പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു

93

Basheer Vallikkunnu

പൗരത്വ ഭേദഗതി നിയമത്തിന് എതിരെ കേരളം സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്തു. നിയമത്തിന് എതിരെ കോടതിയെ സമീപിക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം.ഇത് രാഷ്ട്രീയ പ്രേരിതനീക്കമാണെന്ന് പറയുന്ന ധാരാളം പേരെ ഇനി നമുക്ക് കാണാൻ പറ്റും.അവരോടൊക്കെ പറയാനുള്ളത് രാഷ്ട്രീയ നീക്കം നടത്താൻ പറ്റാവുന്ന അവസാനത്തെ അവസരത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നത് എന്നാണ്.. ഇപ്പോൾ രാഷ്ട്രീയ നീക്കം നടത്തിയില്ലെങ്കിൽ ഇനിയൊരിക്കലും അത് നടത്താൻ പറ്റിയെന്ന് വരില്ല.. അത് കൊണ്ടാണ് പറയുന്നത് ഈ ചരിത്ര മുഹൂർത്തത്തിൽ സംഘ്പരിവാരത്തിനെതിരെ ആര് രാഷ്ട്രീയ നീക്കം നടത്തുന്നുവോ അവരോടൊപ്പം ഇന്ത്യയെന്ന സങ്കല്പത്തേയും മതേതരത്വമെന്ന ജീവവായുവിനേയും നെഞ്ചോട് ചേർക്കുന്ന ഓരോ മനുഷ്യനും ഉണ്ടാകും. ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ ഫാസിസ്റ്റുകൾ ചീന്തിയെറിയുമ്പോൾ നിങ്ങളെന്ത് നിലപാടെടുത്തു, നിങ്ങളെന്ത് ശബ്ദമുയർത്തി എന്നതിന്റെ പേരിൽ മാത്രമായിരിക്കും ചരിത്രം നാളെ നിങ്ങളെ വിലയിരുത്തുന്നത്.