മഹാപ്രളയവും അമിക്കസ് ക്യൂറി റിപ്പോർട്ടും

670

മഹാപ്രളയവും (2018) അമിക്കസ് ക്യൂറി റിപ്പോർട്ടും.

ജഹാംഗീർ ആമിനാ റസാഖ് (Jahangeer Amina Razaq)എഴുതുന്നു

അന്താരാഷ്ട്ര സമൂഹത്തിനു മുന്നിൽ അറിവിനും കാര്യക്ഷമതയ്ക്കും സുപ്രശസ്തമായ IIT യിലെ പ്രതിഭകൾ മുതൽ, ജലദുരന്തങ്ങൾ മുതലുള്ള പ്രകൃതി പ്രഭാസങ്ങളെക്കുറിച്ചു പഠിക്കുകയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന ബിജെപി സർക്കാരിന് കീഴിലുള്ള “ദേശീയ ജലകമ്മീഷൻ” വരെ പ്രളയത്തെ ശാസ്ത്രീയമായി നേരിട്ട സർക്കാരായാണ് കേരളത്തിലെ സർക്കാരിനെ വിലയിരുത്തിയിട്ടുള്ളത്. നിവൃത്തിയില്ലാത്ത ഘട്ടത്തിൽ ചാനൽ ക്യാമറകൾപോലും ലൈവായി ലോകത്തെ മഹാപ്രളയത്തെ കാണിച്ചുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് കേരളത്തിലെ ഓരോ ഡാമുകളും തുറന്നിട്ടുള്ളത്. ആ ഡാമുകളുടെ കരയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനും

Jahangeer Amina Razaq

നാളിതുവരെ ആ വിഷയത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടില്ല. കാരണം ഡാമുകൾ തകർന്ന് മഹാദുരന്തമുണ്ടായി കേരളമെന്ന സംസ്ഥാനം തന്നെ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടുന്ന ഘട്ടത്തിൽ ഡാമുകൾ തുറക്കുകയല്ലാതെ മറ്റെന്തായിരുന്നു മാർഗ്ഗം?!

മതിയായ മുന്നറിയിപ്പ് നൽകിയില്ല എന്ന് പറയുന്നതിലും വലിയ അസംബന്ധം എന്താണുള്ളത്. ചാനലുകളും മാധ്യമങ്ങളും ഫേസ്‌ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയയും ഊണും ഉറക്കവുമില്ലാതെ ദുരന്ത നിവാരണ അതോറിറ്റിയുടെ അറിയിപ്പുകൾ, അലർട്ടുകൾ ഇടതടവില്ലാതെ അറിയിച്ചുകൊണ്ടിരുന്നതാണ്. മഴ നമ്മുടെയെല്ലാം പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു. അത് എം എം മണിയുടെയോ പിണറായി വിജയന്റേയോ നിയന്ത്രണ പരിധിക്കുള്ളിൽ നിൽക്കുന്നതായിരുന്നു എന്ന ചിന്ത അസംബന്ധമാണ്.!

BBC കേരളം പ്രളയത്തെ നേരിട്ടതിനെക്കുറിച്ചു ഒരു ഡോക്യൂമെന്ററി തയ്യാറാക്കിയിരുന്നു. ഒരു ജനതയും അവരുടെ സർക്കാരും മുഖ്യമന്ത്രിയും എത്ര മനോഹരവും ശാസ്ത്രീയവുമായാണ് ഒരു മഹാപ്രളയത്തെ നേരിട്ടതെന്ന് ആ ഡോക്യൂമെന്ററി വ്യക്തമായിപറയുന്നുണ്ട്. CNN, അൽ ജസീറ, ന്യൂയോർക്ക് ടൈംസ് ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ഈ ചെറിയ ഭൂമികയെ പ്രളയകാലത്തെ ഒരുമയുടെയും കരുതലിന്റെയും ഭരണകൂട ഇടപെടലിന്റെയും പേരിൽ അഭിനന്ദിച്ചതാണ്. എനിക്കോർമ്മയുണ്ട്, പാതിരാവിൽ ഡാം തകരുമെന്ന് ഭയന്ന് ഉറങ്ങാതെ സോഷ്യൽ മീഡിയക്കും മാധ്യമങ്ങൾക്കും മുന്നിൽ ദിവസങ്ങളോളം ഒരു പോള കണ്ണടയ്ക്കാതെ തപസ്സുപോലെയിരുന്ന നമ്മളെയെല്ലാവരെയും. നമ്മൾ മനോഹരമായ ഒരു ജനതയും സമൂഹവുമായിരുന്നു ആ ദിനങ്ങളിൽ, ഏറ്റവും കാര്യക്ഷമമായ ഒരു സർക്കാരുമായിരുന്നു ആ നാളുകളിൽ നമുക്കുണ്ടായിരുന്നത്.! 💕

