സർക്കാരിനെയും സർക്കാർ ജീവനക്കാരെയും തീറ്റിപ്പോറ്റാൻ ചക്രശ്വാസം വലിക്കുകയാണ് കേരളത്തിലെ ജനങ്ങൾ

263

Joli Joli 

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ട്രഷറി നിയന്ത്രണം ഏര്‍പ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്.അത്യാവശ്യ ചെലവുകൾക്ക് ഒഴികെയുള്ള ഒരു ബില്ലുകളും പാസാക്കരുതെന്നാണ് ധനവകുപ്പ് ട്രഷറിക്ക് നിർദ്ദേശം നൽകിയത്. ഇതോടെ പദ്ധതി നിർവഹണം ഉൾപ്പടെയുള്ളവ തടസപ്പെടും. അത്യാവശ്യമുള്ള 31 ഇനങ്ങൾ ഒഴികെയുള്ള എല്ലാ പേയ്മെന്റുകളും പാടില്ലെന്നാണ് നിര്‍ദേശം നൽകിയിരിക്കുന്നത്.അപ്പൊ ഏത് വഴിക്കാണ് രണ്ട് കൊലപാതകക്കേസ് സി ബി ഐ അന്വേക്ഷിക്കണ്ട എന്ന് വാദിക്കാൻ ഡൽഹിയിൽ നിന്ന് ഇറക്കുമതി ചെയ്ത വക്കീലുമാർക്ക് ചുളപോലെ അറുപത് ലക്ഷം രൂപ ഖജനാവിൽ നിന്ന് എടുത്ത് കൊടുത്തത്.എന്ത് അത്യാവശ്യ താല്പര്യമായിരുന്നു ഈ കൊലപാതകങ്ങളിൽ പ്രതികൾക്ക് വേണ്ടി ഖജനാവിൽ നിന്ന് പണം മുടക്കാൻ സർക്കാരിന് ഉണ്ടായിരുന്നത് ?

ആ കൊലപാതകം നടത്തിയവരെയല്ല. ഖജനാവിൽ നിന്ന് പണം വാരിയെറിഞ്ഞ് അവരെ രക്ഷിക്കാൻ നടക്കുന്നവർക്കെതിരെയാണ് അന്വേക്ഷണം നടത്തി അറസ്റ്റ് ചെയ്യേണ്ടത്.മുഖ്യമന്ത്രിയും ധനമന്ത്രിയും അറിയാതെ കൊലപാതികൾക്ക് വേണ്ടി ഈ പണം പോകുമോ. എത്ര പച്ചയായിട്ടാണ് ഇവർ ജനങ്ങളെ വെല്ലു വിളിച്ച് കൊലപാതകികളെ രക്ഷിക്കാൻ ഖജനാവിലെ പണമെടുത്ത് കച്ചമുറുക്കി ഇറങ്ങിയിരിക്കുന്നത്. സിറിയക് സർ ഒരു പോസ്റ്റിൽ എഴുതിയത് പോലെ നാല് ലക്ഷമോ അഞ്ചു ലക്ഷമോ ആണ് പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് വീട് പണിയാൻ സർക്കാർ കൊടുക്കുന്നത്. ആ കണക്കിന് കുറഞ്ഞത് പന്ത്രണ്ട് വീട് പണിയാനുള്ള കാശ് എടുത്താണ് സർക്കാർ കൊലയാളികളെ രക്ഷിക്കാൻ നടക്കുന്നത്. പണമില്ല എന്ന് നാഴികക്ക് നാൽപ്പത് വട്ടം പറയുമെങ്കിലും ധൂർത്തിന് ഒരു കുറവുമില്ല. മന്ത്രി മന്ദിരങ്ങൾ മോഡി പിടിപ്പിക്കലും ആഡംബര കാർ വാങ്ങലും ഹെലിക്കോപ്റ്ററിൽ സഞ്ചരിക്കലും കാബിനറ്റ് പദവി കൊടുക്കലും എല്ലാം മുറക്ക് നടക്കുന്നുണ്ട്. പ്രളയം തടയുന്നതിനെ കുറിച്ചും പുനർനിർമാണത്തെ കുറിച്ചും പഠിക്കാൻ ഒരാഴ്ച്ച പരിവാര സമേതം സഹാറയിലോ ഉഗാണ്ടയിലോ എങ്ങാണ്ട് പോയി.

