അനുമതിയില്ലാതെ മതപഠനം വേണ്ടെന്നല്ല, സ്കൂളുകളിൽ മതപഠനം വേണ്ടെന്നു തന്നെ പറയണം, അതാണ് ശരി

136

Dils Davis Payyappilly

‘സ്വകാര്യ സ്കൂളുകളിൽ അനുമതിയില്ലാതെ മതപഠനം വേണ്ട, അതിനു ഉത്തരവിറക്കണം’…. എന്ന ഹൈക്കോടതി ഉത്തരവ് ശ്ലാഘനീയമാണെങ്കിലും വിയോജിപ്പുണ്ട്.ഇവിടെ കാനഡയിൽ പത്ത് പ്രൊവിൻസുകളുണ്ട്. നമ്മുടെ സൗത്ത് ഇന്ത്യയേക്കാൾ വലുതാണ് ഓരോ പ്രൊവിൻസുകളും. ബ്രിട്ടീഷ് ഇന്ത്യയിലും പ്രൊവിൻസുകളായിരുന്നെങ്കിലും സ്വാതന്ത്രനന്തരം അവ സ്റ്റേറ്റുകളായി മാറി..
ഇവിടുത്തെ ഏറ്റവും മനോഹരമായ പ്രൊവിൻസുകളിലൊന്നാണ് ക്യുബക്ക്. അവിടുത്തെ ‘Quebec Liberal Party’ യുടെ ഒരു പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ‘Religious symbols law’ 2018 ഒക്ടോബറിലായിരുന്നു പ്രൊവിൻഷ്യൽ ഇലക്ഷൻ. ‘Quebec Liberal Party’ തന്നെ വീണ്ടും ഭരണത്തിലേറി, അവർ 2019 ജൂൺ മാസം ‘Religious symbols law’ പ്രാബല്യത്തിലുമാക്കി.എന്താണ് ഈ ‘Religious symbols law’ എന്നറിയണ്ടേ…?

സർക്കാർ ശമ്പളം കൈപ്പറ്റുന്ന അധ്യാപകർ, പൊലിസ്, വക്കീൽ, മറ്റു ഗവൺമെൻറ് ഉദ്യോഗസ്ഥർ എന്നിവരെയെല്ലാം മതപരമായ വസ്ത്രധാരണത്തിൽ നിന്നും വിലക്കുന്നതാണ് ഈ നിയമം.ഹിജാബ്, ബുർഖ, sർബൻ എന്നിവ ജോലിസമയത്ത് ധരിക്കാൻ പാടില്ലെന്ന് ഈ നിയമം അനുശാസിക്കുന്നു. പുതിയതായി ജോലിയ്ക്കു കയറുന്നവർക്കാണ് ഇതു ബാധകം.സർക്കാർ ശമ്പളം കൈപ്പറ്റി ജോലിചെയ്യുമ്പോൾ മതപരമായ വസ്ത്രധാരണം വേണ്ട, ഇനി ഇതു ധരിച്ചേ തീരൂ എന്നുള്ളവർ ജോലിക്ക് കയറണ്ട വീട്ടിൽ തന്നെ ഇരുന്നാൽ മതി എന്നതാണ് ഗവൺമെന്റ് നയം. ഗവൺമെന്റിന്റെ ഈ നയത്തിനെതിരെ ‘പരിഹരിക്കാനാകാത്ത ദോഷം’ ആണിതെന്നു പറഞ്ഞു ഫയൽ ചെയ്ത emergency injection ജഡ്ജ് കുപ്പത്തൊട്ടിയിലുമിട്ടു.

ഗവൺമെൻറ് ജോലി കൂടിയെ തീരൂ എന്നുള്ളവർ ഹിജാബും ബുർഖയും, sർബനുമെല്ലാം മാറ്റി ജോലിയ്ക്കു കയറിയപ്പോൾ അതിനു പറ്റാത്തവർ വേറെ പ്രൊവിൻസിലേയ്ക്ക് താമസം മാറ്റി, മറ്റു ചിലരാകട്ടെ വീട്ടിലും കുത്തിയിരിക്കുന്നു.എങ്ങനെയുണ്ട്, സൂപ്പറല്ലെ..?
ഇവിടെ എന്റെ വിയോജിപ്പ് ഇതാണ്. അനുമതിയില്ലാതെ മതപഠനം വേണ്ടെന്നല്ല, സ്കൂളുകളിൽ മതപഠനം വേണ്ടെന്നു തന്നെ പറയണം. അതാണ് ശരി. പൊതുജനത്തിന്റെ പണമെടുത്തല്ല മതപഠനം നടത്തണ്ടത്. അതുവേണ്ടവർ സ്വന്തം പണമെടുത്ത് അവരവരുടെ സ്വന്തം സ്ഥാപനങ്ങളിൽ നടത്തണം.ഇപ്പറഞ്ഞ ‘Quebec Liberal Party’ യുടെ അത്രത്തോളം വരില്ലെങ്കിലും കേരളത്തിലെ ഇടതനും വലതനും ഇതൊക്കെ കണ്ടു പഠിക്കാവുന്നതാണ് കേട്ടോ. പക്ഷെ നടപ്പിലാക്കാൻ കുറച്ചൂടെ മൂക്കണം.

Previous articleമംഗലാപുരത്തെ ബോംബും മലയാള മാധ്യമങ്ങളും
Next articleഇന്ത്യ എന്ന അത്ഭുതം
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.