രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികള്‍; ആദ്യ 12 സ്ഥാനവും കേരളത്തിന്

286

രാജ്യത്തെ മികച്ച സർക്കാർ ആശുപത്രികള്‍; ആദ്യ 12 സ്ഥാനവും കേരളത്തിന്

ദേശീയതലത്തില്‍ കേരളത്തിലെ സർക്കാർ ആശുപത്രികൾ കുതിക്കുകയാണ്. 13 ആശുപത്രികള്‍ക്കുകൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചു. ഇതോടെ കേന്ദ്ര ബഹുമതി ലഭിക്കുന്ന ആശുപത്രികളുടെ എണ്ണം 55 ആയി. നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്റേര്‍ഡ് (എന്‍.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ച ആശുപത്രികളുടെ പട്ടികയിൽ ആദ്യ 12 സ്ഥാനവും സംസ്ഥാനത്തു നിന്നുള്ള സർക്കാർ ആശുപത്രികൾക്കാണ്.

Image may contain: 2 people, people smilingവയനാട് പൂത്താടി കുടുംബാരോഗ്യ കേന്ദ്രം (97%), കോഴിക്കോട് താമരശേരി ഗവ. താലൂക്ക് ആശുപത്രി (93.6%), കണ്ണൂര്‍ തില്ലങ്കേരി കുടുംബാരോഗ്യ കേന്ദ്രം (93%), കണ്ണൂര്‍ കതിരൂര്‍ കുടുംബാരോഗ്യ കേന്ദ്രം (93%), എറണാകുളം പായിപ്പറ കുടുംബാരോഗ്യ കേന്ദ്രം (92%), കോട്ടയം വെള്ളിയാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം (92%), കോഴിക്കോട് കല്ലുനിറ യു.പി.എച്ച്.സി. (90.6%), എറണാകുളം കോട്ടപ്പടി കുടുംബാരോഗ്യ കേന്ദ്രം (90%), കാസര്‍ക്കോട് മുള്ളയേരിയ കുടുംബാരോഗ്യ കേന്ദ്രം (90%), കണ്ണൂര്‍ കൂവോട് യു.പി.എച്ച്.സി. (88.9%), കോഴിക്കോട് ഇടച്ചേരി കുടുംബാരോഗ്യ കേന്ദ്രം (88%) കോട്ടയം കുമരകം സാമൂഹ്യാരോഗ്യ കേന്ദ്രം (85%) മലപ്പുറം പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം (84%) എന്നിവയാണ് പുതുതായ് ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.ക്യൂ.എ.എസ്. ബഹുമതി നേടിയത്.

വർഷം അവസാനത്തോടെ 140 സർക്കാർ ആശുപത്രികളെങ്കിലും എൻ ക്യു എ എസ്. അംഗീകാരം നേടിയെടുക്കുക എന്ന ലക്ഷ്യത്തിനായാണ്‌ പരിശ്രമിക്കുന്നതെന്നും മന്ത്രി കെ കെ ശെെലജ ടീച്ചര്‍ പറഞ്ഞു. ഈ അംഗീകാരം ലഭിച്ച പിഎച്ച്സി കൾക്ക് രണ്ട്‌ ലക്ഷം രൂപാ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസറ്റീവ്‌സ് ലഭിക്കും.

Advertisements