സാലറി ചലഞ്ചിനും നഷ്ടപരിഹാര വിതരണത്തിനും എന്തുസംഭവിച്ചു ?

514

ജോളി ജോളി (Joli Joli)എഴുതുന്നു

തെരുവ് നായ്ക്കളുടെയോ തെരുവിൽ കൂടി അലയുന്ന പൂച്ചകളുടെയോ കയ്യോ കാലോ ഒടിഞ്ഞാൽ നമ്മൾ എന്ത് ചെയ്യും..?

Joli Joli

ഒന്നും ചെയ്യാൻ മെനക്കെടില്ല..

അവറ്റകൾ അങ്ങനെ നടന്ന് കുറച്ച് കാലം കഴിയുമ്പോൾ തന്നത്താൻ ശരിയാകും അല്ലേ…

കാലം ശരിയാക്കി കൊടുക്കും എന്നും പറയാം അല്ലേ…

നഷ്ടപരിഹാരമായി ഒരു രൂപപോലും ഇതുവരെ കിട്ടാത്തതിനാൽ കൈനക്കരിയിലെ എൺപതോളം കുടുംബങ്ങൾ വോട്ട് ചെയ്യുന്നില്ല എന്ന വാർത്ത കണ്ടപ്പോൾ മനസ്സിൽ തോന്നിയതാണ് മേൽ വിവരിച്ചത്..

സാലറി ചലഞ്ചിനെതിരെയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന കാര്യത്തിലും അന്ന് വ്യാപകമായ രീതിയിൽ ജനങ്ങൾ താല്പര്യമില്ലായ്മ പ്രടിപ്പിച്ചത് പിണറായിയേയും പിണറായി സർക്കാരിനെയും വിശ്വാസമില്ലാത്തതുകൊണ്ട് മാത്രമായിരുന്നു…

അന്ന് സർക്കാർ പറഞ്ഞത് ദുരിതാശ്വാസ നിധി തികച്ചും സുധാര്യമാണെന്നും ഈ തുകയിൽ ഒരു രൂപ പോലും വകമാറ്റി ചിലവഴിക്കില്ലന്നും വരുന്ന തുകയും അത് ചിലവഴിക്കുന്ന കണക്കും ദിവസവും വെബ്‌സൈറ്റിൽ ലഭ്യമാക്കുമെന്നും വെബ്‌സൈറ്റ് ദിവസവും അപ്ഡേറ്റ് ചെയ്യുമെന്നും കൂടാതെ വിവരാവകാശ നിയമപ്രകാരം ആർക്കും കണക്കുകൾ രേഖയായി നൽകുമെന്നുമാണ്…

പറയുക മാത്രമല്ല ഇത് കോടതിയിൽ രേഖയായി സമർപ്പിക്കുകയും ചെയ്തു…

എന്നിട്ടിപ്പോൾ ഒരു വിവരവും ലഭ്യമല്ല എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പറയുന്നത്…

വെബ്‌സൈറ്റ് ചത്തത് പോലെയായിട്ട് മാസങ്ങളായി…

സാലറി ചലഞ്ചു മുഖേന സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ അർദ്ധസർക്കാർ സ്ഥാപനങ്ങൾ കോർപ്പറേഷനുകൾ ബോർഡുകൾ എന്നിവയിൽ നിന്ന് ലഭിച്ച തുക എത്ര …?

അതാത് ഓഫീസുകളിൽ ചോദിക്കണം.. !

വിവിധ സംസ്ഥാന സർക്കാരുകൾ..
സംഘടനകൾ..
വിദേശികൾ..
മന്ത്രിമാർ..
എം എൽ എ മാർ..
കേന്ദ്ര സർക്കാർ..
മുഖ്യമന്ത്രിമാർ..
രാഷ്ട്രീയ പാർട്ടികൾ..
സന്നദ്ധ സംഘടനകൾ..
കച്ചവട സ്ഥാപനങ്ങൾ..
ബിസിനസ് പ്രമുഖർ..
സിനിമാ താരങ്ങൾ.. തുടങ്ങിയവർ നൽകിയ തുക എത്ര ..?

ധനകാര്യ വകുപ്പിനോട് ചോദിക്കണം… !

ദുരിതാശ്വാസ നിധിയിലേക്ക് ഇത് വരെ എത്ര വന്നു…?
എത്ര ചിലവഴിച്ചു..?

കണക്കുകൾ ലഭ്യമായിട്ടില്ല.. !

ദുരിധാശ്വാസ സാമഗ്രികളുടെ വരവിന്റെയും വിതരണത്തിന്റെയും കണക്കുകൾ…?

അതാത് ജില്ലാ കലക്റ്റർമാരോട് ചോദിക്കണം…!

ദുരിധാശ്വാസ നിധിയിൽ നിന്നുള്ള പണം ഉപയോഗിച്ചാണോ മന്ത്രിമാരും ഉദ്യോഗസ്ഥരും വിദേശ യാത്ര നടത്തിയത്…?

കണക്കുകൾ ലഭ്യമല്ല… !

പൂർണമായും വീടുകൾ തകർന്നവർക്ക് സഹായം ലഭ്യമാക്കിയോ..?

കണക്കുകൾ ലഭ്യമല്ല..!

അതായത് ദുരിതാശ്വാസത്തെക്കുറിച്ച് എന്തെങ്കിലും ഒരു വിവരം അറിയണമെന്നുണ്ടങ്കിൽ തന്നെ വിവിധ ഓഫീസുകളിലായി എട്ടോളം അപേക്ഷകൾ സമർപ്പിച്ച് കാത്തിരിക്കണം… !

സംഭാവനകൾ പൂർണമായും എത്തി വിതരണം ചെയ്തതിന് ശേക്ഷം വിവരങ്ങൾ കൃത്യമായി അറിയിക്കാം എന്നൊരു ഉറപ്പ് പോലും മുഖ്യമന്ത്രിയുടെ ഓഫീസിന് തരാൻ കഴിയുന്നില്ല…

കണക്കുകൾ ചോതിച്ചാൽ കടക്കൂ പുറത്ത് എന്ന് നിങ്ങൾ ആക്രോശിക്കുമെന്ന് അന്നേ ജനങ്ങൾക്ക് സംശയമുണ്ടായിരുന്നു…

കാരണം ഓഹി ദുരന്തമടക്കം നിങ്ങളുടെ അണ്ണാക്കിലേക്ക് പോയതൊന്നും അർഹതപ്പെട്ടവർക്ക് കിട്ടിയിട്ടില്ല എന്ന ചരിത്രം മുന്നിലുണ്ട്..

ഓർക്കുന്നില്ലേ നിങ്ങൾ ദുരിധാശ്വാസ നിധിയിലേക്ക് പണം ചോദിച്ചപ്പോൾ സോഷ്യൽ മീഡിയയിൽ ജനങ്ങൾ നെറ്റി ചുളിച്ചത്…?

അന്ന് നിങ്ങൾ സംശയം പ്രകടിപ്പിച്ചവരുടെ നേരെയെല്ലാം വാള് വീശി…

ശരിയല്ലേ…?

ലോകമാകമാനമുള്ള മനുഷ്യ സ്നേഹികൾ കേരളത്തിലെ പ്രളയ ബാധിതർക്ക് കൊടുത്ത പണമാണത്….

ഒരു രൂപക്ക് വരെ നിങ്ങൾ കണക്ക് പറയേണ്ടി വരും….

Joli Joli..