കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി എക്സ് തിരഞ്ഞെടുക്കപ്പെട്ടു. സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്. കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്ര പുരസ്കാരമാണിത്.

ഇക്കുറി 69 ചിത്രങ്ങൾ ആയിരുന്നു അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, എ ചന്ദ്രശേഖർ, ഡോ അരവിന്ദൻ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച ചിത്രമായ മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡേയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടനവധി സൂപ്പർഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിലാണ് R D X (റോബർട്ട് ഡോണി സേവ്യർ) തീയറ്ററിൽ എത്തിയത്.
ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചത് നവാഗതനായ നഹാസ് ഹിദായത്താണ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. ബാബു ആന്റണി, ലാൽ, ഐമ റോസ്മി സെബാസ്റ്റ്യൻ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിച്ചിരുന്നു.

എഡിറ്റർ – ചമൻ ചാക്കോ, ഛായാഗ്രഹണം – അലക്‌സ് ജെ പുളിക്കൽ, സംഗീതസംവിധാനം – സാം സി എസ്, വരികൾ -മനു മൻജിത്, കോസ്റ്റ്യൂംസ് – ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് – റോണക്‌സ് സേവ്യർ, ആർട്ട് ഡയറക്ടർ – ജോസഫ് നെല്ലിക്കൽ, ഫിനാൻസ് കൺട്രോളർ – സൈബൺ സി സൈമൺ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്, വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർ പ്രൊഡക്ഷൻ മാനേജർ – റോജി പി കുര്യൻ, ഡിജിറ്റൽ മാർക്കറ്റിംഗ് – അനൂപ് സുന്ദരൻ, പി ആർ ഒ – ശബരി.

You May Also Like

മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ച്

ലൗ റിവഞ്ചു്.മാർച്ച് 17-ന് തീയേറ്ററിൽ മൂന്നാറിൻ്റെ പ്രകൃതി രമണീയതയിൽ ചിത്രീകരിച്ച ത്രില്ലർ ചിത്രം ലൗ റിവഞ്ചു്…

അനുശ്രീയുടെ ഭർത്താവ് ജൂഡ്

അനുശ്രീയുടെ ഭർത്താവ് ജൂഡ് മലയാളി കുടുംബ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. അന്റൊണിയോ മോഷൻ പിക്ചേഴ്സ്,…

സമ്മിശ്രാഭിപ്രായങ്ങൾക്കിടയിലും അവതാറിന്‌ ആദ്യ ദിനം ലോകമെമ്പാടും 1000 കോടിക്ക് മുകളിൽ കളക്ഷൻ

വ്യത്യസ്‌തമായ കഥാസന്ദർഭങ്ങളുമായി പുറത്തിറങ്ങുന്ന സിനിമകൾക്ക് ആഗോളതലത്തിൽ വലിയ പ്രതീക്ഷകളാണുള്ളത്. അത്തരത്തിൽ ലോകത്തെ വിസ്മയിപ്പിച്ച ചിത്രമാണ് പ്രശസ്ത…

നല്ലതും മോശവുമായ പേഴ്സനാലിറ്റി ട്രേയ്റ്റ്സ് ഉള്ള ഒരു സ്ത്രീയുടെ കഥ

സുന്ദരി ഗാർഡൻസ് Dimple Rose “സംഭവം, പുളളിയൊരു സർക്കിൾ ഇൻസ്പെക്ടർ ആയിരുന്നു. കല്യാണം കഴിഞ്ഞ് നാലാമത്തെ…