യുവസംരംഭകര്‍ക്കായി NCubeRoot സ്റ്റാര്‍ട്ടപ്പ് പദ്ധതി.

0
885

സംരംഭകത്വ വികസനത്തില്‍ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് കേരളം. അത്തരമൊരു സംരഭമാണ് ഇൻഫോപാർക്കിൽ  വെച്ചു നടന്ന സ്റ്റാർട്ടപ്പ് മീറ്റിൽ കേരള ഐ.ടി. പാര്‍ക്ക് സി.ഇ.ഒ. ഋഷികേഷ് നായര്‍ പ്രോഡക്റ്റ് ഉദ്ഘാടനം ചെയ്തത്. തൊഴിലന്വേഷകരെന്നതിലുപരി തൊഴില്‍ദാതാക്കളായി യുവാക്കളെയും വിദ്യാര്‍ഥികളെയും മാറ്റാനാണ് ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായുള്ള NcubeRoot.com സ്റ്റാര്‍ട്ടപ്പ് പദ്ധതി.

സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണമെന്ന് ആഗ്രഹമുള്ളവരാണ് നമ്മളിൽ പലരും. എന്നും ചെയ്യുന്ന ജോലിയുടെ വിരസതയിൽ നിന്ന് മാറി അവനവന്റെ ബോസ് ആകാൻ ആഗ്രഹിക്കാത്ത ആളുകൾ ചുരുക്കം. നഷ്ടത്തിലായ ബിസിനസുകളെ കുറഞ്ഞ കാലം കൊണ്ട് ലാഭത്തിലെത്തിക്കാനും പുതിയ സംരംഭകർക്ക് കുറഞ്ഞ ചിലവിൽ പ്രൊജക്റ്റുകൾ ലഭ്യമാക്കാനും ഈ പദ്ധതി സഹായിക്കുന്നു .

ഇതിനകം സംസ്ഥാനത്തിനകത്തും പുറത്തും നിരവധി സ്റ്റാര്‍ട്ടപ്പ് കമ്പനികൾ രജിസ്റ്റർ ചെയ്തു തുടങ്ങിയത് പദ്ധതിയെ വിജയത്തിലേക്കു നയിക്കുന്നു. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ. വളര്‍ച്ചാ നിരക്കില്‍ മുന്നിലുമാണ്. ശരിയായ നയങ്ങള്‍ ഉണ്ടെങ്കില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അടുത്ത ഒരു ദശകത്തിനുള്ളില്‍ അഞ്ചു മടങ്ങായി വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

client/പ്രൊജക്റ്റ് ഇല്ലായ്മയിൽനിന്നാണ് പല സ്റ്റാർട്ടപ്പ് കമ്പനികളുടെയും പരാജയത്തിന് കാരണമായി പറയപ്പെടുന്നൊരു ഘടകം. NCubeRoot ലൂടെ നിങ്ങൾക്ക് അനുയോജ്യമായ പ്രൊജെക്ടുകൾ തിരഞ്ഞെടുക്കാനും, ലഭിച്ച സമയത്തിനുള്ളിൽ പ്രൊജക്റ്റ് കമ്പ്ലീറ്റ് ചെയ്താൽ  3 പ്രവർത്തി ദിവസങ്ങൾക്കുള്ളിൽ, തുക ട്രാന്‍സ്ഫര്‍ ചെയ്യുന്നതായിരിക്കും.

പ്രോഗ്രാമിങ്  അറിയുന്നവർക്ക് ഫ്രീലാൻസ്  ജോലികളിലൂടെ വീട്ടിലിരുന്നു തന്നെ നല്ലൊരു തുക സമ്പാദിക്കാം. NCubeRoot ഡെവലപ്പർ സേവനം ലഭ്യമാക്കുന്ന, ഔട്ട്‌സോര്‍സിങ്ങ് അഥവാ ഫ്രീലാന്‍സിങ്ങ് രംഗത്ത് ഇന്ന് ഏറ്റവും വലിയ വെബ്സൈറ്റ് കൂടിയാണ് . നിങ്ങൾ ഒരു ഡവലപ്പറോ, ഡിസൈനറോ, സോഫ്റ്റ്വെയർ എഞ്ചിനീയറോ ആണെങ്കിൽ, NCubeRoot.com ഉപയോഗിച്ച് സ്വയം രജിസ്റ്റർ ചെയ്ത് വീട്ടിലിരുന്നു തന്നെ മാന്യമായ ഒരു വരുമാനം നേടാൻ കഴിയും.