലെങ്കിലും സർക്കാരിന് ആശ്വാസം കിട്ടി എന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകാൻ ഇടയില്ല..

Advertisements
Previous articleഇന്ത്യ ദ്വികക്ഷി ഭരണസമ്പ്രദായത്തിലേക്കോ ?
Next articleഎന്താണ് ഏടാകൂടം ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.