എന്താണ് അമിക്കസ് ക്യൂറി?!
******************
കോടതിക്ക് മുന്നിലുള്ള ഒരു കേസിൽ തീരുമാനമെടുക്കുന്നതിന് സഹായകരമായ വിവരങ്ങൾ നൽകുന്ന, ആ വ്യവഹാരത്തിൽ കക്ഷിയല്ലാത്ത ഒരാളോ ഒരു സംഘമോ ഒരു സ്ഥാപനമോ ആണ് അമിക്കസ് ക്യൂറി. കോടതിയുടെ സുഹൃത്ത് എന്നാണ് അമിക്കസ് ക്യൂറി എന്ന ലാറ്റിൻപദപ്രയോഗത്തിന്റെ ഭാഷാർത്ഥം. ചുരുക്കത്തിൽ LLB ബിരുദമെങ്കിലുമുള്ള ഒരു അഭിഭാഷകൻ മാത്രമാണ് സാധാരണ നിലയിൽ അമിക്കസ് ക്യൂറി. അമിക്കസ് ക്യൂറി റിപ്പോർട്ട് യാതൊരുവിധത്തിലുള്ള കോടതി ഉത്തരവിൻറെ സ്വഭാവമുള്ളതുമല്ല. റിപ്പോർട്ട് പഠിച്ചു കോടതിയാണ് ശരിയായ തീരുമാനത്തിലെത്തേണ്ടത്. അമിക്കസ് ക്യൂറി റിപ്പോർട്ട് തള്ളിക്കളയാനുള്ള അധികാരവും കോടതിക്കുണ്ട്. പ്രളയകാലത്തെ ഡാമുകൾ തുറന്നതുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ അമിക്കസ് ക്യൂറി റിപ്പോർട്ട് അസംബന്ധവും രാഷ്ട്രീയ പ്രേരിതവുമാണ്. ഒരു പടികൂടി കടന്ന് ആ വിഷയവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണംകൂടി വേണമെന്ന് പറയുമ്പോൾ കഴിഞ്ഞ വർഷകാലത്ത് കേരളത്തിൽ ഇല്ലാതിരുന്ന വക്കീലായിരുന്നു അമിക്കസ് ക്യൂറി എന്ന് തോന്നിപ്പോകുന്നു.!! 🙄🤔

വിരാമതിലകം: ഒരൊറ്റ ഡാമുപോലുമില്ലാത്ത എൻ്റെ നാട് നിലമ്പൂരിൽ ഒരു ഡസനിലേറെ ആളുകൾ പ്രളയകാലത്ത് മരിച്ചു. വീട്ടിൽ നിന്നും അഞ്ചുകിലോമീറ്റർ ദൂരെയാണ് ഉരുൾപൊട്ടലിൽ ഒരു കുടുംബമാകെ പ്രകൃതികോപത്തിന് കീഴടങ്ങിയത്. മലയിടിച്ചിലിൽ വഴിയും റോഡുമില്ലാതെ, വൈദ്യുതിയില്ലാതെ ഞാൻ വീട്ടിൽ ബന്ധനസ്ഥനായത് മൂന്ന് ദിവസമായിരുന്നു. ഏതു എം എം മണിയും, പിണറായി വിജയനും ഡാം സേഫ്റ്റിക്കാരുമാണ് ഇതിനുത്തരവാദികൾ എന്ന് പറഞ്ഞുതരാമോ?!

-അഡ്വ. ജഹാംഗീർ റസാഖ് പാലേരി-