മദ്യവില കൂട്ടുന്നതിനേക്കാൾ കമ്പിപ്പാരയുമായി ഇറങ്ങുന്നതാണ് നല്ലത് സർക്കാരേ…

0
95

Joli Joli

മദ്യത്തിന് ലിറ്ററിന്മേൽ നൂറ് രൂപ കൂടി വികസിപ്പിച്ചിട്ടുണ്ട്.അതായത് ഏറ്റവും കൂതറ സാധനത്തിനും ഇനി ലിറ്ററിന്മേൽ നൂറ് രൂപ കൂടും എന്ന്.പത്ത് വർഷം മുൻപ് സ്പിരിറ്റിന് ലിറ്ററിന്മേൽ മുപ്പത്തഞ്ചു രൂപയായിരുന്നപ്പോൾ മദ്യ കമ്പനികൾക്ക് സർക്കാർ നൽകിയിരുന്ന വിലയെ ഇപ്പോഴും അവർക്ക് നൽകുന്നുള്ളൂ പോലും.ഇപ്പോൾ സ്പിരിറ്റ്‌ ലിറ്ററിന് എഴുപത്തഞ്ചു രൂപയായി പോലും.അതുകൊണ്ട് ചാർജ് കൂട്ടി തരണമെന്ന് മദ്യ കമ്പനികൾ സർക്കാറിനോട് ആവശ്യപ്പെട്ടു പോലും. അതിനെന്താ കൂട്ടി തരാം, ഒരു നൂറ് രൂപ വെച്ച് മദ്യത്തിന് വില കൂട്ടിക്കോളാൻ സർക്കാരും ഓർഡറിട്ടു. എഴുപത് രൂപയുടെ ലോക്കൽ സ്പിരിറ്റിൽ കളറ് കേറ്റിയ കൂതറ ഹണീബിയും എം സി യുമാണ് ഇപ്പോൾ നമ്മൾ എഴുന്നൂറ് രൂപക്ക് മേടിച്ച് അണ്ണാക്കിലേക്ക് ഒഴിക്കുന്നത്.അതിനിനി എണ്ണൂറ് രൂപയാകും.അതായത് സ്പിരിറ്റിന് വില കൂടിയാൽ ആ ഭാരവും കുടിയൻ വഹിക്കണം.കളറ് കലക്കിയ കൂതറ സ്പിരിറ്റ്‌ പത്തിരട്ടി ലാഭത്തിൽ വിൽക്കുന്ന സർക്കാർ വഹിക്കില്ല എന്ന്…!

ലോകത്ത് വേറൊരിടത്തും ഒരു ഉൾപ്പനം ഇത്രേം കൊള്ള ലാഭത്തിൽ വിൽക്കുന്നില്ല…
ലോകത്തിൽ വേറൊരിടത്തും ഇതുപോലൊരു നാണം കെട്ട മദ്യ വിൽപ്പനയില്ല…
ലോകത്ത് വേറൊരിടത്തും ഉപഭോക്താക്കളെ ഇത്രേം നികൃഷ്ടരായി കണക്കാക്കുന്നില്ല….
ലോകത്ത് വേറൊരിടത്തും ഇതുപോലൊരു വൃത്തികെട്ട സർവീസ് ഇല്ല…
ലോകത്ത് വേറൊരിടത്തും കസ്റ്റമറെ ഇതുപോലെ പട്ടികളെ പോലെ കണക്കാക്കുന്നില്ല…
ലോകത്ത് വേറൊരിടത്തും ഇത്രേം വലിയൊരു തീവെട്ടി കൊള്ള ആരും നടത്തുന്നില്ല…
ഒന്ന് പറഞ്ഞോട്ടെ…

കേരളീയരിൽ എഴുപത്തഞ്ചു ശതമാനം ജനങ്ങളും മദ്യപിക്കുന്നവരാണ്.മദ്യപാന ശീലം കേരളീയർക്ക് നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെയുള്ളതുമാണ്.അത് മാറില്ല.ദൈവം തമ്പുരാൻ വിചാരിച്ചാലും മലയാളികളുടെ കള്ളുകുടി ശീലം മാറ്റാൻ കഴിയില്ല.പക്ഷേ ആ ശീലം മുതലെടുത്ത് അവരെയിങ്ങനെ കൊള്ളയടിക്കരുത്. നിങ്ങളുടെ ഈ ഒടുക്കത്തെ കൊള്ള വിൽപ്പന പത്തുരൂപയുടെ കാശുള്ളവന് ചിലപ്പോൾ പ്രശ്നമല്ലായിരിക്കാം. എന്നാൽ അറുപത് ശതമാനം വരുന്ന കൂലി പണിക്കാരായ മദ്യപാനികളാണ് നശിച്ച് നാരാണകല്ല് പിടിക്കുന്നത്.

അന്നന്ന് പണിയെടുത്ത് കിട്ടുന്ന പത്ത് പൈസ വീട്ടിലെത്താതെ പോകുന്നത്.വലിയൊരു സാമൂഹ്യ വിപത്തും കൂടിയാണ് ഈ കൊള്ള വില സമൂഹത്തിൽ ഉണ്ടാക്കുന്നത് എന്നുകൂടി സർക്കാർ മനസിലാക്കണം.ഏറ്റവും കുറഞ്ഞത് ഒരു കുടിയന്റെ മക്കൾ കഴിക്കേണ്ട പണമാണ് ഇത്രേം ക്രൂരമായി ഒരു മനുഷ്യന്റെ ശീലത്തെ മുതലെടുത്ത് കൊള്ളയടിക്കുന്നത് എന്നെങ്കിലും മനസിലാക്കണം.കുടിയന്മാരോട് ഒന്നേ പറയാനോള്ളൂ.കുടി നിർത്തുക.ഇല്ലങ്കിൽ കഴിയുന്നത്ര കുറക്കുക. അല്ലങ്കിൽ നിങ്ങളുടെ കുടുംബം വരെ സർക്കാർ കുളം തോണ്ടും.വല്ലാത്തൊരു കൊള്ളതന്നെയാണിത്. ഇതിലും ഭേദം കമ്പിപ്പാരയുമായി ഇറങ്ങുന്നതാണ്.