എന്ത് പഠിച്ചു എന്നതിനെ കുറിച്ച് ഇന്ന് വരെ ഒരു റിപ്പോർട്ടും കേരള ജനത കണ്ടിട്ടില്ല.ഇപ്പോൾ വീണ്ടും നിക്ഷേപകരെ വിളിക്കാൻ പന്ത്രണ്ടംഗ പരിവാരം ജപ്പാനിലേക്ക് പോകുന്നു പോലും. കഴിഞ്ഞ പത്തിരുപത് വർഷമായി അവിടുന്ന് ആരും ഇന്ത്യയിലേക്ക് വന്നതായി അറിവില്ല.. കേരളത്തിലേക്ക് വരുമായിരിക്കും. സർക്കാരിനെയും സർക്കാർ ജീവനക്കാരെയും തീറ്റിപ്പോറ്റാൻ ചക്രശ്വാസം വലിക്കുകയാണ് കേരളത്തിലെ ജനങ്ങൾ. എന്നാൽ അതിൽ ഒരു രൂപ പോലും ജനങ്ങൾക്കോ സംസ്ഥാനത്തിനോ ഉപകാരപ്പെടുന്നില്ല. റോഡുകൾ തകർന്നു കിടക്കുന്നു. വികസന പ്രവർത്തനങ്ങൾ തള്ളലിൽ മാത്രം ഒതുങ്ങുന്നു. ഇന്ന് പുറത്ത് വന്ന റിപ്പോർട്ട് പ്രകാരം ഉച്ചക്കഞ്ഞി വിതരണത്തിൽ ഹെഡ് മാസ്റ്റർമാർക്കുള്ള കുടിശിക കൊടുക്കാത്തതിനാൽ ഉച്ചക്കഞ്ഞി വിതരണവും പ്രതിസന്ധിയിലായി എന്നാണ് പറയുന്നത്.

നിങ്ങളുടെ കാര്യങ്ങളൊക്കെ ഭംഗിയായി നടക്കുന്നുണ്ടല്ലോ അല്ലേ ? മുണ്ട് മുറുക്കി മുറുക്കി ജനങ്ങളുടെ അര ഭാഗം മുറിഞ്ഞു പോകുന്ന പരുവമായി.അവസാനമായി ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം.പണം കണ്ടെത്താൻ ഐസക്ക് സർ പുതിയ വഴിയുമായി വന്നിട്ടുണ്ട്.ഭൂമിയുടെ അടിസ്ഥാന വില കൂട്ടി മുദ്രപ്പേപ്പറിന് വില കൂട്ടുക.തീർന്നില്ല.മദ്യത്തിനും വില കൂട്ടാൻ തീരുമാനിച്ചിട്ടുണ്ട്.കൊലയാളികളെ രക്ഷിച്ചെടുക്കാനും ധൂർത്തിനും ധാരാളം പണം വേണമല്ലോ.

(ന്യായീകരിക്കാൻ വരുന്നവർ അറുപത് ലക്ഷം രൂപ ഖജനാവിലേക്ക് തിരിച്ച് വെച്ചിട്ട് ന്യായീകരിച്ചാൽ മതി. ഇല്ലങ്കിൽ ആരാണ് ഖജനാവിലെ പണമെടുത്ത് സി ബി ഐ അന്വേക്ഷണത്തെ എതിർക്കാൻ ഇറങ്ങി പുറപ്പെട്ടത് എന്ന് കണ്ടെത്തി അയാളെ കൂടി പ്രതി ചേർത്ത് കുറ്റപത്രം തയ്യാറാക്കി സി ബി ഐ അന്വേഷിക്കട്ടെ )

Advertisements